അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Thursday, March 19, 2009

ഇ. അഹമ്മദിനെ വിലയിരുത്താം

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

2 comments:

Vote4Koni said...

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.
കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.
ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.
ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.

Unknown said...

ഹഹഹഹ
മാഷെ ഇ അഹമ്മദിനെ വിലയിരുത്തിയതാണോ ഇത് ..
നിങ്ങളോട് സഹതാപം ഉണ്ട് ...
വലിയോരു വിലയിരുത്തലായിപോയ്..
പറ്റില്ലെങ്കില്‍ ഈ പണിക്കു നില്‍ക്കരുത്..
5 വര്‍ഷത്തിനുള്ളില്‍ ഇ അഹമദ് ഇന്ത്യക്കുവേണ്ട്ടി ചെയ്തതില്‍ 0.1 % ഇല്ല ഇതൊന്നും ...

പിന്നെ മനസ്സില്‍ വന്ന 3 കാര്യങ്ങള്‍ പറയാം..

ഒരിക്കല്‍ നട്‌വര്‍സിങ്ങ് ജോര്‍ദനിന്റെ തലസ്ത്ഥാനമായ അമ്മനിലെത്തി..ഒരു വാര്‍ത്തസ്മ്മേളനത്തില്‍ ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു “ഇറാഖ് പ്രശനത്തില്‍ ലോകം മുഴുവന്‍ പരാജയപെട്ടപ്പോള്‍ നിങ്ങളെങ്ങനെ ഇന്ത്യന്‍ ബന്ദികളെ സുന്ദരമായി മോചിപ്പിച്ചു.. എന്തായിരുന്നു അതിന്റെ രഹസ്സ്യം ? “”
അന്നത്തെ വിദേശകാര്യ കാബിനറ്റ് മന്ത്രിയായിരുന്ന് നട്‌വര്‍സിങ്ങിന്റെ മറൂപടി ഇതായിരുന്നു
“oh..well , call to Delhi and ask Mr.Ahmed , his brain was behind that , i have nothing to say more than taht "

2) സൌദ്യ സന്ദര്‍ശനത്തിനായി യാത്ര ചെയ്തുകൊണ്ടൊരിക്കുന്ന ഇ അഹമ്മദ് ദുബായിലെ നായിഫ് സൂഖ് കത്തിയതറിഞ്ഞ് ആ സന്ദര്‍ശത്തിനിടയില്‍ ദുബായില്‍ സംഭവസത്ഥലത്തെ ത്തുക മാത്രമല്ല അവിടെ എല്ലം നഷ്ടപെട്ട പ്രവസികളുടെ പ്രശനങ്ങളില്‍ ഈടപ്ട്ടു .പാസ്പോര്‍ട്ട് കത്തി നശിച്ചവര്‍ക്ക് ഇന്ത്യാന്‍ കോണ്‍സുലേറ്റ് ജനറലിനെ അവിടെ വെച്ച് തന്നെ നിര്‍ദേശം കൊടുക്കുകയുണ്ടായി അതുകൊണ്ട് തന്നെ ഒരു മാസത്തിനകം ഒരു രേഖയുമില്ലത്തവര്‍ക്ക് പാസ്പോര്‍ട്ട് കിട്ടി.യു അ ഇ അധികൃതരുമായി സംസാരിച്ചതിന്റെ ഫലമായി പുതിയ സൂഖ് നിര്‍മ്മൈച്ചാല്‍ ഇവര്‍ക്ക് തന്നെ അവിടെ ജോലികിട്ടാനാവശ്യമായ കാര്യങ്ങള്‍ ചെയ്തു.. ഇതിനിടയിലെ അവരുടെ നിത്യവൃത്തികുള്ള തുക കെ എം സി സി ആണ് നല്‍കിയത് എന്നും കൂട്ടി വായിക്കുക.
3) യുദ്ധം നടക്കുന്ന ശ്രീലങ്ക്കയിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി മരുന്നും വസ്ത്രവും ഭക്ഷണവും മെഡിക്കല്‍ സഹായവും എത്തിക്കാന്‍ ആരെക്കാളും കൂടൂതല്‍ ശ്രമിച്ചതും അഹമ്മദ് തന്നെയാണ്
കാലം സാക്ഷി..