അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Showing posts with label മദനി. Show all posts
Showing posts with label മദനി. Show all posts

Saturday, May 16, 2009

പരാജയത്തിന്റെ കാരണം- മദനി

ഭരണവിരുദ്ധ വികാരമാണ്‌ പരാജയത്തിന്റെ കാരണം- മദനി

സഖാവ്‌ മദനി, നിയും പെണ്ണും കരഞ്ഞും കലക്കിയും നന്നാക്കുവാൻ നോക്കിയത്‌ ഭരണമായിരുന്നോ?.

നിന്നെ കൊല്ലാൻ ആളെ നിയോഗിച്ചത്‌ ഭരണം നന്നാക്കാനായിരുന്നോ?.

ഭരണത്തിന്റെ ഗുണംകൊണ്ടാണോ, മലക്കുകൾ വോട്ട്ചെയ്തെന്ന് പറഞ്ഞത്‌?.

തലതിരിഞ്ഞ യാത്ര, ഭരണം നന്നാക്കുവാനായിരുന്നോ?.

മുസ്ലിലീഗ്‌ പാക്കിസ്ഥാന്റെ പാർട്ടിയാണെന്ന് പറഞ്ഞവനെ, അതും ഭരണത്തിനായിരുന്നോ?.

-----

കാത്തിരിക്കുക. നിന്റെ മയ്യത്‌ നമസ്കരിക്കാൻ മുസ്ലിലീഗിന്റെ ചുണക്കുട്ടികൾ പള്ളിയിലേക്ക്‌ നിങ്ങുകയാണ്‌.

Sunday, April 5, 2009

പിഡിപി ബന്ധം തിരിച്ചടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്കു തിരിച്ചടിയാകുമെന്ന്‌ സി.പി.എം ഘടകങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണ അവലോകന റിപ്പോർട്ടിൽ വിലയിരുത്തൽ. മലബാർ മേഖലയിൽ നിഷ്പക്ഷരായ മുസ്ലിംകളെ ഇടതു മുന്നണിയിൽ നിന്നകറ്റാൻ പി.ഡി.പി ബന്ധം കാരണമായെന്നു പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നു. സി.പി.എം പ്രവർത്തകർ തന്നെ ഈ ബന്ധത്തെ മനസിൽ സ്വീകരിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പി.ഡി.പി പ്രവർത്തകരുമായി ബന്ധപ്പെട്ട്‌ ഇടതു മുന്നണിക്കു വേണ്ടി പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർ മടിക്കുന്നു. ലീഗിനെതിരേ നടത്തിയ കടുത്ത വിമർശനങ്ങൾ ലീഗ്‌ നേതൃത്വവുമായി ഭിന്നിച്ചു നിന്നിരുന്ന പ്രവർത്തകരെപ്പോലും തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാകാൻ പ്രേരിപ്പിച്ചു. പാർട്ടിക്കുളിലെ വിവാദങ്ങളും ലാവ്ലിൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമാക്കാതിരിക്കാൻ വേണ്ടിയുള തന്ത്രമാണ്‌ പി.ഡി.പി ബന്ധം എന്ന ആക്ഷേപത്തിന്‌ പാർട്ടി അംഗങ്ങൾക്ക്‌ മറുപടി പറയാനാകുന്നില്ല.

പ്രതീക്ഷിക്കുന്നതുപോലെ പി.ഡി.പിക്ക്‌ നിർണായക സ്വാധീനം അവകാശപ്പെടാൻ ആവില്ലെന്നും പാർട്ടി ഘടകങ്ങളുടെ വിലയിരുത്തലിലുണ്ട്‌. ചില പോക്കറ്റുകളിൽ കുറെ പ്രവർത്തകർ ഉണെ്ടന്നല്ലാതെ പി.ഡി.പിയുടെ ശക്തികേന്ദ്രങ്ങൾ എന്നു പറയാൻ പറ്റുന്ന പ്രദേശങ്ങൾ വിരളമാണ്‌. മഅദനി ജയിലിലായിരുന്ന കാലത്തെല്ലാം സംഘടന നിർജീവമായിരുന്നു. മഅദനി പുറത്തു വന്നതിനു ശേഷമാണ്‌ കുറച്ച്‌ സജീവമായത്‌. പി.ഡി.പിയെ മറ്റു ഘടകകക്ഷികളെക്കാൾ കൂടുതൽ വിശ്വസിക്കുന്നത്‌ മുന്നണി സംവിധാനത്തിനുതന്നെ കോട്ടമായി തീരുമെന്നും വിലയിരുത്തലുണ്ട്‌. അടുത്ത കാലത്ത്‌ പി.ഡി.പി നേതൃത്വത്തിലെ ചിലർക്കെതിരെ ഉയർന്ന തീവ്രവാദി ബന്ധ ആരോപണങ്ങൾ പിഡിപിയുമായി ബന്ധപ്പെടുന്ന പാർട്ടിയേയും ദോഷകരമായി ബാധിക്കും. മറ്റു സമുദായങ്ങളുടെയും സമാധാന കാംക്ഷികളായ മുസ്ലിം ജനവിഭാഗത്തിന്റെയും വോട്ടുകൾ ഇടതു മുന്നണിയ്ക്കെതിരായി ധ്രുവീകരിക്കപ്പെടാനുള സാധ്യതയുണെ്ടന്നും വിലയിരുത്തൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്ന അവസരത്തിലാണ്‌ സി.പി.എമ്മിന്റെ വിവിധ ഘടകങ്ങൾ വിലയിരുത്തൽ നടത്തി ജില്ലാ കമ്മിറ്റികൾക്ക്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

അതേസമയം, പാർട്ടിയെ വേണ്ട വോട്ടു മതിയെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെതിരെ പി.ഡിപിയിലും ഭിന്നത ഉടലെടുത്തു. പാർട്ടി നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ്‌ സി.പി.എം നേതാക്കളുടെ പ്രസ്താവനയെന്നു പി.ഡി.പി നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പലയിടത്തും ഇടതു മുന്നണിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാൻ പി.ഡി.പി പ്രവർത്തകർ തയാറായിട്ടില്ല. അണികളുടെ ഈ നിസംഗത അകറ്റുന്നതിനു വേണ്ടിയാണ്‌ മഅദനി ഇന്നലെ മുതൽ "സത്യമേവ ജയതേ യാത്ര" കേരളമൊട്ടാകെ നടത്തുന്നത്‌. പാർട്ടി അണികളെ ഊർജ്ജസ്വലരാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. വോട്ട്‌ മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെ നടപടിയ്ക്കെതിരേ താഴെ തട്ടിലുള പി.ഡി.പി പ്രവർത്തകരിൽ അമർഷം ശക്തമാണ്‌
----------------
സഖാവ് മദനിയുടെ പഴഞ്ചോല്ല്: എല്ലാരുടെ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്.
എല്ലാവരും കസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക്,
മദനി തിരിച്ചും.

എന്താവുമോ എന്തോ?

Sunday, March 29, 2009

മഅദനിയുടെ യാത്ര പിണറായിയെ രക്ഷിക്കാൻ

മഅദനിയുടെ യാത്ര പിണറായിയെ രക്ഷിക്കാൻ

തിരുവനന്തപുരം: തെരഞ്ഞടുൽപ്പ്‌ പ്രചാരണരംഗൽത്തുനിന്നു ലാവ്ലിൻ കേസ്‌ മുക്കി പിണറായി വിജയനെ രക്ഷിക്കാനാണ്‌ മഅദനിയുടെ 'സത്യമേവജയതേ യാത്ര' ലക്ഷ്യം വയ്‌ക്കുന്നതെന്ന്‌ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയനെ തിരേ യു.ഡി.എഫ്‌ പ്രചാരണതന്ത്രം ശക്തിപ്പെടുത്തിയുള്ള നീക്കം നടത്തുന്നതിനിടയിലാണ്‌ പി.ഡി.പി യാത്ര.

ഇടതുജനാധിപത്യ മുന്നണിയുടെ വിജയത്തിനുവേണ്ടിയും പി.ഡി.പിയെ കുറിച്ചുള്ള വിശദീകരണവുമായി നടത്തുന്ന യാത്ര തുടങ്ങുന്നതോടെ ലാവ്ലിൻ അതിൽ മുങ്ങുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ. ഒരു ലോക്സഭ മണ്ഡലത്തിൽ രണ്ട്‌ പൊതുസേ‍മ്മളനങ്ങൾ, റോഡ്ഷോകൾ എന്നിവ ഈ ലക്ഷ്യേ‍ത്താടെയുല്ലതാണ്‌. ഈ യാത്ര സൃഷ്ടിക്കുന്ന വിഷയങ്ങൾ ചർച്ചകളിൽനിറഞ്ഞു നിൽക്കുമെന്നാണ്‌ പ്രതീക്ഷ. തെരെ‍ഞ്ഞടുപ്പ്‌ കാലത്ത്‌ സാധാരണനിലയിൽ സംഘടനകളും പാർട്ടികളും കേരളായാത്രകൾ സംഘടിപ്പിക്കാറില്ല. ഇേ‍പ്പാൽ മഅദനി നടത്തുന്ന യാത്രയിലൂടെ പിണറായിയെ മാത്രം വെള്ളപൂശാനുള്ള നീക്കമാണ്‌ ഉണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കെ‍പ്പടുന്നു.

സീറ്റു വിഭജനം വിവാദമാക്കിയതിനു പിന്നിൽ ചെറുകക്ഷികളെ ഒതുക്കുകയെന്നതിനോടൊപ്പം ലാവ്ലിൻ മുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നതായി പറയുന്നു. ആർ.എസ്‌.പി, സി.പി.ഐ, ജനതാദൾ എന്നിവരെയെല്ലാം പിണക്കി പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ തർക്കങ്ങൾക്ക്‌ ഉടൻ പരിഹാരം കാണാതെ ആഴ്ചകളോളം വലിച്ചു നീട്ടി. ഇതോടെ ലാവ്ലിൻ ചർച്ചകളിൽനിന്നു പുറത്തായി. വിവാദങ്ങൾക്കാപ്പം ലാവ്ലിൻ കേസിൽ തങ്ങൽക്കെതിരേ നിലപാട്‌ എടുെ‍ത്തന്നു കരുതുന്ന വീരേ്ര‍ന്ദകുമാറിന്റെ ജനതാദളിനെ മുന്നണിയിൽനിന്നു തെ‍ന്ന പുറത്താക്കാനും ഇതുവഴി പിണറായിപക്ഷത്തിനു കഴിഞ്ഞു. ഈ വിഷയങ്ങൽ അൽപമൊന്നു ശമിച്ചതോടെയാണ്‌ മഅദനി ബന്ധം മറ്റൊരു പ്രശ്നമായി വളർന്നത്‌. ഇത്‌ ഗുണേ‍ത്തക്കാളേറെ ദോഷം വരുത്തുമെന്ന അവസ്ഥയിലേക്കു കാര്യങ്ങൽ നീങ്ങിയതോടെ ഇതിനു ന്യായീകരണങ്ങൽ നിരത്തുന്ന തിരക്കിലാണ്‌ പാർട്ടി നേതൃത്വം.

ഇതിനിടയിലാണ്‌ ലാവ്ലിൻ വീണ്ടും പൊക്കാനുള്ള യു.ഡി.എഫ്‌ ശ്രമം. മഅദനി ഇേ‍പ്പാൾ ഒരു യാത്ര നടത്തിയാൽ അത്‌ മഅദനി-സി.പി.എം ബന്ധത്തക്കുറിച്ചുള്ള വിവാദങ്ങൾക്കു മറുപടി പറയാനാണെന്നു ന്യായീകരിക്കുകയും ചെയ്യാം ഒപ്പം ലാവ്ലിൻ മുക്കുകയും ചെയ്യാമെന്ന തന്ത്രമാണ്‌ ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്‌.
------------------------
മദനിക്കെതിരെ കേസില്ലാന്ന്, പിണറായി. അപ്പോ പ്രത്യൂപകാരം, ഒരു യാത്ര നടത്തി ആവാമെന്ന് മദനി.
-------------------------
മദനിയെ രക്ഷിക്കാൻ, ഇനി ആര്‌ യാത്ര നടത്തും പിഡിപിക്കാരെ?.അതോ, തലസ്ഥാന നഗരി മുതൽ അടിച്ച്‌ തളിച്ച്‌ പിഡിപിയെന്ന വളർച്ചയെത്താത്ത മാംസപിണ്ഡത്തെ, കർണ്ണാടകത്തിന്റെ വനാതിർത്തികളിൽ നിക്ഷേപിക്കാനാണോ മദനിയുടെ യാത്ര.
-------------------------
ആയിരം പള്ളി പൊളിച്ചാലും, കൈയും കെട്ടി നോക്കി നിൽക്കണമെന്നാണ്‌ ഞാൻ പ്രസംഗിച്ചതെന്ന് മദനി. ഇനി പിഡിപികാരോക്കെ, നാളെ ആർ.എസ്‌ എസ്സിൽ ചേരണമെന്ന് പറയുമോ മദനി?.
-------------------------
ലീഗിനെയും, അതിന്റെ അണികളെയും തള്ളിപറയുന്ന മദനി, അനിയനോട്‌ ചോദിക്കുക.
നിങ്ങളുടെ കേസ്‌ നടത്തുവാനും, സഹായം എത്തിക്കുവാനും, മുന്നിൽനിന്നത്‌, സൌദിയിലേയും, ദുബൈയിലേയും, കുവൈത്തിലേയും, KMCC പ്രവർത്തകരായിരുന്നു. നിശബ്ദം, അങ്ങയെ സഹായിച്ചവർക്കുള്ള നന്ദി പ്രകടനമാണോ ഈ വാക്കുകൾ?

നിങ്ങളുടെ അനിയൻ, പലപ്രവശ്യം, വിവിധ ഗൾഫ്‌ നാടുകൾ സന്ദർശ്ശിച്ചിട്ടുണ്ട്‌ മദനി. അന്നോന്നും, ഒരിടതനെയും സഹായവുമായി ഞങ്ങൾ കണ്ടില്ല. KMCC യുടെ സജീവ പ്രവർത്തകർ തന്നെയാണ്‌, പലയിടത്തും നിങ്ങളുടെ രക്ഷക്കെത്തിയത്‌. എതെങ്കിലും ഒരു ഇടതന്‍, പത്ത് പൈസ തന്ന് നിങ്ങളെ സഹായിച്ചൂന്ന് പറയാമോ മദനി? ചോദിക്കുക അനിയനോട്?

ഇതോന്നും, മറക്കല്ലെ മദനി, ലീഗ്‌ വിരോധം നല്ലതാ, പക്ഷെ, യജ്‌മാനന്‌ വേണ്ടി, കുഴലൂതുബോൾ, ഇങ്ങനെ ചിലത്‌ മറക്കാതിരിക്കുക.
-------------------------
ഓർക്കുക.മദനിയെ കുരുക്കുവാൻ ഇടതൻ തീർക്കുന്ന കെണിയിൽ, അറിഞ്ഞോ അറിയതെയോ മദനി വീണ്‌പോയി. ഇനി മദനിയെ രക്ഷിക്കുവാൻ, ഉദിക്കാത്ത സുര്യന്‌ സധ്യമല്ല.

Courtesy: ജോൺസൺ വേങ്ങത്തടം, deepika.com

Monday, March 23, 2009

മദനി ഉത്തരം പറയുമോ?

കാഞ്ഞങ്ങാട്‌: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ സ്വാധീനം തീവ്രവാദത്തിൽ മാത്രമാണെന്നും തീവ്രവാദം ഇല്ലാതാകുന്നതോടെ മഅ്ദനി ഒന്നുമല്ലാതെയായി തീരുമെന്നും കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു.
-------------------------
മുഹമ്മ: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ എൽഡിഎഫിലേയ്ക്കു കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അടവെന്ന നിലയിലാണ്‌ മഅദനിയെ കൊണ്ടുവരുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. മുഹമ്മയിൽ നടന്ന ഇഎംഎസ്‌, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്‌.
-------------------------
ഇപ്പോൾ മദനി തിവ്രവാദിയല്ല, ഇപ്പോൾ പിഡിപി വർഗ്ഗിയകക്ഷിയല്ല - പിണറായി വിജയൻ.
-------------------------

ബഹുമാന്യനായ മദനിയോട്‌ വളരെ വിനയത്തോടെ ഒരു കാര്യം ചോദിക്കട്ടെ. തോരാത്ത കണ്ണുനിരുമായി, മകനെ കാത്തിരിക്കുന്ന ഉമ്മമാരോടും, ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയോടും, പിതാവിനെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളോടും, അംഗഭംഗം സംഭവിച്ച്‌, നിരാശ്രയരായി കഴിയുന്ന എണ്ണമറ്റ എന്റെ അനിയന്മാരോടും, മനസ്സ്‌ തുറന്ന്‌ പറയുവാൻ അങ്ങേക്ക്‌ കഴിയുമോ?. ഞാൻ ഇന്നലെ പ്രവർത്തിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. പ്രസംഗിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. വിശുദ്ധ ഖുർആനും തിരുസുന്നത്തും കൂട്ട്പിടിച്ചത്‌ നേതാവാകാനായിരുന്നു എന്ന്‌?. നിങ്ങളെ കുരുതികൊടുത്തത്‌ എന്റെ നിലനിൽപിനായിരുന്നു എന്ന്‌?.

ഉത്തരം പറയാത്ത കാലത്തോളം, ബഹുമാന്യനായ മദനി, അങ്ങ്‌, വർഷങ്ങൾക്ക്‌ മുൻപ്‌ മുളപ്പിച്ച വിഷച്ചെടിയുടെ വിത്തുകൾ മുളച്ച്പൊങ്ങും. ഇന്നലെയും, ഇന്നും. നാളെയും.

മതസൗഹാർദ്ദത്തോടെ ഞങ്ങൾ കഴിഞ്ഞിരുന്ന പല ഗ്രാമങ്ങളുടെ ഇടവഴികളും, ഇന്ന്‌ ചോരമണമുള്ളതാണ്‌. ആരോക്കെ വെള്ളപൂശിയാലും, തണൽ നഷ്ടപ്പെട്ട മുസ്ലിം സ്ത്രീകൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല. ഒരിക്കലും. (അതെ മദനി, നഷ്ടം സംഭവിച്ചത്‌, മുസ്ലിം സ്ത്രീകൾക്ക്‌ മാത്രമാണ്‌. അങ്ങയുടെ എല്ലാ കച്ചവടത്തിലും)

ഇന്ന്‌ പിണറായി വിജയന്റെ ഇടത്‌ പിഡിപിയും, വലത്‌ ബിജെപിയും അത്താണിയുമായി നിൽക്കുന്നത്‌ കാണുബോൾ, മലപ്പുറം ജില്ലയിലെ പല ഖബർസ്സ്ഥാനുകളിലും അന്ത്യവിശ്രമംകൊള്ളുന്നവരുടെ രോദനം അങ്ങ്‌ കോൾക്കുന്നുണ്ടോ?.

എവിടെപോയോളിച്ചാലാണ്‌, മദനി, മനസാക്ഷിയിൽ നിന്ന്‌ അങ്ങ്‌ രക്ഷപ്പെടുക.
------------------
പ്രിയപ്പെട്ട പിഡിപിക്കാരെ, ഒരത്താണിയുമില്ലാതെ ഉയലുന്ന നേതാവിനെ രക്ഷിക്കാൻ, ആഞ്ഞ്‌ ശ്രമിക്കുക. പൊന്നാനിയിൽ സൂര്യന്‌ ഉദിച്ചുയരാൻ പ്രയാസമാവും, കാരണം, മുസ്ലിംലീഗിന്റെ സമുന്നതരായ നേതാകൾ പടുത്തുയർത്തിയ കോട്ടയുടെ മറവിൽ തന്നെയാണ്‌, ഉദിച്ചുയരാത്ത സുര്യൻ. പൊന്നാനിയിലെങ്കിലും ഉദിക്കാത്ത സുര്യനെ കയറിട്ട്‌ വലിച്ച്‌ ഉദിപ്പിച്ചില്ലെങ്കിൽ, ഓർത്തോളൂ പിഡിപിക്കാരാ, പാല്‌ തരുന്ന ഇടതന്റെ കൈകൾകൊണ്ട്‌ തന്നെ, കേരളത്തിൽ ഒന്നുമാവാതെ കാലം ചെയ്ത ഒരു പാർട്ടിയുടെ ശേഷക്രിയകൾ നടക്കും, ഒപ്പം, നേതൃപാഠവം ആവോളമുള്ള ഒരു നേതാവിന്റെയും.

Sunday, March 22, 2009

മദനിയും മുസ്ലിങ്ങളും

ഇത് കുതറ എന്ന വെറും തറയായ ഒരു പിഡിപിക്കാരനുള്ള മറുപടി മാത്രമാണ്.
യുഡി‌എഫുകാര്‍, പ്രതേകിച്ച് ലീഗുകാര്‍, എന്നോട് ക്ഷമിക്കുക.

കുതറ,ബെസ്റ്റ്‌, തിരുമേനിയുടെ ആയത്തു ം ഹദീസും കലക്കി. അനക്ക്‌ കോഴിബിരിയാണി പറയട്ടെ.

കുതറെ, ലീഗുകാരനെ രാഷ്ട്രിയം പഠിപ്പിക്കാൻ നീയല്ല, നിന്റെ... വിചാരിച്ചാലും നടക്കില്ല. ആളാവല്ലെ മോനെ. നാഴികക്ക്‌ നാൽപത്‌വട്ടം, പ്രോഡ്യൂസറെ മാറ്റിപറയുന്ന, നിന്റെ തലതിരിഞ്ഞകളിയിൽ ലീഗിനെ കൂട്ട്‌പിടിക്കല്ലെ.

മദനിക്കും പിഡിപിക്കും കേരള രാഷ്ട്രിയത്തിൽ വെറും നാല്‌ വോട്ടിന്റെ വിലയെ ഉള്ളൂ എന്ന്, പൊന്നാനി തെളിയിച്ച്‌ തരും. കാത്തിരിക്കുക.

കുതറെ,മലപ്പുറത്തിന്റെ മണ്ണിൽ നിന്നും മദനി പലപ്രവശ്യം ഗർജ്ജിച്ച ചില വാക്കുകൾ:-

"യുവാക്കളെ, നിങ്ങളുടെ ചോര തിളക്കുന്നില്ലെ, പ്രതിക്‌ജ്ഞ ചെയ്യുക. ബാബരി മസ്‌ജിദ്‌ പുനർ നിർമ്മിക്കുമെന്ന്, ആര്‌ തടുത്താലും, എന്ത്‌ പ്രതിസന്ധിയുണ്ടായാലും, ജീവൻ കളഞ്ഞും, മക്കളെ നാം ബബറി മസ്ജിദ്‌ പടുതുയർത്തും"

ഇത്‌ പ്രസംഗിച്ച മദനി, രാഷ്ട്രിയ നേതാവല്ല, അത്മിയ നേതാവായിരുന്നു. കിട്ടേണ്ടത്‌ കിട്ടിയപ്പോ, തലയ്കകത്ത്‌ ബൾബ്‌ കത്തിയ മദനിക്ക്‌ പിന്നീട്‌, പള്ളിയും വേണ്ട, പടച്ചോനും വേണ്ട. പക്ഷെ, മദനിയുടെ പ്രസ്ഥാനം സൃഷ്ടിച്ച, അതിന്‌ വേണ്ടി ജീവിതം ഹോമിച്ച വിഡ്ഡികളായ ആയിരകണക്കിന്‌ യുവാകളുടെ രോദനം ഇന്നും കേരളകരയിൽനിന്നുയർന്ന് കേൾക്കാം. മകനെ നഷ്ടപ്പെട്ട ഉമ്മക്ക്‌, സഹോദരനെ നഷ്ടപ്പെട്ട സഹോദരിക്ക്‌, അനിയനെ നഷ്ടപ്പെട്ട ജേഷ്ഠന്മാർക്ക്‌, നിലനിൽപ്പിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങുന്ന മദനിയുടെ പുതിയ വേഷം ദഹിക്കില്ല.

മകനെ നഷ്ടപ്പെട്ട ഉമ്മമാരും, കൂടപിറപ്പുകളെ നഷ്ടപ്പെട്ട പെങ്ങന്മരും കാർക്കിച്ച്‌ തുപ്പും മദനിയുടെ മുഖത്ത്‌.

എന്റെ രോഷത്തിന്റെ കാരണവും മറിച്ചല്ലെന്ന് മാത്രം കു തറെ മനസിലാക്ക്‌.

മൂടിവെച്ചിരിക്കുന്ന പല സത്യങ്ങൾക്കും കേരളത്തിലെ ഭരണകർത്തകൾ കാവലിരിക്കുകയാണ്‌. അതോരിക്കലും പുറത്ത്‌ വരാതിരുന്നാൽ, മദനിക്ക്‌ മാത്രമല്ല, പലകുടുംബങ്ങൾക്കും ആശ്വാസമാവും. ഇതറിയാവുന്നവർ തന്നെയാണ്‌ കുതറെ കോൺഗ്രസ്സും ലീഗും. അവർ മൗനം പാലിക്കുന്നത്‌, അത്‌കോണ്ടാണ്‌.

പക്ഷെ, കു തറെ, നീ കാത്തിരിക്കുക, ഇലക്‌ക്ഷന്‌ ശേഷമുള്ള ആദ്യത്തെ വാർത്ത. അത്‌ മദനിക്ക്‌ സന്തോഷപ്രദമായിരിക്കില്ല. നാല്‌ വോട്ടിന്‌ വേണ്ടി, താൽക്കാലികമായി മാത്രമാണ്‌ മാർക്കിസ്റ്റുകാർ ഒരു ഭൂതത്തിന്‌ കാവലിരിക്കുന്നത്‌. അത്‌ തുറക്കുവാനുള്ള സമയവും സന്ദർഭവും, ഇടതന്റെ തെരഞ്ഞെടുപ്പിന്റെ തിരകഥയിലുണ്ട്‌.

സ്വന്തം നിലനിൽപ്പിന്‌ വേണ്ടി, പലരുടെയും ആസനം താങ്ങുന്ന നേതാവിനോടും, അയാളെ മൂഡമായി വിശ്വസിക്കുന്ന അനുയായികളോടും സഹതാപം തോന്നുന്നു.

കുതറെ, ഇനിയും മനസിലായില്ലെങ്കിൽ, ഒരു കാര്യം ശ്രദ്ധിക്കുക. മതവും രാഷ്ട്രിയവും രണ്ടും രണ്ടാണ്‌. മതത്തെ കൂട്ട്‌പിടിച്ച്‌ രാഷ്ട്രിയകുപ്പഴമിടാനുള്ള, മദനിയുടെ പ്രവർത്തിയിൽ മാത്രമാണ്‌ എനിക്കെതിർപ്പ്‌. അല്ലാതെ, മലപ്പുറത്ത്‌ പിഡിപിക്കാർ ഒലത്തും എന്ന പേടികൊണ്ടല്ല.

ഇനിയും വേണമെങ്കിൽ പറയുക. കാര്യകാരണങ്ങളും തെളിവുകളും സഹിതം, കുതറയുടെ ആണ്ണാക്കിലേക്ക്‌ ഞാൻ തിരുകി തരാം.

Saturday, March 21, 2009

മദനിയുടെ കപടമുഖം

മദനിയുടെ കപടമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി. മനോരമ ന്യൂസിന്റെ നിലപാട്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈൻ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നു.
-----------------
പു തറ സിറാജെ,

ഇതാണോ ഞാമ്മന്റെ മുന്നണി?. പിഡിപി ഏത്‌ മുന്നണിയുടെ ഭാഗമാണ്‌? ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമില്ലാതെ, നേരെ ഡെൽഹിക്ക്‌ വണ്ടി കയറാമെന്ന് വ്യാമോഹിക്കുന്ന പടുവിഡ്ഡികളാണോ, പിഡിപിക്കാർ?

പലതും കേൾക്കുബോൾ, അറിയാതെ പിന്തുണകൊടുത്ത്‌പോകും അല്ലെ സഖാവ്‌ മദനി?

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

വർഷങ്ങൾ പലതും ഒടിഞ്ഞ്‌ മടങ്ങി കൊഴിഞ്ഞ്‌വീഴുബോൾ, നബി തിരുമേനി അങ്ങയുടെ നേതാവല്ലാതായോ? മദീന പട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന, ഞങ്ങളുടെ കരളിന്റെ കരളായ ഹബീബിനെ തള്ളിപറഞ്ഞ മദനി, നീ മുസൽമാനാണോ? നീ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥവും തിരുസുന്നത്തുമായിരുന്നോ? നിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ മാറ്റി മറിക്കാനുള്ളതാണോ ഞങ്ങളുടെ വിശ്വാസം? ആസനം താങ്ങുവാൻ ആളുണ്ടായാൽ നിന്റെ നേതാവ്‌ റസുലുള്ളാഹി അല്ലാതവുമെന്ന് പറയുന്ന മദനീ, മറക്കാതിരിക്കുക. ഞങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ താലോലിച്ച്‌ നടക്കുന്ന ഞങ്ങളുടെ നേതാവിനെയാണ്‌ നിന്റെ നികൃഷ്ടമായ പ്രവർത്തികൾക്ക്‌ പുകമറ സൃഷ്ടിക്കുവാൻ നീ ഉപയോഗിക്കുന്നത്‌. അത്‌, തീകൊണ്ട്‌ തലചോറിയുന്നതിന്‌ തുല്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.

നിന്റെ തലതിരിഞ്ഞ, വാക്കുകൾക്കും പ്രവർത്തികൾക്കും, മലപ്പുറത്തിന്റെ മക്കൾ മറുപടി തരിക തന്നെ ചെയ്യും.

നീ ഒരു യതാർത്ഥ മുസൽമാനാണെങ്കിൽ, ചെയ്ത്‌ കാര്യങ്ങൾ വിളിച്ച്‌പറഞ്ഞ്‌ ധീരനായി മരണം എറ്റ്‌വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തിൽ ഇസ്ലാമിനെ തളച്ചിട്ട്‌, നിന്റെ തടിയൂരാം എന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ.

മദനീ, നീ പഠിച്ച്‌ മറന്നതോ, പഠിക്കാൻ മറന്നതോ ആയ, ഒരദീസ്‌ നിന്റെ ശ്രദ്ധയിൽപെടുത്തുന്നു.
"ജീവിക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ കടപ്പെട്ടവരാണ്‌ മുസ്ലിങ്ങൾ"

Tuesday, March 17, 2009

മദനീ, ഓർക്കുക വല്ലപ്പോഴും.

മദനീ, ഓർക്കുക വല്ലപ്പോഴും.

മാർക്കിസ്റ്റ്‌ പാർട്ടിയുടെ അഖിലലോക നേതാവ്‌ ശൈഖുന കാരാട്ട്‌ വന്ന് നിന്നാൽപോലും മലപ്പുറവും പൊന്നാനിയും പിടിച്ചടക്കാൻ കഴിയില്ലെന്ന്, സ്വന്തം പാർട്ടിക്കാര്‌ നടത്തിയ നിരീക്ഷണത്തിലും, സഖാവ്‌ മദനി മഷിയിട്ട്‌ നോക്കിയപ്പോഴും കണ്ടെത്തിയിരിക്കുന്നു.

പക്ഷെ, ഞമ്മളെ പാവം അത്താണിയില്ലാത്ത ഹുസൈൻ മാത്രം ഈ വിവരം അറിഞ്ഞിട്ടില്ല. ഇന്നലെ, ഇത്‌ അരിവാളിന്റെ തോൽക്കാനായിട്ടുള്ള സീറ്റാണെന്ന് പറഞ്ഞ പഹയൻ, ഇന്ന് വീണ്ടും പറയുന്നു, ഞാൻ പിന്മാറില്ലാന്ന്. അതെങ്ങനെ പിന്മാറും, ഡൽഹിക്ക്‌ പോവ്വാണ്‌ന്ന് പറഞ്ഞാണല്ലോ ലീവെടുത്തത്‌.

സഖാവ്‌ മദനി, മഷിയിട്ട്‌ ആദ്യം നോക്കിയപ്പോ പൊന്നാനിയാകെ ചുവന്ന് കിടക്കുന്നു. മാത്രമല്ല, ഇടക്ക്‌ കണ്ടിരുന്ന പച്ചതുരുത്തുകൾ എല്ലാം വേറിട്ട്‌ നിൽക്കുന്നു. അപ്പോ പിന്നെ, ഈ നിൽക്കുന്നത്‌ ഞമ്മളെ സ്വന്തം ആളാണെന്ന് മദനി വിളിച്ച്‌ പറഞ്ഞതിൽ യാതോരു തെറ്റുമില്ല. എന്നാൽ, വേറിട്ട്‌ നിൽക്കുന്ന പച്ച തുരുത്തുകൾ കോണി കണ്ടാൽ ഒന്നിച്ച്‌ നിൽക്കുമെന്നും, തെരഞ്ഞെടുപ്പ്‌ വന്നാൽ യുഡിഎഫ്‌ ഒന്നാകുമെന്നും ഇത്രം കാലം, മലപ്പുറത്ത്‌ മുഴുവൻ കരിംപൂച്ചകളെ നിരത്തിയ മദനി സഖാവ്‌ മനസിലാക്കിയില്ല.

ബബരി പള്ളി ഇപ്പോ പണിയും എന്നും പറഞ്ഞ്‌, മലപ്പുറത്ത്‌ നിന്നും കല്ലും മണ്ണും കൊണ്ട്‌പോകുവാൻ വന്ന മദനി, തീപ്പോരി പ്രസംഗം കേൾക്കാൻ ആളുകൾ ഓടികൂടുന്നത്‌ കണ്ട്‌ തെറ്റിധരിച്ചു. (ആദ്യം തന്നെ ഒന്നും ധരിക്കാത്ത ആളാ). വിപ്ലവ വീര്യം ആവോളം കൈമുതലായുള്ള മലപ്പുറത്തെ മാപ്പിള മക്കളെ, ആവേശഭരിതരാക്കുവാൻ മദനി കഴിഞ്ഞു. പക്ഷെ, പള്ളിയും പള്ളികുളവും രണ്ടാണെന്ന്, പടു വിഡ്ഡികളെന്ന് നിങ്ങൽ വിശേഷിപ്പിക്കുന്ന, അസാമാന്യ ധീരരും, കരുത്തരും, സഹനശീലരുമായ ഈ മാപ്പിളമാർക്ക്‌ അറിയാമെന്ന് പാവം മദനി മറന്നു.

ആർത്തലച്ച്‌ വരുന്ന, ജനസഹസ്രങ്ങളെ കൈവിരൽകൊണ്ട്‌ തടഞ്ഞ്‌ നിർത്താൻ കെൽപ്പുള്ള ഞങ്ങളുടെ അഭിവദ്ധ്യനായ നേതാവ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ, അരുതെന്ന് പറഞ്ഞാൽ, അതിനെ ധികരിക്കുവാൻ മാത്രം കൊൽപ്പുള്ളവർ മുസ്ലിംലീഗിലില്ലെന്ന് മദനി സഖാവെ അറിയുക.

ഞങ്ങളെ തടഞ്ഞ്‌ നിർത്തിയിരിക്കുന്ന, ശിഹാബ്‌ തങ്ങളുടെ കൈ, എന്ന് അയിച്ച്‌ വിടുന്നുവോ, അന്ന് കണ്ടോളൂ, ഓലപടകം പൊട്ടിച്ചിട്ടോടുന്ന നിങ്ങളുടെ കരിംപൂച്ചകളെ രസായനം വെച്ച്‌ കുടിക്കാനുള്ള ശക്തിയും ആർജ്ജവവും ഈ മാപ്പിളമക്കൾക്കുണ്ടെന്ന്.

നിറതോക്കുമായി വരുന്ന പട്ടാളത്തിന്‌ മുന്നിൽ വിരിമാറ്‌ കാട്ടി, മരണം വരിച്ച, മജിദ്‌, റഹ്‌മാൻ, കുഞ്ഞിപ്പ മാരുടെ രക്തപങ്കിലമായ ഈ മണ്ണിൽ ജനിച്ച്‌ വളർന്ന ഞങ്ങളോട്‌, ക്ഷമിക്കാനും സഹിക്കാനും പഠിപ്പിച്ച കൊടപനക്കൽ തറവാടിന്റെ കാരണവർ ആ ഉമ്മറത്തിരിക്കുന്ന കാലത്തോളം, അവസരവാദ രാഷ്ട്രിയവും, അവിശുദ്ധ കൂട്ട്‌കെട്ടും, കപട സമുദായ സ്നേഹവും പറഞ്ഞ്‌ ആളാവാൻ സഖാവ്‌ മദനി, നിങ്ങൾക്ക്‌ കഴിയും. ശേഷം....

തീപ്പൊരി പ്രസംഗം കേൾക്കാൻ ഈ മക്കൾ വരുന്നത്‌, അതവരുടെ രക്തത്തിൽ അലിഞ്ഞ്‌ ചേർന്നത്‌കൊണ്ടാണ്‌. അത്‌ മുഴുവൻ എന്റെ വോട്ട്‌ ബാങ്കാണെന്ന് തെറ്റിധരിച്ചാൽ, തോൽക്കാനായിട്ടുഴിഞ്ഞ്‌ വെച്ച സീറ്റിലിരിക്കാൻ ആസനം പോലുമുണ്ടാവില്ല. മദനീ, ഓർക്കുക വല്ലപ്പോഴും.