അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, May 18, 2009

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

ചുവന്ന മുസ്ലിയാർക്ക്‌ നന്ദി.

സ്വന്തം ഭാര്യയെ ടിവിക്ക്‌ മുന്നിലിരുത്തി കരയിപ്പിച്ച്‌, അതും 24 മണിക്കുർ മുഴുവനും, വോട്ട്‌ തെണ്ടുന്ന ചെറ്റംതരം കാണിച്ച നിന്റെ നേതാവും, അവന്‌ പിന്തുണയുമായി, പാതിരാത്രിയിൽ ചുവന്ന മുണ്ട്‌ തലയിലിട്ട താടിക്കാരനും, മലപ്പുറത്‌ ഒലത്താം എന്ന് കരുതി അല്ലെ.

സ്വലത്ത്‌ നാഗറിലെത്തുന്ന ലക്ഷങ്ങൾ രാഷ്ടിയപാവകളാല്ലാന്ന് ഇപ്പോ മനസിലായല്ലോ. അവിടെ വരുന്നവർ, ഇടതനും വലതനുമല്ല. അവരെ സ്വന്തം അനുയായികളായികണ്ട്‌ അന്തംവിട്ടവർ ഇപ്പോൾ കുന്തം വിഴുങ്ങിയമാതിരിയായി. സ്വലത്ത്‌ നാഗറിനെതിരെതിരിഞ്ഞാൽ, അത്‌ ലീഗിന്റെ നേതാവായാലും തോൽപ്പിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾ തന്നെയുണ്ടെന്ന് ചരിത്രം സാക്ഷി.

അധികാരത്തിന്‌ വേണ്ടി, മുസ്ലിം സമുദായത്തിനെ നിരിശ്വരവാദികളുടെ പാളയത്തിൽ തള്ളാൻ ശ്രമിച്ചാൽ അതാരായാലും മുസ്ലിം മക്കൾ മാപ്പ്‌ തരില്ലെന്ന് ഓർക്കുക. ഓർത്താൽ താടിക്കാരന്‌ നന്ന്.

തലക്കുത്തി മറിഞ്ഞിട്ടും പൊന്നാനിയിൽ ജയിക്കാനാവില്ലെന്ന് തെളിയിച്ചല്ലോ. ഇനി നിനക്കും നിന്റെ നേതാകൾക്കും നല്ലത്‌ കത്തിയെടുത്ത്‌ ക്ഷൗരംവടിക്കാനിറങ്ങുന്നതാ.

സപ്പോർട്ട്‌ രഹസ്യമായി നൽകുന്നവർ ഓർക്കുക. ലീഗ്‌ എന്നത്‌ ഒരു രാഷ്ട്രിയപാർട്ടിയാണ്‌. സുന്നി എന്നത്‌ ഒരു മതവിഭാഗമാണ്‌. മതനേതാകൾ, മുസ്ലിങ്ങളെ രാഷ്ട്രിയം പഠിപ്പിക്കരുത്‌. അതിനു ശ്രമിച്ചാൽ, നിങ്ങൾ പലതും പഠിക്കും. ജഗ്രതൈ.

കുഞ്ഞാലിക്കുട്ടിയുടെ മയ്യത്‌ നമസ്കരിച്ചപ്പോൾ സംസകാരികർ എവിടെയായിരുന്നു. ഇന്ന് അതിനു പകരം, സഖവ്‌ മദനിയുടെയും, അത്താണിയുടെയും പിന്നെ ചിലരുടെയും മയ്യത്ത്‌ നമസ്കരിക്കുവാൻ ലീഗിന്റെ ചുണക്കുട്ടികൾക്ക്‌, ചുവന്ന മുസ്ലിയാരുടെ അനുവാദം വേണ്ട. പക്ഷെ, ആദരണീയനും, പ്രിയങ്കരനുമായ ഞങ്ങളുടെ നേതാവിന്റെ വിലക്ക്‌ മാത്രമാണ്‌ ഞങ്ങൾക്ക്‌ തടസം. അതാണ്‌ നേതാവിന്റെ ഗുണം. കണ്ട്‌ പഠിക്കുക.

ലീഗിന്‌ വോട്ട്‌ ചെയ്താൽ തലഖ്‌ചോല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയവരെ, നിങ്ങൾക്ക്‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ താടിക്കാരന്റെ കൈയിൽനിന്നും മുൻകൂറായി വാങ്ങുക. ചിലപ്പോ ലീക്കാവും.

മുസ്ലിയന്മാർക്ക്‌ നന്ദി, പെരുത്ത്‌ നന്ദി.

ഈ അടുത്ത കാലത്തോന്നും, ഇത്രയും ഐക്യത്തോടും വാശിയോടും മുസ്ലിം ലീഗ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എല്ലാ പ്രശ്നങ്ങളും മറന്ന്, ലീഗിന്റെ മക്കളെ ഒന്നിപ്പിക്കുവാനും, അവരെ സജീവരാക്കുവാനും സഹായിച്ച മുസ്ലിയാരെ, നന്ദി.

ഏതെങ്കിലും അതാണിയുള്ളവൻ നിന്നിരുന്നെങ്കിൽ, ലീഗുകർ പഴയപോലെ ഉറങ്ങുമായിരുന്നു. അത്താണിയില്ലാത്തവൻ, രണ്ടെണമുണ്ടെന്നും, ഞമ്മന്റെ സ്വന്തമാണെന്നും പറഞ്ഞ മുസ്ലിയാരെ, മുസ്ലിം ലീഗ്‌ നേതൃത്വവും, അണികളും, അനുഭാവികളും സടകുടഞ്ഞെഴുന്നേറ്റത്‌ നിങ്ങൾ കാരണമാണ്‌.

ചത്ത കുതിരയല്ല മുസ്ലിം ലീഗ്‌ എന്ന് പണ്ട്‌ മഹാനായ സി എച്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ ഉറങ്ങികിടക്കുന്ന സിംഹം തന്നെയാണെന്ന് അടിവരയിടുന്നതാണ്‌, മുസ്ലി ലീഗ്‌ പ്രവർത്തകരുടെ ആവേശവും, ഇടി സാഹിബിന്റെ വിജയവും, അഹമ്മദ്‌ സാഹിബിന്റെ കോട്ട പിടിച്ചടക്കലും.

ചുവന്ന തലപ്പാവ്‌ ധരിച്ചവർ സൂക്ഷിക്കുക. മുസ്ലിം ലീഗ്‌ സിംഹം തന്നെയാണ്‌. കളിക്കരുത്‌.
----
മുസ്ലിം ലീഗിന്റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച, ലക്ഷോപലക്ഷം പ്രവർത്തകരെ, നാട്ടിലെ തെരഞ്ഞെടുപ്പിന്റെ നാഡിസ്പന്ദനം നിയത്ന്രിച്ച, എല്ലാ കെ.എം.സി.സി പ്രവർത്തകരെ, ഈ കെട്ടുറപ്പും, ഐക്യത്തോടെയുള്ള പ്രവർത്തനവും, ചിട്ടയായ സംഘടനബോധവും എന്നും നിലനിർത്തുക. അകന്ന് നിൽക്കുന്ന പ്രവർത്തകരെ സംഘടനയിലേക്ക്‌ തിരിച്ച്‌വിളിക്കുക. എവിടെയായലും, എന്തോക്കെ സംഭവിച്ചാലും, ലീഗിന്റെ മക്കൾ, ലീഗിന്റെ മാത്രം മക്കളാണെന്ന് തെളിയിക്കുന്നതാണീ വിജയം. നേതാകൾ പ്രവർത്തകരുടെ വികാരം മനസിലാക്കും എന്ന് കരുതുന്നു. മുസ്ലിം ലീഗിനെ വിജയത്തിലേക്ക്‌ നയിച്ചവരിൽ പ്രധാനി നമ്മുടെ പ്രിയങ്കരനായ നേതാവ്‌, പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ തന്നെയാണ്‌.

കൊടപ്പനക്കൽ തറവാടിന്റെ കാരണവരെ,
ഞങ്ങൾക്ക്‌ നേതാവായി, അങ്ങ്‌ മുൻപെ നടക്കുക.
അക്ഷരംപ്രതി അങ്ങയെ അനുസരിക്കാൻ ഇതാ
ലക്ഷോപലക്ഷം പിന്നാലെയുണ്ട്‌.

മുസ്ലിം ലീഗ്‌ സിന്ദാബാദ്‌.

7 comments:

Vote4Koni said...

ചത്ത കുതിരയല്ല മുസ്ലിം ലീഗ്‌ എന്ന് പണ്ട്‌ മഹാനായ സി എച്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ ഉറങ്ങികിടക്കുന്ന സിംഹം തന്നെയാണെന്ന് അടിവരയിടുന്നതാണ്‌, മുസ്ലി ലീഗ്‌ പ്രവർത്തകരുടെ ആവേശവും, ഇടി സാഹിബിന്റെ വിജയവും, അഹമ്മദ്‌ സാഹിബിന്റെ കോട്ട പിടിച്ചടക്കലും.

Joker said...

കുറ്റിപ്പുറത്ത് ഇതിനേക്കാള്‍ വലിയ വര്‍ത്താനം പറഞ്ഞ് തോറ്റ് തുന്നം പാടിയ ഐസ്ക്രീം കുട്ടിയുടെ കഥ മറക്കല്ല കോയാ, മറക്കല്ലെ.

“ കാലമിനിയുമുരുളും...വിഷു വരും ഓണം വരും..........”

Zulfukhaar-ദുല്‍ഫുഖാര്‍ said...

വിജയാഹ്ലാദം കൊണ്ട് മതി മറക്കൽ നന്നല്ല ..

അഹങ്കാരം നന്നല്ല..

മറ്റ് ജനങ്ങളുടെ മുന്നിൽ ലീഗുകാരുടെ തനി സംസ്കാരം വെളിവാക്കണോ

തിരഞെടുപ്പ് വീണ്ടും വരും എന്നോർക്കുക

സുന്നി ഒരു മതം ആണെന്നും ലീഗ് ഒരു രാഷ്ടീയ പ്രസ്ഥാനമാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടായാ‍ാൽ നന്ന

അതിനാൽ മതത്തിന്റെ കാര്യത്തിൽ രാഷ്ടീയക്കാർ ഇടപെടുന്നത് നിർത്തിയാൽ ഇനിയും ലീഗിനു നല്ലത് ഭാവിയിൽ അല്ലെങ്കിൽ നന്നായിരിക്കില്ലെന്ന് മാത്രം പറയട്ടെ.

മുസ്ലിമായാൽ ലിഗാവണമെന്ന് പറയുന്നവർ ലീഗിന്റെ വിവരം കെട്ട നേതാക്കളാണ്. ആ വിവരക്കേട് മാറ്റുക..


അദ്യം രണക്ഷരം പഠിക്കാൻ നോക്ക്

ദേശീയ പതാക യുടെ മുകളിൽ പച്ചയല്ലെന്ന് അണികൾക്ക് ക്ലാസ് കൊടുക്കുക

ലീഗിന്റെ പതാക കെട്ടേണ്ടത് എയർപോർട്ടിനു മുകളിലല്ലെന്നും

എന്നാണെടോ ലീഗിനു മാർകിസ്റ്റ് വിരോധം വന്നത്
ആദ്യമായി ഈ മാർകിസ്റ്റുകാർക്കൊപ്പം ഭരണം നടത്തി നക്കിയവരല്ലേ നിങ്ങൾ
കള്ള് ഷാപ്പ് തുടങ്ങിയ ലോട്ടറി തുടങ്ങിയ ഐസ് ക്രീം പാർലർ തുടങിയ നിങ്ങളുടെ സംസ്കാരം അധികം പറയിപ്പിക്കരുതെ.

പിന്നെ മാന്യമായി എഴുതുക

തെറി ലീഗുകാരന്റെ കുത്തകയല്ലെന്നും ഓർമ്മിപ്പിക്കുന്നു

Zulfukhaar-ദുല്‍ഫുഖാര്‍ said...

all the best

ഹന്‍ല്ലലത്ത് Hanllalath said...

....മിതത്വം പാലിക്കുവാനാണ് വേദഗ്രന്ഥം പറയുന്നത്....

ഹരിത ചിത്രം said...

www.harithaonline.com എന്ന മാഗസിനിലേക്ക് നിങ്ങള്‍ക്ക് സൃഷ്ടികളയക്കാമല്ലോ, നല്ല ഭാവനകളുണ്ട്. പ്രതീക്ഷിക്കുന്നു. എന്ന് MD.
article.harithaonline@gmail.com

ഹരിത ചിത്രം said...

www.harithaonline.com എന്ന മാഗസിനിലേക്ക് നിങ്ങള്‍ക്ക് സൃഷ്ടികളയക്കാമല്ലോ, നല്ല ഭാവനകളുണ്ട്. പ്രതീക്ഷിക്കുന്നു. എന്ന് MD.
article.harithaonline@gmail.com