അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 17, 2009

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

10 comments:

Vote4Koni said...

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

Unknown said...

പിണറായി വിജയന്‍ താങ്കള്‍ക്കു നേരിട്ട് അയച്ചു തന്ന റിപ്പോര്‍ട്ട് ആണ് ഏതെന്ന് വിശ്വസിക്കുന്നു. ഈ വിവരം എല്ലാവരെയും അറിയിച്ചതിനു നന്ദി.

Unknown said...

പിണറായി വിജയന്‍ താങ്കള്‍ക്കു നേരിട്ട് അയച്ചു തന്ന റിപ്പോര്‍ട്ട് ആണ് ഏതെന്ന് വിശ്വസിക്കുന്നു. ഈ വിവരം എല്ലാവരെയും അറിയിച്ചതിനു നന്ദി.

Unknown said...

ഹൈ ഇതെവിടെന്നു കിട്ടിയഷ്ട്ടാ നീ ആള് കൊള്ളാലോ കരാട്ടൊക്കെ ആയിട്ട് അത്രയ്ക്ക് പിടിയാണോ.അതോ കുഞ്ഞാലി സി ബി ഐ പറഞ്ഞതാണോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അതു കൊണ്ട് പൊന്നാനിയിലും മലപ്പുറത്തും പ്രവര്‍ത്തിക്കണ്ട എന്നും വോട്ട് മുഴുവന്‍ കോണിക്ക് കുത്താനും സി പി ഐ (എം) സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

Vote4Koni said...

ajith, deepu, Ramachandran,

Check out www.deepika.com

അതെര്‍ങ്ങനെ, അച്ചന്മാരുടെ പത്രം സത്യം എഴുതില്ലാന്ന് അങ്ങട് ഒര്‍പ്പിക്കലെഷ്ടാ. വിജയന്റെ കൈയീന്ന് കളഞ്ഞ് പോയതാവണം.

ഇത്‌വരെ ഒരു സ്ഥാനാര്‍തിയെയോ, ഒരു ചിഹ്നമോ കിട്ടിയിട്ടില്ലാത്ത പൊന്നാനിയിലെ ഇടതന്മാര്‍, പൊന്നാനിയില്‍ ജയിക്കും എന്ന് പറഞ്ഞാല്‍, അവന്റെ തലക്കിട്ട് തേങ്ങയുടക്കണം.

അങ്ങനെ, പടിപുരയില്‍ കൊട്ടടക്ക വീഴണപോലെ, പോരട്ടെ കമന്റുകള്‍.

എന്തായാലും ഇവിടെ വരെ വന്നൂലോ, നന്ദിണ്‍ദ് ഷ്ടാ. ഇനീം വരണട്ടാ.

Vote4Koni said...

രാമചന്ദ്രേട്ടാ,

ജനതദളിനെ പിണക്കി പറഞ്ഞയച്ചത്‌, തോൽവിയുടെ ഉത്തരവാദിത്വം അവരിൽ അടിച്ചേൽപ്പിക്കാമെന്ന് വ്യമോഹിക്കുന്ന പിണറായിയുടെ അപാര ബുദ്ധിയാണെന്ന്, ദേശഭിമാനിയല്ലാത്ത ഏത്‌ പത്രം വായിച്ചാലും മനസിലാവും സഖാവെ. ഞെട്ടലോടെ മാത്രം അണികൾ ഉൾകൊള്ളുന്ന അപ്രിയ സത്യങ്ങൾ പുറത്ത്‌ വരും, ഇലക്‌ക്ഷന്‌ ശേഷം. അത്‌ വരെ, വിളമ്പിതരുന്ന റെഡിമെയ്ഡ്‌ വാർത്തകൾ അസ്വദിക്കുക മാത്രമേ നിങ്ങൾക്ക്‌ രക്ഷയുള്ളൂ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെ കോണീ

പൊന്നാനീ പോയിട്ട് കേരളത്തില്‍ നാല് സീറ്റ് തികച്ച് ഇടതിന് കിട്ടിയാല്‍ ഭാഗ്യം. അത് നിങ്ങള്‍ ലീഗിന്റെ കൊണം കൊണ്ടോ യു ഡി എഫിന്റെ ജന സേവനം കൊണ്ടോ ഒന്നും അല്ല.

ഒരു ചേയ്ഞ്ച്. അത്രക്കേയുള്ളു. ഇത്തവണ യു ഡി എഫാണെങ്കില്‍ അടുത്ത തവണ എല്‍ ഡി എഫ്. ഇതൊക്കെ ഒരു തമാസയല്ലേ ന്റെ കോണിച്ചേട്ടാ?

സഹാവെ, (ലീഗു കാര്‍ എങ്ങനെയാണ് സംബോധന ചെയ്യുക എന്നറിയില്ല. അതോണ്ടാ)ഞാന്‍ ദേശാഭിമാനിയാ വായിക്കുന്നേന്നിത്ര കൃത്യമായി പറയാന്‍ ചേട്ടാനാണോ ന്റെ വീട്ടില്‍ പത്രമിടുന്നെ?

സുഹൃത്തെ, നിങ്ങളൊക്കെ പരമ പൊട്ടന്മാര്‍! കാരണം സി പി എം ബോധപൂര്‍വ്വം ഉണ്ടാക്കുന്നതാണീ വിഷയങ്ങള്‍ എന്ന് നിങ്ങളെന്ന് മനസ്സിലാക്കും? ചേട്ടന്‍ ലാവ്വ് ലിന്‍, ലാവ് ലിന്‍ ന്ന് കേട്ടിട്ട്ണ്ടാ? എപ്പ? ഇന്നോ? ഇടതന്മാര്‍ ഈ പ്രശ്നം ഒതുക്ക്വേം ചെയ്യും അവര് കൃത്യമായി ഒരുമിച്ച് രംഗത്തിറങ്ങ്വേം ചെയ്യും. നിങ്ങള്‍ കോണീം പിടിച്ച് ഇടതന്മാരുടെ അടി കണ്ട് രസിച്ച് ഇപ്പ കേറാംന്നും കരുതും. അതല്ലേ സുഹൃത്തേ യാഥാര്‍ത്ഥ്യം?

അല്ലെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വിഷയമാകേണ്ട ലാവ് ലിന്‍ വിഷയം വെറും പൊന്നാനിയിലേക്ക് ചുരുങ്ങിയത് കണ്ട്, ഹൌ!
പൊന്നാനി ഞമ്മക്ക് കിട്ടീലോ (അല്ലെങ്കില്‍ തന്നെ ഏതു കുറ്റിച്ചൂല്‍ നിന്നാലും കോണിക്ക് കുത്തുന്നിടത്തു നിന്ന് ഒരു മത്സരത്തിന്റെ വക്കില്‍ നിങ്ങള്‍ തന്നെയല്ലെ എത്തിച്ച്ത്?) എന്നാശ്വസിക്കുന്ന നിങ്ങളെപ്പറ്റി സഹതാപം തോന്നുന്നു.

ജയ് പിണറായി വിജയന്‍!

Vote4Koni said...

രാമചന്ദ്രേട്ടാ,

ലാവ്‌ലിനല്ല, സാക്ഷാൽ മുന്നാം ലോക മഹായുദ്ധം വന്നാലും, മലപ്പുറം പൊന്നാനി മണ്ഡലത്തിൽ അതൊരു വിഷയമെ അല്ല സഖാവെ. പ്രദേശിക പ്രശ്നങ്ങൾക്ക്‌ എന്നും മുൻതൂക്കം നൽക്കുന്ന പ്രദേശമാണിതെന്ന് മനസിലാക്കുക.

ഭൂരിപക്ഷത്തെ ബാധിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്ന ഒരു മണ്ഡലത്തെ, ഇങ്ങനെ അത്താണിയില്ലാത്താക്കിയതിന്‌ വിജയനോട്‌ നന്ദി പറയുകയാണ്‌ പൊന്നാനിയിലെ ജനങ്ങൾ.

ഇനി, സാക്ഷാൽ മദനി സഖാവ്‌, നേരിട്ടവതരിച്ചാൽ പോലും, ഇ ടി യുടെ ഭൂരിപക്ഷം ലക്ഷത്തിൽ കുറയുമെന്ന് തോന്നുന്നില്ല.

പൊന്നാനിയിലെ യുഡിഎഫിന്റെ പ്രവർത്തകർ ചോദിക്കുന്നു.

നന്ദി ആരോട്‌ ഞാൻ ചൊല്ലെണ്ടു,

Rajesh Krishnakumar said...

ലീഗിനു കഴിഞ്ഞ തവണ കിട്ടിയ അത്ര സീറ്റ് ഇത്തവണയും കിട്ടിയാൽ ഭാഗ്യം. കഴിഞ്ഞ തവണ മഞ്ചേരിയിൽ തോറ്റ് തൊപ്പിയിട്ടത് ഇത്തവണ പൊന്നാനിയിൽ ചെന്ന് തൊപ്പിയിടും.

രണ്ടത്താണി 50000ഇൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.

കേരളത്തിൽ 11 മണ്ഡലങ്ങളിൽ എൽ ഡി എഫ് ജയീക്കും..(കാസറഗോട്,കണ്ണൂർ,വടകര,പൊന്നാനി,പാലക്കാട്,ആലത്തൂർ,തൃശ്ശൂ‍ർ,ഇടുക്കി,ആറ്റിങ്ങൽ,മാവേലിക്കര,കൊല്ലം )മൂഡ സ്വർഗ്ഗത്തിൽ ഇരുന്ന് സ്വപ്നം കണ്ടോ ലീഗുകാരെ.

യു ഡി എഫ് ജയിക്കാൻ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ: കോഴിക്കോട്‌,എറണാകുളം,ചാലക്കുടി,കോട്ടയം,തിരുവനന്തപുരം & ആലപ്പുഴ)

മലപ്പുറം,പത്തനംതിട്ട,വയനാട് മണ്ഡലങ്ങളിൽ കനത്ത പോരാട്ടമായിരിക്കും. ഫലം അനിർവചനീയം

മന:ബിരിയാണി തിന്ന് കഴിഞ്ഞോ ലീഗുകാരേ..ചിലവൊന്നും ഇല്ലാലൊ