അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, March 21, 2009

മദനിയുടെ കപടമുഖം

മദനിയുടെ കപടമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി. മനോരമ ന്യൂസിന്റെ നിലപാട്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈൻ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നു.
-----------------
പു തറ സിറാജെ,

ഇതാണോ ഞാമ്മന്റെ മുന്നണി?. പിഡിപി ഏത്‌ മുന്നണിയുടെ ഭാഗമാണ്‌? ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമില്ലാതെ, നേരെ ഡെൽഹിക്ക്‌ വണ്ടി കയറാമെന്ന് വ്യാമോഹിക്കുന്ന പടുവിഡ്ഡികളാണോ, പിഡിപിക്കാർ?

പലതും കേൾക്കുബോൾ, അറിയാതെ പിന്തുണകൊടുത്ത്‌പോകും അല്ലെ സഖാവ്‌ മദനി?

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

വർഷങ്ങൾ പലതും ഒടിഞ്ഞ്‌ മടങ്ങി കൊഴിഞ്ഞ്‌വീഴുബോൾ, നബി തിരുമേനി അങ്ങയുടെ നേതാവല്ലാതായോ? മദീന പട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന, ഞങ്ങളുടെ കരളിന്റെ കരളായ ഹബീബിനെ തള്ളിപറഞ്ഞ മദനി, നീ മുസൽമാനാണോ? നീ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥവും തിരുസുന്നത്തുമായിരുന്നോ? നിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ മാറ്റി മറിക്കാനുള്ളതാണോ ഞങ്ങളുടെ വിശ്വാസം? ആസനം താങ്ങുവാൻ ആളുണ്ടായാൽ നിന്റെ നേതാവ്‌ റസുലുള്ളാഹി അല്ലാതവുമെന്ന് പറയുന്ന മദനീ, മറക്കാതിരിക്കുക. ഞങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ താലോലിച്ച്‌ നടക്കുന്ന ഞങ്ങളുടെ നേതാവിനെയാണ്‌ നിന്റെ നികൃഷ്ടമായ പ്രവർത്തികൾക്ക്‌ പുകമറ സൃഷ്ടിക്കുവാൻ നീ ഉപയോഗിക്കുന്നത്‌. അത്‌, തീകൊണ്ട്‌ തലചോറിയുന്നതിന്‌ തുല്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.

നിന്റെ തലതിരിഞ്ഞ, വാക്കുകൾക്കും പ്രവർത്തികൾക്കും, മലപ്പുറത്തിന്റെ മക്കൾ മറുപടി തരിക തന്നെ ചെയ്യും.

നീ ഒരു യതാർത്ഥ മുസൽമാനാണെങ്കിൽ, ചെയ്ത്‌ കാര്യങ്ങൾ വിളിച്ച്‌പറഞ്ഞ്‌ ധീരനായി മരണം എറ്റ്‌വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തിൽ ഇസ്ലാമിനെ തളച്ചിട്ട്‌, നിന്റെ തടിയൂരാം എന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ.

മദനീ, നീ പഠിച്ച്‌ മറന്നതോ, പഠിക്കാൻ മറന്നതോ ആയ, ഒരദീസ്‌ നിന്റെ ശ്രദ്ധയിൽപെടുത്തുന്നു.
"ജീവിക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ കടപ്പെട്ടവരാണ്‌ മുസ്ലിങ്ങൾ"

11 comments:

Vote4Koni said...

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

പ്രതിധ്വനി said...

സഹോദരാ സമുദായത്തിന്റെ പേരിൽ സംസരിക്കനും വോട്ട് വാങ്ങാനും മദനിക്കു യതൊരു അവകാശവുമില്ല.അതു പോലെ ത്തന്നെ ലീഗിനും അവകാശമില്ല.ലീഗും പീഡിപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം...............................
കോൺഗ്രസ്സിണ്ടെ ആസനം താങ്ങി ചത്ത കുതിരയകുന്നതിനേക്കാൾ ഒറ്റക്കു നിന്ന് ബാഫഖിതങ്ങളേപ്പോലെ നല്ല മനുഷ്യൻ മാരെ നേതാവാക്കി പ്രവർത്തിക്കൂ.................

പ്രതിധ്വനി said...

സഹോദരാ സമുദായത്തിന്റെ പേരിൽ സംസരിക്കനും വോട്ട് വാങ്ങാനും മദനിക്കു യതൊരു അവകാശവുമില്ല.അതു പോലെ ത്തന്നെ ലീഗിനും അവകാശമില്ല.ലീഗും പീഡിപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം...............................
കോൺഗ്രസ്സിണ്ടെ ആസനം താങ്ങി ചത്ത കുതിരയകുന്നതിനേക്കാൾ ഒറ്റക്കു നിന്ന് ബാഫഖിതങ്ങളേപ്പോലെ നല്ല മനുഷ്യൻ മാരെ നേതാവാക്കി പ്രവർത്തിക്കൂ.................

കൂതറ തിരുമേനി said...

അയ്യോ അപ്പോള്‍ ഈ മദനി വല്ല്യ വൃത്തികെട്ടവനാ അല്ലിയോ? അപ്പോള്‍ ആരാണാവോ ഹബീനെക്കാള്‍,രസൂലിനേക്കാള്‍ പുണ്യാളന്‍ ആയത്. ഞമ്മടെ കുഞ്ഞാലികുട്ടിക്ക ആണോ?എന്നാല്‍ പുള്ളിയുടെ പേരിന്റെ കൂടെ (സ) ചേര്‍ത്താലോ? അല്ല നമ്മുടെ സല്ലാഹൂ അലൈഹി വസല്ലം തന്നെ. ഈ ബാഫക്കി തങ്ങള്‍ പണ്ട് മദനിയെ വിട്ടപ്പോള്‍ ഞമ്മന് പെരുത്ത സന്തോശം എന്ന് പറഞ്ഞത് ഇക്കാക്കമാര്‍ മറന്ന പോയോ. മദനി ഇനി എല്ലാം ഏറ്റു പറഞ്ഞു മരിക്കണം അല്ലെ. വലിയ പൂതിയാണല്ലോ. അല്ല ഞമ്മള്‍ ഇപ്പോള്‍ എന്തിനു മദനിയെ പേടിക്കണം. അവന്‍ ആരാ. കാഫിര്‍ അല്ലിയോ.ഞമ്മളെല്ലാം പെരുത്ത ബിശ്വാസികള്‍ . ആട്ടെ ഇതെഴുതിയെ മഹാന് സുരത്- എ -കാഫിരുന്‍ തെറ്റുകൂടാതെ ഓതാന്‍ അറിയാമോ.
എടൊ പിള്ളേരെ. ജനാബ് പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നല്ല മനുഷ്യനാ. ഒന് അള്ളാന്റെ പെരുത്ത കടാക്ഷവും കൃപയും ഉള്ളവന്‍ ആണ്. പക്ഷെ ആ നേതാവിന്റെ പിന്നിലെ ഇതുപോലെ ഒരാളെ താറടിക്കാന്‍ ഇറങ്ങിയ പള്ളിയെക്കള്‍ വലിയ മുക്രികള്‍ എന്താണെന്നും അവന്റെയൊക്കെ യോഗ്യത എന്താണെന്നും എല്ലാവനും അറിയാം. എന്തിനാ കുഞ്ഞുങ്ങളെ ഇതുപോലെ ഒരു പോസ്റ്റ് ഇട്ടു സമയം കളയുന്നത്.
പോയി നല്ലവണ്ണം അള്ളാനെ വിളിച്ചു നിസ്കരിക്ക്‌. പുണ്യം കിട്ടും.
പോയി സുരത് ഇ ബഖര വായിക്കു (9-12)
ഒന്ന് നന്നാവ്‌ മക്കളെ
http://www.youtube.com/watch?v=DWJh3ovo9TQ&feature=channel_page

Vote4Koni said...

കുതറ തിരുമേനി,
പലതും തിരിഞ്ഞ്‌കൊത്തുന്നു അല്ലെ. വെശമിക്കല്ലെ. മെയ്‌ 16-ന്റെ സുര്യൻ വരുന്നത്‌, ചരിത്രത്തിൽ ഇടം നേടാതെപോയ, പല പേരിലും പ്രത്യക്ഷപ്പെട്ടെങ്കിലും, ജീവശ്വാസം നിലനിർത്തുവാൻ പാട്‌പെടുന്നു, മരണാസന്ന കിടക്കയിൽകിടന്ന് ലക്ഷ്യവും ലക്ഷ്യബോധവുമില്ലാതെ, മൺമറഞ്ഞ ഒരു പാർട്ടിയുടെ പതനത്തിന്റെ കഥയുമായിട്ടാവും. അതിന്‌ ചരിത്രം സാക്ഷി.

പിന്നെ, ഒരു സമധാനം കിട്ടി, ഒരു സുറത്തിന്റെ പേരെങ്കിലും തിരുമേനിക്ക്‌ പരിചയമുണ്ടല്ലോ ല്ലെ. നമ്മുക്ക്‌ സമധാനമായി. തിരുമേനി പൂണൂൽ അയിക്കേണ്ട. കാര്യം രണ്ടുണ്ടെ.

മാലിന്യം വിഴുങ്ങുകയും, വിഴുങ്ങിയത്‌ ഛർദ്ദിക്കുകയും, ഛർദ്ദിച്ചത്‌ വീണ്ടും ഭക്ഷിക്കുകയും ചെയ്യുന്നവരുടെ ഗതികേടിൽ, സങ്കടമുണ്ട്‌, സത്യം.

തിരുമേനി, നിശ്‌പക്ഷനാണെന്ന് അവിടെ എഴിതിവെച്ചിട്ടുണ്ട്‌. അത്‌ സത്യമല്ലെന്ന് ഇവിടെ വന്ന് വിളിച്ച്‌കൂവാൻ ശ്രമിക്കരുത്‌. നിശാചരണികൾക്ക്‌ പൂണൂലിന്റെ തണലും മതിയാവും, ട്ടോ. മനസിലായോ കു തറ തിരുമേനി.

ന്യൂസ്‌ വായിക്ക്‌, തൊടുപുഴയിൽ ഇടത്‌മുന്നണി യോഗത്തിന്‌ വന്ന, പിഡിപി നേതാകളെ, യോഗസ്ഥലത്ത്‌ കയറുവാൻ അനുവദിക്കാതെ, തിരിച്ചയച്ചൂ. "നമ്മുടെ മുന്നണി, ആരാന്റെ മുന്നണി".

abhilash attelil said...

മദനി കാഫിര്‍ ആണെങ്കില്‍ എന്തിനാ സഹോദരാ നിങ്ങള് കൊയംബതൂര് ജെയിലില്‍ പോയി അദ്ദേഹത്തെ കണ്ടു വോട്ടു ചോദിച്ചതും യി ഡി എഫ് സത്യാ പ്രേതിഞ്ഞ ചെയ്യുമ്പോള്‍ മന്ത്രി മാര്‍ക്ക് മല ഇടുന്നത്‌ മദനി ആയിരിക്കും എന്ന് കേരളം ഒട്ടാകെ പ്രസംഗിച്ചതും എന്തിനായിരുന്നു.

Anonymous said...

ഈ കൂതറ തിരുമേനി എന്ന ദീപക് രാജിനെ മുമ്പ് കാപ്പിലാന്‍‍ നന്നായിട്ട് അലക്കിയതാണ്. ഇനി ഇവിടെ വെച്ചും വേണോ സുഹൃത്തേ.

മദനി / പിണറായി എത്രയാ തന്നത് നിനക്ക് , പറ, .. പറ എത്രയാ , അത് മ്മള്‍ തന്നാല്‍ പോരെയ്.

ഗള്‍ഫ് വോയ്‌സ് said...

മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ട: പിണറായി
കുറ്റിപ്പുറം: മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെണ്ട് മണ്ഡലം കവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയെയും മതവര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സിപിഐ എമ്മിനെ ആരും വിരട്ടാന്‍ നോക്കേണ്ട. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സര്‍ടിഫിക്കറ്റും ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സിപിഐ എമ്മും ഇടതുപാര്‍ടികളും സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. സാമ്രാജ്യത്വത്തിനെതിരെ പൊരുതി മരിച്ചവരുടെ നാടായ ഇവിടെനിന്ന് സാമ്രാജ്യത്വത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നയാളെ തെരഞ്ഞെടുത്തയക്കരുതെന്ന് പിണറായി പറഞ്ഞു. മന്ത്രി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായിരുന്നു. സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബി, പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദ്നി തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി, കുറ്റിപ്പുറം എംഎല്‍എ കെ ടി ജലീല്‍, ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍വഹാബ്, എ വിജയരാഘവന്‍ എംപി, പിഡിപി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുറ്റിപ്പുറത്ത് പ്രത്യേകം തയ്യറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

K.P.Sukumaran said...

മതതീവ്രവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും ഉഗ്രന്‍ പ്രചാരകന്‍ എന്ന നിലയിലാണ് മദനി അണികള്‍ക്ക് സ്വീകാര്യനും ആരാധ്യനുമായിരുന്നത്. ഇപ്പോള്‍ പറയുന്നു മദനി കറകളഞ്ഞ മതേതരവാദിയാണെന്ന്. മതേതരവാദിയായ മദനിയെ ആര്‍ക്കാണാവശ്യം? അത്തരക്കാര്‍ക്ക് ഏകമതേതരപാര്‍ട്ടിയായ സി.പി.എമ്മില്‍ നേരിട്ടങ്ങ് ചേര്‍ന്നാല്‍ പോരേ? മദനി എന്ന മതേതര ഇടനിലക്കാരന്‍ വേണോ? മദനി മതേതരവാദിയാണെന്ന് പറഞ്ഞാല്‍ മദനിയുടെ യഥാര്‍ഥ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുകയേയുള്ളൂ. സി.പി.എമ്മിനിതൊക്കെ അടവ് നയങ്ങളാണെങ്കില്‍ മദനിയുടെ മതേതരപൊയ്‌മുഖവും പി.ഡി.പി.ക്ക് അടവ് നയം തന്നെയാണ്.

നൌഫല്‍ said...
This comment has been removed by the author.
നൌഫല്‍ said...

മഅദനിയെ നീ എന്ന് വിളിക്കുന്നതിനോട് തീരെ യോജിക്കുന്നില്ല.കാരണം ഈ കാലത്ത് എത്ര മോശപ്പെട്ട വ്യക്തിയേയും നീ എന്ന് അഭിസംബോധനം ചെയ്യാറില്ല.

പക്ഷെ അദ്ദേഹത്തെ പണ്ഡിതനാണ് ഭീകരവിരുദ്ധനാണ് മതേതരവാദിയാണ് തുടങ്ങി മഹത്വവല്‍ക്കരിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ബാബരി തകര്‍ച്ചക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ മാത്രം മതി അദ്ദേഹം മതവാദിയോ അതോ മതേതരവാദിയോ എന്നറിയാന്‍...

തൊഗാഡിയന്‍ ശൈലിയില്‍ പ്രസംഗിച്ച് യുവാക്കളെ തീവ്രതയിലേക്ക് നയിക്കുന്നവരെ ഒരിക്കലും പണ്ഡിതന്മാരുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല.

മഅദനിയുമായി കൂട്ട് കൂടിയാല്‍ ലീഗ് മത്സരിക്കുന്നിടത്ത് കുറച്ച് വോട്ടുകള്‍ അധികം നേടാന്‍ എല്‍.ഡി.എഫിനു കഴിയുമായിരിക്കാം.പക്ഷെ ഇതര ജില്ലകളില്‍ മഅദനി-സി.പി.എം ബന്ധം ഉയര്‍ത്തിക്കാട്ടി അതിലൂടെ വളരുന്നത് ആര്‍.എസ്സ്.എസ്സ് ആണെന്ന കാര്യം ആരും മറക്കരുത്.
പ്രത്യേകിച്ച് കൊലപാതക രാഷ്ട്രീയത്തിലൂടെ ഇരുവരും മലിനമാക്കിയ ഞങ്ങളുടെ കണ്ണൂര്‍ ജില്ലയില്‍...

മകന്‍ ചത്താലും സാരമില്ല.. മരുമകളുടെ കണ്ണീര്‍ കാണാമല്ലൊ എന്നതാണ് ഇടതന്മാരുടെ ഇപ്പൊഴത്തെ ചിന്ത.