അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 17, 2009

മദനീ, ഓർക്കുക വല്ലപ്പോഴും.

മദനീ, ഓർക്കുക വല്ലപ്പോഴും.

മാർക്കിസ്റ്റ്‌ പാർട്ടിയുടെ അഖിലലോക നേതാവ്‌ ശൈഖുന കാരാട്ട്‌ വന്ന് നിന്നാൽപോലും മലപ്പുറവും പൊന്നാനിയും പിടിച്ചടക്കാൻ കഴിയില്ലെന്ന്, സ്വന്തം പാർട്ടിക്കാര്‌ നടത്തിയ നിരീക്ഷണത്തിലും, സഖാവ്‌ മദനി മഷിയിട്ട്‌ നോക്കിയപ്പോഴും കണ്ടെത്തിയിരിക്കുന്നു.

പക്ഷെ, ഞമ്മളെ പാവം അത്താണിയില്ലാത്ത ഹുസൈൻ മാത്രം ഈ വിവരം അറിഞ്ഞിട്ടില്ല. ഇന്നലെ, ഇത്‌ അരിവാളിന്റെ തോൽക്കാനായിട്ടുള്ള സീറ്റാണെന്ന് പറഞ്ഞ പഹയൻ, ഇന്ന് വീണ്ടും പറയുന്നു, ഞാൻ പിന്മാറില്ലാന്ന്. അതെങ്ങനെ പിന്മാറും, ഡൽഹിക്ക്‌ പോവ്വാണ്‌ന്ന് പറഞ്ഞാണല്ലോ ലീവെടുത്തത്‌.

സഖാവ്‌ മദനി, മഷിയിട്ട്‌ ആദ്യം നോക്കിയപ്പോ പൊന്നാനിയാകെ ചുവന്ന് കിടക്കുന്നു. മാത്രമല്ല, ഇടക്ക്‌ കണ്ടിരുന്ന പച്ചതുരുത്തുകൾ എല്ലാം വേറിട്ട്‌ നിൽക്കുന്നു. അപ്പോ പിന്നെ, ഈ നിൽക്കുന്നത്‌ ഞമ്മളെ സ്വന്തം ആളാണെന്ന് മദനി വിളിച്ച്‌ പറഞ്ഞതിൽ യാതോരു തെറ്റുമില്ല. എന്നാൽ, വേറിട്ട്‌ നിൽക്കുന്ന പച്ച തുരുത്തുകൾ കോണി കണ്ടാൽ ഒന്നിച്ച്‌ നിൽക്കുമെന്നും, തെരഞ്ഞെടുപ്പ്‌ വന്നാൽ യുഡിഎഫ്‌ ഒന്നാകുമെന്നും ഇത്രം കാലം, മലപ്പുറത്ത്‌ മുഴുവൻ കരിംപൂച്ചകളെ നിരത്തിയ മദനി സഖാവ്‌ മനസിലാക്കിയില്ല.

ബബരി പള്ളി ഇപ്പോ പണിയും എന്നും പറഞ്ഞ്‌, മലപ്പുറത്ത്‌ നിന്നും കല്ലും മണ്ണും കൊണ്ട്‌പോകുവാൻ വന്ന മദനി, തീപ്പോരി പ്രസംഗം കേൾക്കാൻ ആളുകൾ ഓടികൂടുന്നത്‌ കണ്ട്‌ തെറ്റിധരിച്ചു. (ആദ്യം തന്നെ ഒന്നും ധരിക്കാത്ത ആളാ). വിപ്ലവ വീര്യം ആവോളം കൈമുതലായുള്ള മലപ്പുറത്തെ മാപ്പിള മക്കളെ, ആവേശഭരിതരാക്കുവാൻ മദനി കഴിഞ്ഞു. പക്ഷെ, പള്ളിയും പള്ളികുളവും രണ്ടാണെന്ന്, പടു വിഡ്ഡികളെന്ന് നിങ്ങൽ വിശേഷിപ്പിക്കുന്ന, അസാമാന്യ ധീരരും, കരുത്തരും, സഹനശീലരുമായ ഈ മാപ്പിളമാർക്ക്‌ അറിയാമെന്ന് പാവം മദനി മറന്നു.

ആർത്തലച്ച്‌ വരുന്ന, ജനസഹസ്രങ്ങളെ കൈവിരൽകൊണ്ട്‌ തടഞ്ഞ്‌ നിർത്താൻ കെൽപ്പുള്ള ഞങ്ങളുടെ അഭിവദ്ധ്യനായ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, അരുതെന്ന് പറഞ്ഞാൽ, അതിനെ ധികരിക്കുവാൻ മാത്രം കൊൽപ്പുള്ളവർ മുസ്ലിംലീഗിലില്ലെന്ന് മദനി സഖാവെ അറിയുക.

ഞങ്ങളെ തടഞ്ഞ്‌ നിർത്തിയിരിക്കുന്ന, ശിഹാബ്‌ തങ്ങളുടെ കൈ, എന്ന് അയിച്ച്‌ വിടുന്നുവോ, അന്ന് കണ്ടോളൂ, ഓലപടകം പൊട്ടിച്ചിട്ടോടുന്ന നിങ്ങളുടെ കരിംപൂച്ചകളെ രസായനം വെച്ച്‌ കുടിക്കാനുള്ള ശക്തിയും ആർജ്ജവവും ഈ മാപ്പിളമക്കൾക്കുണ്ടെന്ന്.

നിറതോക്കുമായി വരുന്ന പട്ടാളത്തിന്‌ മുന്നിൽ വിരിമാറ്‌ കാട്ടി, മരണം വരിച്ച, മജിദ്‌, റഹ്‌മാൻ, കുഞ്ഞിപ്പ മാരുടെ രക്തപങ്കിലമായ ഈ മണ്ണിൽ ജനിച്ച്‌ വളർന്ന ഞങ്ങളോട്‌, ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ച കൊടപനക്കൽ തറവാടിന്റെ കാരണവർ ആ ഉമ്മറത്തിരിക്കുന്ന കാലത്തോളം, അവസരവാദ രാഷ്ട്രിയവും, അവിശുദ്ധ കൂട്ട്‌കെട്ടും, കപട സമുദായ സ്നേഹവും പറഞ്ഞ്‌ ആളാവാൻ സഖാവ്‌ മദനി, നിങ്ങൾക്ക്‌ കഴിയും. ശേഷം....

തീപ്പൊരി പ്രസംഗം കേൾക്കാൻ ഈ മക്കൾ വരുന്നത്‌, അതവരുടെ രക്തത്തിൽ അലിഞ്ഞ്‌ ചേർന്നത്‌കൊണ്ടാണ്‌. അത്‌ മുഴുവൻ എന്റെ വോട്ട്‌ ബാങ്കാണെന്ന് തെറ്റിധരിച്ചാൽ, തോൽക്കാനായിട്ടുഴിഞ്ഞ്‌ വെച്ച സീറ്റിലിരിക്കാൻ ആസനം പോലുമുണ്ടാവില്ല. മദനീ, ഓർക്കുക വല്ലപ്പോഴും.

4 comments:

Vote4Koni said...

തീപ്പൊരി പ്രസംഗം കേൾക്കാൻ ഈ മക്കൾ വരുന്നത്‌, അതവരുടെ രക്തത്തിൽ അലിഞ്ഞ്‌ ചേർന്നത്‌കൊണ്ടാണ്‌. അത്‌ മുഴുവൻ എന്റെ വോട്ട്‌ ബാങ്കാണെന്ന് തെറ്റിധരിച്ചാൽ, തോൽക്കാനായിട്ടുഴിഞ്ഞ്‌ വെച്ച സീറ്റിലിരിക്കാൻ ആസനം പോലുമുണ്ടാവില്ല. മദനീ, ഓർക്കുക വല്ലപ്പോഴും.

ഗള്‍ഫ് വോയ്‌സ് said...

കള്ളപ്രചരണങള്‍ ഇനിയും വരും.അതിലൊന്നും ജനങള്‍ വീഴില്ല.
ഇ ടി മുഹമ്മദ് ബഷിറിന്നും ഇ അഹമ്മദിന്നും ആത്മാഭിമാനമുള്ള ലിഗുകാര്‍ പോലും വോട്ട് ചെയ്യില്ല. ഇവര്‍ യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരാണ്.കൂടുതല്‍ എഴുതണമെങ്കില്‍ എഴുതാം....പൊന്നാനിയില്‍ കോണിചാരാന്‍ അവിടത്തെ ജനങള്‍ സ്ഥലം കൊടുക്കില്ല. നാടിന്റെ ആത്മാഭിമാനം സം‌രക്ഷിക്കാന്‍,നാടിന്റെ വികസനത്തിന്ന്,ജനങളുടെ പുരോഗതിക്ക്, ഇടതുപക്ഷത്തെ വിജയിപ്പിക്കൂ...


ലീഗിന്റെ തകര്‍‍ച്ച ഈ തിരെഞ്ഞെടുപ്പോടെ പൂര്‍ണ്ണമാകും. തിരൂരില്‍ ഇടത് മുന്നേറ്റം ലീഗിന്റെ ഉറക്കം കെടുത്തുന്നു.
തിരൂര്‍: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റമുണ്ടായിട്ടുള്ള മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍, കുറ്റിപ്പുറം മണ്ഡലങ്ങളിലുണ്ടായിരുന്ന ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും ചേര്‍ന്നതാണ് തിരൂര്‍ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തിരൂര്‍ മണ്ഡലത്തില്‍നിന്ന് അയ്യായിരത്തോളം വോട്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് എന്നത് തിരൂരിന്റെ ഇടതുപക്ഷ മുന്നേറ്റം വ്യക്തമാക്കുന്നു. ഏറെക്കാലമായി നിലനിന്ന ലീഗിന്റെ കുത്തക തകര്‍ത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രനേട്ടം കൊയ്തത്. ഇ ടി മുഹമ്മദ് ബഷീറാണ് ഇവിടെ അന്ന് പരാജയപ്പെട്ടത്. പഴയ തിരൂര്‍ മണ്ഡലത്തിലെ തിരൂര്‍ നഗരസഭ, വെട്ടം, തലക്കാട് പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍പ്പെട്ട തിരുന്നാവായ, ആതവനാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളും കൂട്ടിചേര്‍ത്താണ് തിരൂര്‍ മണ്ഡലം രൂപീകരിച്ചത്. 142 ബൂത്തുകളിലായി 1,46,870 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 66,665 പുരുഷന്മാരും 80,205 സ്ത്രീകളുമാണ്. വളവന്നൂരില്‍ 17,877, കല്‍പ്പകഞ്ചേരിയില്‍ 16,516, ആതവനാട് 19,676, തിരുന്നാവായ 23,032, തലക്കാട് 18,790, വെട്ടം പഞ്ചായത്തില്‍ 20,390, തിരൂര്‍ നഗരസഭയില്‍ 30,590 വോട്ടര്‍മാരുമാണുള്ളത്. വളവന്നൂര്‍, തലക്കാട് എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണമാണ്. തിരൂര്‍ നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെങ്കിലും ലീഗ് വിമതനെ പിന്തുണച്ചാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന തിരുന്നാവായയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ ടി ജലീല്‍ 1580, ആതവനാട് 150, കല്‍പ്പകഞ്ചേരി 77, വളവന്നൂര്‍ 1004 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ തിരൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി പി അബ്ദുള്ളക്കുട്ടി തലക്കാട് പഞ്ചായത്തില്‍ 1468, വെട്ടത്ത് 904 ഭൂരിപക്ഷം നേടി. തിരൂര്‍ നഗരസഭയിലാകട്ടെ യുഡിഎഫിന്റെ ലീഡ് 1019 മാത്രമായി കുറയുകയും ചെയ്തു. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വ്യക്തമായ മുന്‍കൈയുണ്ട്. മുപ്പത് വര്‍ഷത്തോളം എംപിമാരായ ലീഗ് നേതാക്കള്‍ മണ്ഡലത്തെ അവഗണിച്ചത് ലീഗിനും യുഡിഎഫിനും മറുപടി പറയാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നു.

കാര്യക്കാരന്‍ said...

Date : March 18 2009
മദനിയുടെ തീവ്രവാദ ബന്ധം: ആരോപണം അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: പി.ഡി.പി നേതാവ് അബ്ദുല് നാസര് മദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ആരോപണം ഉയര്ന്ന സാഹചര്യത്തില് അക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പറഞ്ഞു. മദനിയുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് ഉയര്ന്ന ആരോപണങ്ങള് ശ്രദ്ധയില് പെടുത്തിയപ്പോഴാണ് അദ്ദേഹം ഈ മറുപടി നല്കിയത്.

മാത്യു.ടി തോമസിന്റെ രാജികാര്യത്തില് ഇടതുമുന്നണി യോഗത്തില് ചര്ച്ചചെയ്ത ശേഷം തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്ത്താ സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Unknown said...

ഇവിടെ വരുന്നവര്‍ കൂടുതല്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുവാന്‍
ഇവിടെവരുക