അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 10, 2009

അത്താണിയില്ലാതെ രണ്ടത്താണി

പൊന്നാനി സീറ്റ്‌ വിട്ടുകൊടുക്കില്ലെന്ന നിലപാട്‌ സി.പി.ഐ വീണ്ടും ആവർത്തിച്ചതോടെ ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിത്വം കൂടുതൽ അനിശ്ചിതത്വത്തിൽ. അതേ സമയം പൊന്നാനിയിലേക്ക്‌ സി.പി.എം കണ്ടെത്തിയ സ്വതന്ത്ര സ്ഥാനാർഥി ഡോ. ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ തർക്കത്തിന്റെ നാടകീയത വർധിപ്പിച്ചു.

പൊന്നാനി സീറ്റ്‌ ഒരിക്കലും വിട്ടുകൊടുക്കിലെന്ന്‌ ഇന്നലെ എടപ്പാളിൽ വച്ച്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിച്ച സി.പി.ഐ നേതാവ്‌ കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി. ഹുസൈൻ രണ്ടത്താണിയെ തങ്ങൾക്ക്‌ അറിയിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിലിന്റെ പ്രസ്താവന പുറത്തുവന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ വളാഞ്ചേരിയിൽ ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും. പൊന്നാനിയിൽ ഇടതുസ്ഥാനാർഥി താൻ തന്നെയാണെന്നും ഇന്ന്‌ പ്രചരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനി മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ രൂപീകരിച്ച സി.പി.ഐ സബ്‌ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ്‌ സി.പി.ഐയുടെ സംസ്ഥാന നേതാക്കൾ ഇന്നലെ വളാഞ്ചേരിയിൽ എത്തിയത്‌. ഹുസൈൻ രണ്ടത്താണിയുടെ തട്ടകമായ വളാഞ്ചേരിയിൽ തന്നെ യോഗം സംഘടിപ്പിക്കുകയും അദ്ദേഹം തങ്ങളുടെ സ്ഥാനാർഥിയന്നെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ സി. പി.ഐ സി.പി.എമ്മിനോടുള്ള വെല്ലുവിളി ശക്തമാക്കുകയായിരുന്നു.

പൊന്നാനി സീറ്റ്‌ വിട്ടുകൊടുക്കുകയില്ലെന്നും അവിടെ പാർട്ടിയുടെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ യോഗത്തിൽ അറിയിച്ചു.പിന്നീട്‌ എടപ്പാളിൽ മാധ്യമ പ്രവർത്തകരോട്‌ സംസാരിച്ച ഇസ്മയിൽ പൊന്നാനിയുടെ കാര്യത്തിൽ പാർട്ടി നിലപാട്‌ കൂടുതൽ വ്യക്തമാക്കി. പൊന്നാനിയിൽ ഇടതു സ്വതന്ത്രന്റെ പരിവേഷം ചാർത്തുന്ന ഹുസൈൻ രണ്ടത്താണിയെ സി.പി.ഐ അംഗീകരിക്കില്ലെന്ന്‌ ഇസ്മയിൽ തുറന്നടിച്ചു. സി.പി.ഐ കേരളത്തിൽ നാലു സീറ്റികളിലാണ്‌ മത്സരിക്കുന്നത്‌. അവിടുത്തെ സ്ഥാനാർഥികളെ ഞങ്ങൾ തീരുമാനിക്കും. ആ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർഥിയെ നിശ്ചയിച്ച ശേഷം സീറ്റ്‌ തരപ്പെടുത്തുന്ന ഏർപ്പാട്‌ സി.പി. ഐയ്ക്ക്‌ ഇല്ല. സി.പി.എം നിർത്തിയ സ്ഥാനാർഥിയായ ഹുസൈൻ രണ്ടത്താണിയെ അറിയില്ല അദ്ദേഹം പറഞ്ഞു. ഇസ്മയിലിനെ കൂടാതെ പാർട്ടി നേതാക്കളായ അഡ്വ. എം. റഹ്‌മത്തുള്ള, വി. ഉണ്ണികൃഷ്ണൻ, പി.പി. സുനീർ എന്നിവർ വളാഞ്ചേരിയിലെ യോഗത്തിനുണ്ടായിരിന്നു.

സി.പി.ഐ നിലപാടിനോടുള്ള പ്രതികരണം അറിയാൻ എത്തിയ മാധ്യമ പ്രവർത്തകരോട്‌ പൊന്നാനിയിൽ താൻ തന്നെയാണ്‌ സ്ഥാനാർഥിയെന്ന്‌ പ്രഖ്യാപിക്കുകയായിരുന്നു രണ്ടത്താണി. 'പൊന്നാനിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ഞാൻ തന്നെയായിരിക്കും. തെരഞ്ഞെടുപ്പിനെ നേരിടാൻ ഞാൻ തയാറെടുത്ത്‌കഴിഞ്ഞു .സ്ഥാനാർഥിത്വത്തെ എതിർക്കുന്നവരോടും തനിക്ക്‌ വോട്ടു ചെയ്യണമെന്ന്‌ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ്‌ പ്രചരണം ഇന്ന്‌ തുടങ്ങും.- രണ്ടത്താണി പറഞ്ഞു.

Courtesy: Deepika.com

6 comments:

Vote4Koni said...

പൊന്നാനി സീറ്റ്‌ ഒരിക്കലും വിട്ടുകൊടുക്കിലെന്ന്‌ ഇന്നലെ എടപ്പാളിൽ വച്ച്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിച്ച സി.പി.ഐ നേതാവ്‌ കെ.ഇ. ഇസ്മയിൽ വ്യക്തമാക്കി. ഹുസൈൻ രണ്ടത്താണിയെ തങ്ങൾക്ക്‌ അറിയിലെന്നും അദ്ദേഹം പറഞ്ഞു. ഇസ്മയിലിന്റെ പ്രസ്താവന പുറത്തുവന്നതിന്‌ തൊട്ടുപിന്നാലെയാണ്‌ വളാഞ്ചേരിയിൽ ഹുസൈൻ രണ്ടത്താണി സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും. പൊന്നാനിയിൽ ഇടതുസ്ഥാനാർഥി താൻ തന്നെയാണെന്നും ഇന്ന്‌ പ്രചരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

www.CHANGEPONNANI.com said...

CHANGE has come to PONNANI!..
It is inevitable...
www.CHANGEPONNANI.com

ഗള്‍ഫ് വോയ്‌സ് said...

പൊന്നാനി പാര്‍ലിമെന്റ് നിയോജമണ്ഡലത്തില്‍ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ‌ ‍തീരുമാനിച്ചിട്ടുള്ള ഹുസൈന്‍ രണ്ടത്താണിയെ മാറ്റാന്‍ സി പിഐ നേതാവിന്ന് രണ്ട് കോടി രൂപ കൈക്കൂലി കൊടുത്തിരിക്കുന്നുവെന്ന് പരക്കെ സംസാരം ഉയര്‍ന്നിരിക്കുന്നു. മുസ്ലിം ലീഗാണ് ഇത് കൊടുത്തിരിക്കുന്നത്. ഹുസൈന്‍ രണ്ടത്താണി ജയിച്ചാല്‍ ഇ ടി മുഹമ്മദ് ബഷിറിനെ കേരള രാഷ്ട്രിത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിയില്ല.ഇന്നത്തെ സഹചര്യത്തില്‍ ഹുസൈന്‍ രണ്ടത്താണിയുടെ വിജയം സുനിശ്ചിതമാണ്. വിദേശത്താണ് ഈ ഇടപാട് നടന്നിട്ടുള്ളത്.പണം കൈപറ്റിയിയിട്ടുള്ളതും വിദേശത്താണ്. പണം കൈപ്പറ്റിയതിന്ന് ശേഷമാണ് പൊന്നാനിയില്‍ സി പി ഐ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
ഹുസൈന്‍ രണ്ടത്താണി മത്സരത്തില്‍ നിന്ന് പിന്മാറില്ലയെന്ന് പ്രഖാപിച്ചു കഴിഞ്ഞിട്ടും വീണ്ടും സ്ഥാനാര്‍‍ത്ഥിയെ തിരെയുന്നത് ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയം ഉറപ്പിക്കാനാണ്.

Vote4Koni said...

ഗൾഫിന്റെ വോയ്‌സെ,
ഇടക്ക്‌ പത്രം വായിക്കുക.

അഴ്ചയിൽ ഒരിക്കലെങ്കിലും. പ്ലീസ്‌

അനില്‍@ബ്ലോഗ് // anil said...

സി.പി.ഐ വേണമെങ്കില്‍ കാശു മേടിക്കും കേട്ടോ. തങ്ങള്‍ ഭരിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്മെന്റില്‍ ട്രാസ്ന്‍ഫറിനടക്കം പണം വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. അപ്പൊള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റുകൊണ്ടിരിക്കുന്ന ഒരു മണ്ഡലത്തില്‍ ഇത്തരം ഒരു പരിപാടി ചെയ്യാന്‍ അവര്‍ക്കു വലിയ മടിയൊന്നും ഉണ്ടാവാനിടയില്ല.
നാട്ടിലെ ഒരു ജന സംസാരം പറഞ്ഞതാണ്.

നൌഫല്‍ said...

സ്ഥാനാര്‍ഥിയെ കണ്ടെത്തിയത് പി.ഡി.പി. പിന്തുണച്ചത് സി.പി.എം.. വിവാദമായപ്പൊള്‍ സി.പി.ഐ യുടെ തലയില്‍ വെച്ച് കെട്ടി.
അവര്‍ക്കും വേണ്ടാതായപ്പൊള്‍ കാന്തപുരത്തിന്റെ ആളാണെന്ന് പറയുന്നത് കേട്ടു.ഇപ്പോള്‍ അദ്ദേഹം പറയുന്നു ഞങ്ങളുടെ സ്ഥാനാര്‍ഥിയല്ലെന്ന്..

പാവം ഈ ‘ഇസ്ലാമിക ചരിത്ര പണ്ഡിതന്റെ’ അവസ്ഥ..

സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് ‘ഗോദയില്‍ ഇറങ്ങിപ്പൊയില്ലേ‘..?
തല്‍ക്കാലം മുമ്പ് തൂലികയില്‍ എഴുതിയത് വിഴുങ്ങി സി.പി.എമ്മിനെ വെള്ള പൂശാതെ വേറെ വഴിയില്ലല്ലൊ?