അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, March 9, 2009

ഓരോ വോട്ടും കോണിക്ക്‌









മലപ്പുറത്തിന്റെ പടനായകരായി, പാണക്കാടിന്റെ പൊന്നോമന പുത്രൻ നിയോഗിച്ച, ഇ. അഹമ്മദിനും, ഇ. ട്ടി. മുഹമ്മദ്‌ ബഷീറിനും, സ്വാഗതം.



മലപ്പുറം ജില്ലയെ ചെഞ്ചായമണിയിക്കുവാനുള്ള ദിവാസ്വപ്നവുമായി വരുന്ന, പടനായകരില്ലാത്ത, പടയാളികളില്ലാത്ത, എതിരാളികൾക്ക്‌, പേടിസ്വപ്നമായി മാറിയ മുസ്ലിം ലീഗിന്റെ നായകർക്ക്‌ സുസ്വാഗതം.

6 comments:

Vote4Koni said...

മലപ്പുറത്തിന്റെ പടനായകരായി, പാണക്കാടിന്റെ പൊന്നോമന പുത്രൻ നിയോഗിച്ച, ഇ. അഹമ്മദിനും, ഇ. ട്ടി. മുഹമ്മദ്‌ ബഷീറിനും, സ്വാഗതം.

ഗള്‍ഫ് വോയ്‌സ് said...

പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക.

പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ ഇറങ്ങിയിരിക്കുന്ന ഹുസൈന്‍ രണ്ടത്താണി വിജയിപ്പിക്കാന്‍ ജനങള്‍ ആവേശത്തോടെ രംഗത്തിറങിയിരിക്കുന്നു.വര്‍ഗ്ഗിയതക്കും ഫാസീസത്തിന്നും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുന്ന ഹുസൈന്‍ രണ്ടത്താണി‌യുടെ സ്ഥാനാര്‍‍ത്ഥിത്വം സാമ്രാജിത്ത വിധേയത്വവും ന്യ്യൂനപക്ഷങല്‍ക്ക് എതിരായ സമീപനവും വെച്ച് പുലര്‍ത്തുന്ന ലീഗിന്ന് കനത്ത പ്രഹരം തന്നെയാണ്.ലീഗിനെ പരാജയപ്പെടുത്തുകയെന്ന ഏക മുദ്രവാക്യം മാത്രമാണ് ഇന്ന് പൊന്നാനിയില്‍ മുഴങിക്കേള്‍ക്കുന്നത്

ഗള്‍ഫ് വോയ്‌സ് said...

ഒറീസയുടെ സന്ദേശം
ഒറീസയിലെ ബിജെപി-ബിജു ജനതാദള് സഖ്യം തകര്ന്നത് പതിനഞ്ചാം ലോക്സഭാതെരഞ്ഞടുപ്പിന്റെ ഫലം എങ്ങനെയാകുമെന്നതിന്റെ വലിയൊരു സൂചനയാണ്. ഒറീസയില് അരങ്ങേറിയ ന്യൂനപക്ഷ വേട്ടയിലും സംഘപരിവാറിന്റെ ഫാസിസ്റ്റ് അജന്ഡയിലും മനംമടുത്തുകഴിഞ്ഞ ബിജെഡി ആര്എസ്എസിന്റെ തടവറയില്നിന്ന് പുറത്തുകടക്കുകയാണ്. ബിജു പട്നായിക്കിന്റെ കാലത്തുണ്ടായ ജനതാദള്-ഇടതുപക്ഷസഖ്യം പുനഃസ്ഥാപിക്കാനുള്ള ഒറീസ മുഖ്യമന്ത്രി നവീന് പട്നായിക്കിന്റെ ആഗ്രഹപ്രകടനം ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയില് ഊന്നിയ രാഷ്ട്രീയ നിലപാടിന് ലഭിക്കുന്ന അംഗീകാരമാണ്. ന്യൂനപക്ഷവേട്ടയിലൂടെ ഒറീസയെ മറ്റൊരു ഗുജറാത്താക്കി മാറ്റാനുള്ള സംഘപരിവാറിന്റെ നീക്കത്തിനെതിരെ ബിജെഡിക്കുണ്ടായല് അമര്ഷമാണ് ബിജെപിയുമായി ഇനി ബന്ധം വേണ്ടതില്ലെന്ന നവീന് പട്നായിക്കിന്റെ ആഗ്രഹപ്രകടനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് ബിജെപിയുടെയും അതിന്റെ നിയന്താക്കളായ ആര്എസ്എസിന്റെയും അധികാരമോഹത്തിനുള്ള തിരിച്ചടിതന്നെയാണ്. ലാല്കൃഷ്ണ അദ്വാനിയുടെ പ്രധാനമന്ത്രിക്കുപ്പായം അഴിപ്പിക്കുന്നതുമാണ്. അതോടൊപ്പം കോഗ്രസിനുള്ള തിരിച്ചടിയായും ഇതിനെ കാണാം. ബിജെപിയുമായുള്ള ബന്ധം തങ്ങളുടെ നിലനില്പ്പിനുതന്നെവിപല്ക്കരമാണെന്ന് ബിജെഡി തിരിച്ചറിഞ്ഞിരിക്കുന്നു. ഒറീസയില് ഗ്രഹാംസ്റെയിന്സ് എന്ന മിഷണറിയെയും മക്കളെയും ചുട്ടുകരിക്കാന് നേതൃത്വം നല്കിയത്, കോഗ്രസ് ഒറീസ ഭരിച്ചിരുന്ന കാലത്ത് സംഘപരിവാര്ശക്തികളായിരുന്നു. ഏറെ പ്രക്ഷോഭങ്ങള് ഉയര്ന്നുവന്ന ശേഷമാണ് ഇവര്ക്കെതിരെ നടപടി സ്വീകരിക്കാന് കോഗ്രസ് തയ്യാറായത്. 2008 സെപ്തംബറില് ബംഗളൂരുവില് നടന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് ഭീകരാക്രമണങ്ങള്ക്ക് വര്ഗീയഛായ നല്കിക്കൊണ്ട് ഹിന്ദുത്വ അജന്ഡ ഉയര്ത്തിക്കൊണ്ടുവരണമെന്ന നിലപാടെടുത്തിരുന്നു. ഒറീസയില് ക്രിസ്ത്യാനികള്ക്കെതിരായി നടത്തിയ ഭീകരമായ അക്രമണത്തെ തുടര്ന്നാണ് കര്ണാടകത്തിലും ക്രിസ്ത്യാനികള്ക്കെതിരെ ആക്രമണമുണ്ടായത്. വിശ്വഹിന്ദു പരിഷത് നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയെ ഒറീസയിലെ ഒരു മാവോയിസ്റ് സംഘം കൊലപ്പെടുത്തിയത് കന്ദമല് ജില്ലയില് ക്രിസ്ത്യന് മതവിഭാഗങ്ങള്ക്കെതിരായുള്ള ആക്രമണങ്ങള്ക്ക് തിരികൊളുത്തി. ഔദ്യോഗിക റിപ്പോര്ട്ട് പ്രകാരം 32 പേര് കൊല്ലപ്പെടുകയും രണ്ടായിരത്തിലേറെ വീട് നശിപ്പിക്കപ്പെടുകയും നൂറ്റിനാല്പ്പതിലേറെ പള്ളിയും പ്രാര്ത്ഥനാലയങ്ങളും ആക്രമിക്കപ്പെടുകയുംചെയ്തു. കന്യാസ്ത്രീയെ പരസ്യമായി ബലാത്സംഗം ചെയ്തു. ക്രിസ്തുമതവിശ്വാസി ആണെന്ന് കരുതി ഹിന്ദുമത വിശ്വാസിയായ സ്ത്രീയെ ബലാല്സംഗം ചെയ്ത സംഭവവും അരങ്ങേറി. ക്രിസ്ത്യാനികള് മതപരിവര്ത്തനം നടത്തുന്നു എന്നു പറഞ്ഞാണ് ഇത്തരം ആക്രമണങ്ങള് ഒറീസയില് സംഘപരിവാര് നടത്തുന്നത്. മധ്യപ്രദേശിലും ക്രിസ്ത്യന് മിഷണറിമാര് ആക്രമിക്കപ്പെട്ടു. രാജസ്ഥാനിലും അസംബ്ളി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്രിസ്ത്യന് ജനവിഭാഗങ്ങള്ക്കു നേരെ ആക്രമണമുണ്ടായി. ഒറീസയില് ജീവകാരുണ്യ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട നിരവധി പാതിരിമാരും കന്യാസ്ത്രീകളും ക്രിസ്ത്യന് ജനവിഭാഗങ്ങളും ആക്രമിക്കപ്പെട്ടു. മുഖ്യ പ്രതിപക്ഷമായി നിലകൊള്ളുന്ന കോഗ്രസ് ഇതിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന് തയ്യാറായില്ല. അതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇടതുപക്ഷ കക്ഷികളാണ്. ഒറീസയില് നടന്ന ആക്രമണങ്ങളില് അവിടത്തെ മുഖ്യ പ്രതിപക്ഷകക്ഷിയായ കോഗ്രസ് ഒരു തരത്തിലും സഹായിച്ചില്ലെന്ന് ബിഷപ് തന്നെ ഡല്ഹിയില് വന്ന് പ്രസ്താവന നടത്തി. ഒറീസയില് അക്രമസംഭവങ്ങള് തുടര്ന്ന രണ്ടുമാസത്തിലേറെക്കാലവും ഭരണഘടനാപരമായി ചുമതല നിറവേറ്റി ശക്തമായ നിയമനടപടി സ്വീകരിക്കുന്നതില് കേന്ദ്രസര്ക്കാര് പൂര്ണമായും പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങള്ക്കെതിരായി സംഘപരിവാര് നടത്തുന്ന ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനോ കുറ്റവാളികളെ നിയമത്തിന്റെ മുന്നില് കൊണ്ടുവരാനോ കോഗ്രസ് സര്ക്കാരുകള്ക്ക് കഴിയുന്നില്ല. ഇത് ന്യൂനപക്ഷ ജനവിഭാഗങ്ങള്ക്കിടയില് സ്വാഭാവികമായും അസംതൃപ്തി രൂപപ്പെടുത്തുന്നു. ഇത്തരം പ്രവണതകള് ഉന്മൂലനംചെയ്യണമെങ്കില് സംഘപരിവാറിന്റെ ഫാസിസ്റ് പ്രവര്ത്തനങ്ങള് അവസാനിപ്പിച്ചേ മതിയാകൂ. അതോടൊപ്പം സര്ക്കാരുകള് ഇത്തരം കുറ്റകൃത്യങ്ങള് നടത്തുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണം. ഇടതുപക്ഷത്തിന്റെ ഈ സമീപനത്തെ ശക്തിപ്പടുത്തുന്നതാണ് ഒറീസയിലെ പുതിയ സംഭവ വികാസങ്ങള്. അതുകൊണ്ടുതന്നെ കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി മതനിരപേക്ഷതയിലൂന്നിയതും ഇടതുപക്ഷത്തിന് നിര്ണായക സ്വാധീനമുളളതുമായ സര്ക്കാരാണ് പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തേണ്ടത് എന്ന സിപിഐ എമ്മിന്റെ നിലപാടിന് ഒറീസ കരുത്തുപകരുന്നു. ലോഡ് ഷെഡിങ് ഒഴിവാക്കുമ്പോള് കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. അയല്സംസ്ഥാനങ്ങള് പകലും രാത്രിയും നാലും അഞ്ചും മണിക്കൂര് ലോഡ് ഷെഡിങ് ഏര്പ്പെടുത്തുകയും കൊടുംചൂടില് ജനങ്ങളാകെ യാതന അനുഭവിക്കുകയും ചെയ്യുമ്പോള് നമ്മുടെ സംസ്ഥാനത്ത് രാത്രി അരമണിക്കൂര് ലോഡ്ഷെഡിങ് മാത്രമാണുള്ളത്. സംസ്ഥാന സര്ക്കാരിന്റെയും വൈദ്യുതി ബോര്ഡിന്റെയും കാര്യക്ഷമമായ ഊര്ജമാനേജ്മെന്റ് കൊണ്ടുമാത്രമാണ് ഇത് സാധ്യമാകുന്നത്. കേന്ദ്രം വൈദ്യുതിവിഹിതം അനാവശ്യമായി വെട്ടിക്കുറച്ചിട്ടും കേരളത്തിലെ ജലസംഭരണികളില് ക്രമാതീതമായി നിരപ്പ് താഴ്ന്നിട്ടും നമുക്ക് പിടിച്ചുനില്ക്കാനാവുന്നത് പ്രധാനമായും കര്ക്കശമായ ഊര്ജസംരക്ഷണ പ്രവര്ത്തനംകൊണ്ടാണ്. ഇപ്പോള്, വൈദുതി സര്ച്ചാര്ജ് ഒഴിവാക്കി ഉപയോക്താക്കള്ക്ക് വലിയ ആശ്വാസം നല്കാന് സര്ക്കാരിന് കഴിഞ്ഞത് ജനങ്ങളോടുള്ള പ്രതിബദ്ധതകൊണ്ടുമാത്രമാണ്. എസ്എസ്എല്സി പരീക്ഷയോടനുബന്ധിച്ച് ലോഡ്ഷെഡിങ് പൂര്ണമായി ഒഴിവാക്കുകയാണ്. പരീക്ഷയെഴുതുന്ന കുട്ടികളെ ഇരുളിലാക്കരുത് എന്ന നിര്ബന്ധബുദ്ധിയോടെ എടുത്ത ഈ തീരുമാനം ഇന്നത്തെ വൈദ്യുതിനിലവച്ച് തീര്ത്തും പ്രയാസകരംതന്നെയാണ് എന്നു മനസ്സിലാക്കാന് പ്രയാസമില്ല. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്ത്തിച്ചാലേ നമ്മുടെ വൈദ്യുതിനില ഇന്നത്തെ അവസ്ഥയിലെങ്കിലും പിടിച്ചുനിര്ത്താനാവൂ. അതിനായി വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കേണ്ടതുണ്ട്. വൈകുന്നേരങ്ങളില് റഫ്രിജറേറ്ററും മറ്റുപകരണങ്ങളും വിളക്കുകളും അല്പനേരമെങ്കിലും ഓഫ് ചെയ്തിടുന്നത് നാടിനാകെ പ്രയോജനം ചെയ്യും. അത്യാവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുന്നത് ഒരുശീലമാക്കേണ്ടതുണ്ട്. എല്ലാ വൈദ്യുതോപകരണവും മിതമായിമാത്രം ഉപയോഗിച്ചാല്തന്നെ സംസ്ഥാനം സമ്പൂര്ണ വൈദ്യുതിക്ഷാമത്തിലേക്ക് വീഴുന്നത് തടഞ്ഞുനിര്ത്താം. അമൂല്യങ്ങളില് അമൂല്യമായ ഒന്നാണ് വൈദ്യുതി എന്ന ബോധ്യത്തോടെ ഒരു നിഷ്ഠയായി ഊര്ജസംരക്ഷണപ്രവര്ത്തനം ഏറ്റെടുക്കണമെന്ന വൈദ്യുതിമന്ത്രി എ കെ ബാലന്റെ അഭ്യര്ഥന എല്ലാ ജനങ്ങളും ഗൌരവത്തോടെ സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിയില്നിന്ന് രക്ഷിക്കാന് നിലവിലുള്ള ഏക പോംവഴി അതുമാത്രമാണ്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഞമ്മളൊരു പ്രവാസിയാ........ഞമ്മക്ക്അതൊണ്ടു വോട്ടൂല്ല!എന്നാലൂം ഞമ്മളൊരു യുഡിയെഫാ.......എന്നാല്‍ ലീഗല്ലാട്ടോ!

ഗള്‍ഫ് വോയ്‌സ് said...

ഹുസൈന്‍ രണ്ടത്താണിയെ മാറ്റാനുള്ള ശ്രമത്തിന്ന് പിന്നില്‍ കോടികളുടെ കോഴ.



[Photo]
[Photo]

[Photo]


പൊന്നാനി പാര്‍ലിമെന്റ് നിയോജമണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ‌ ‍തീരുമാനിച്ചിട്ടുള്ള ഹുസൈന്‍ രണ്ടത്താണിയെ മാറ്റാന്‍ സി പിഐ നേതാവിന്ന് രണ്ട് കോടി രൂപ കൈക്കൂലി കൊടുത്തിരിക്കുന്നുവെന്ന് പരക്കെ സംസാരം ഉയര്‍ന്നിരിക്കുന്നു. മുസ്ലിം ലീഗാണ് ഇത് കൊടുത്തിരിക്കുന്നത്. ഹുസൈന്‍ രണ്ടത്താണി ജയിച്ചാല്‍ ഇ ടി മുഹമ്മദ് ബഷിറിനെ കേരള രാഷ്ട്രിത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിയില്ല.ഇന്നത്തെ സഹചര്യത്തില്‍ ഹുസൈന്‍ രണ്ടത്താണിയുടെ വിജയം സുനിശ്ചിതമാണ്. വിദേശത്താണ് ഈ ഇടപാട് നടന്നിട്ടുള്ളത്.പണം കൈപറ്റിയിയിട്ടുള്ളതും വിദേശത്താണ്. പണം കൈപ്പറ്റിയതിന്ന് ശേഷമാണ് പൊന്നാനിയില്‍ സി പി ഐ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഹുസൈന്‍ രണ്ടത്താണി മത്സരത്തില്‍ നിന്ന് പിന്മാറില്ലയെന്ന് പ്രഖാപിച്ചു കഴിഞ്ഞിട്ടും വീണ്ടും സ്ഥാനാര്‍‍ത്ഥിയെ തിരെയുന്നത് ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയം ഉറപ്പിക്കാനാണ്.

Vote4Koni said...

ഗൾഫിന്റെ വോയ്‌സെ,
ഇടക്ക്‌ പത്രം വായിക്കുക.

അഴ്ചയിൽ ഒരിക്കലെങ്കിലും. പ്ലീസ്‌