അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, March 23, 2009

മദനി ഉത്തരം പറയുമോ?

കാഞ്ഞങ്ങാട്‌: പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ സ്വാധീനം തീവ്രവാദത്തിൽ മാത്രമാണെന്നും തീവ്രവാദം ഇല്ലാതാകുന്നതോടെ മഅ്ദനി ഒന്നുമല്ലാതെയായി തീരുമെന്നും കേരള കോൺഗ്രസ്‌ (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞു.
-------------------------
മുഹമ്മ: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ എൽഡിഎഫിലേയ്ക്കു കൊണ്ടുവരുന്ന പ്രശ്നമില്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അടവെന്ന നിലയിലാണ്‌ മഅദനിയെ കൊണ്ടുവരുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. മുഹമ്മയിൽ നടന്ന ഇഎംഎസ്‌, എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്‌.
-------------------------
ഇപ്പോൾ മദനി തിവ്രവാദിയല്ല, ഇപ്പോൾ പിഡിപി വർഗ്ഗിയകക്ഷിയല്ല - പിണറായി വിജയൻ.
-------------------------

ബഹുമാന്യനായ മദനിയോട്‌ വളരെ വിനയത്തോടെ ഒരു കാര്യം ചോദിക്കട്ടെ. തോരാത്ത കണ്ണുനിരുമായി, മകനെ കാത്തിരിക്കുന്ന ഉമ്മമാരോടും, ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയോടും, പിതാവിനെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളോടും, അംഗഭംഗം സംഭവിച്ച്‌, നിരാശ്രയരായി കഴിയുന്ന എണ്ണമറ്റ എന്റെ അനിയന്മാരോടും, മനസ്സ്‌ തുറന്ന്‌ പറയുവാൻ അങ്ങേക്ക്‌ കഴിയുമോ?. ഞാൻ ഇന്നലെ പ്രവർത്തിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. പ്രസംഗിച്ചത്‌ തെറ്റായിരുന്നു എന്ന്‌?. വിശുദ്ധ ഖുർആനും തിരുസുന്നത്തും കൂട്ട്പിടിച്ചത്‌ നേതാവാകാനായിരുന്നു എന്ന്‌?. നിങ്ങളെ കുരുതികൊടുത്തത്‌ എന്റെ നിലനിൽപിനായിരുന്നു എന്ന്‌?.

ഉത്തരം പറയാത്ത കാലത്തോളം, ബഹുമാന്യനായ മദനി, അങ്ങ്‌, വർഷങ്ങൾക്ക്‌ മുൻപ്‌ മുളപ്പിച്ച വിഷച്ചെടിയുടെ വിത്തുകൾ മുളച്ച്പൊങ്ങും. ഇന്നലെയും, ഇന്നും. നാളെയും.

മതസൗഹാർദ്ദത്തോടെ ഞങ്ങൾ കഴിഞ്ഞിരുന്ന പല ഗ്രാമങ്ങളുടെ ഇടവഴികളും, ഇന്ന്‌ ചോരമണമുള്ളതാണ്‌. ആരോക്കെ വെള്ളപൂശിയാലും, തണൽ നഷ്ടപ്പെട്ട മുസ്ലിം സ്ത്രീകൾ നിങ്ങൾക്ക്‌ മാപ്പ്‌ തരില്ല. ഒരിക്കലും. (അതെ മദനി, നഷ്ടം സംഭവിച്ചത്‌, മുസ്ലിം സ്ത്രീകൾക്ക്‌ മാത്രമാണ്‌. അങ്ങയുടെ എല്ലാ കച്ചവടത്തിലും)

ഇന്ന്‌ പിണറായി വിജയന്റെ ഇടത്‌ പിഡിപിയും, വലത്‌ ബിജെപിയും അത്താണിയുമായി നിൽക്കുന്നത്‌ കാണുബോൾ, മലപ്പുറം ജില്ലയിലെ പല ഖബർസ്സ്ഥാനുകളിലും അന്ത്യവിശ്രമംകൊള്ളുന്നവരുടെ രോദനം അങ്ങ്‌ കോൾക്കുന്നുണ്ടോ?.

എവിടെപോയോളിച്ചാലാണ്‌, മദനി, മനസാക്ഷിയിൽ നിന്ന്‌ അങ്ങ്‌ രക്ഷപ്പെടുക.
------------------
പ്രിയപ്പെട്ട പിഡിപിക്കാരെ, ഒരത്താണിയുമില്ലാതെ ഉയലുന്ന നേതാവിനെ രക്ഷിക്കാൻ, ആഞ്ഞ്‌ ശ്രമിക്കുക. പൊന്നാനിയിൽ സൂര്യന്‌ ഉദിച്ചുയരാൻ പ്രയാസമാവും, കാരണം, മുസ്ലിംലീഗിന്റെ സമുന്നതരായ നേതാകൾ പടുത്തുയർത്തിയ കോട്ടയുടെ മറവിൽ തന്നെയാണ്‌, ഉദിച്ചുയരാത്ത സുര്യൻ. പൊന്നാനിയിലെങ്കിലും ഉദിക്കാത്ത സുര്യനെ കയറിട്ട്‌ വലിച്ച്‌ ഉദിപ്പിച്ചില്ലെങ്കിൽ, ഓർത്തോളൂ പിഡിപിക്കാരാ, പാല്‌ തരുന്ന ഇടതന്റെ കൈകൾകൊണ്ട്‌ തന്നെ, കേരളത്തിൽ ഒന്നുമാവാതെ കാലം ചെയ്ത ഒരു പാർട്ടിയുടെ ശേഷക്രിയകൾ നടക്കും, ഒപ്പം, നേതൃപാഠവം ആവോളമുള്ള ഒരു നേതാവിന്റെയും.

1 comment:

Vote4Koni said...