അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Sunday, March 22, 2009

മദനിയും മുസ്ലിങ്ങളും

ഇത് കുതറ എന്ന വെറും തറയായ ഒരു പിഡിപിക്കാരനുള്ള മറുപടി മാത്രമാണ്.
യുഡി‌എഫുകാര്‍, പ്രതേകിച്ച് ലീഗുകാര്‍, എന്നോട് ക്ഷമിക്കുക.

കുതറ,ബെസ്റ്റ്‌, തിരുമേനിയുടെ ആയത്തു ം ഹദീസും കലക്കി. അനക്ക്‌ കോഴിബിരിയാണി പറയട്ടെ.

കുതറെ, ലീഗുകാരനെ രാഷ്ട്രിയം പഠിപ്പിക്കാൻ നീയല്ല, നിന്റെ... വിചാരിച്ചാലും നടക്കില്ല. ആളാവല്ലെ മോനെ. നാഴികക്ക്‌ നാൽപത്‌വട്ടം, പ്രോഡ്യൂസറെ മാറ്റിപറയുന്ന, നിന്റെ തലതിരിഞ്ഞകളിയിൽ ലീഗിനെ കൂട്ട്‌പിടിക്കല്ലെ.

മദനിക്കും പിഡിപിക്കും കേരള രാഷ്ട്രിയത്തിൽ വെറും നാല്‌ വോട്ടിന്റെ വിലയെ ഉള്ളൂ എന്ന്, പൊന്നാനി തെളിയിച്ച്‌ തരും. കാത്തിരിക്കുക.

കുതറെ,മലപ്പുറത്തിന്റെ മണ്ണിൽ നിന്നും മദനി പലപ്രവശ്യം ഗർജ്ജിച്ച ചില വാക്കുകൾ:-

"യുവാക്കളെ, നിങ്ങളുടെ ചോര തിളക്കുന്നില്ലെ, പ്രതിക്‌ജ്ഞ ചെയ്യുക. ബാബരി മസ്‌ജിദ്‌ പുനർ നിർമ്മിക്കുമെന്ന്, ആര്‌ തടുത്താലും, എന്ത്‌ പ്രതിസന്ധിയുണ്ടായാലും, ജീവൻ കളഞ്ഞും, മക്കളെ നാം ബബറി മസ്ജിദ്‌ പടുതുയർത്തും"

ഇത്‌ പ്രസംഗിച്ച മദനി, രാഷ്ട്രിയ നേതാവല്ല, അത്മിയ നേതാവായിരുന്നു. കിട്ടേണ്ടത്‌ കിട്ടിയപ്പോ, തലയ്കകത്ത്‌ ബൾബ്‌ കത്തിയ മദനിക്ക്‌ പിന്നീട്‌, പള്ളിയും വേണ്ട, പടച്ചോനും വേണ്ട. പക്ഷെ, മദനിയുടെ പ്രസ്ഥാനം സൃഷ്ടിച്ച, അതിന്‌ വേണ്ടി ജീവിതം ഹോമിച്ച വിഡ്ഡികളായ ആയിരകണക്കിന്‌ യുവാകളുടെ രോദനം ഇന്നും കേരളകരയിൽനിന്നുയർന്ന് കേൾക്കാം. മകനെ നഷ്ടപ്പെട്ട ഉമ്മക്ക്‌, സഹോദരനെ നഷ്ടപ്പെട്ട സഹോദരിക്ക്‌, അനിയനെ നഷ്ടപ്പെട്ട ജേഷ്ഠന്മാർക്ക്‌, നിലനിൽപ്പിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങുന്ന മദനിയുടെ പുതിയ വേഷം ദഹിക്കില്ല.

മകനെ നഷ്ടപ്പെട്ട ഉമ്മമാരും, കൂടപിറപ്പുകളെ നഷ്ടപ്പെട്ട പെങ്ങന്മരും കാർക്കിച്ച്‌ തുപ്പും മദനിയുടെ മുഖത്ത്‌.

എന്റെ രോഷത്തിന്റെ കാരണവും മറിച്ചല്ലെന്ന് മാത്രം കു തറെ മനസിലാക്ക്‌.

മൂടിവെച്ചിരിക്കുന്ന പല സത്യങ്ങൾക്കും കേരളത്തിലെ ഭരണകർത്തകൾ കാവലിരിക്കുകയാണ്‌. അതോരിക്കലും പുറത്ത്‌ വരാതിരുന്നാൽ, മദനിക്ക്‌ മാത്രമല്ല, പലകുടുംബങ്ങൾക്കും ആശ്വാസമാവും. ഇതറിയാവുന്നവർ തന്നെയാണ്‌ കുതറെ കോൺഗ്രസ്സും ലീഗും. അവർ മൗനം പാലിക്കുന്നത്‌, അത്‌കോണ്ടാണ്‌.

പക്ഷെ, കു തറെ, നീ കാത്തിരിക്കുക, ഇലക്‌ക്ഷന്‌ ശേഷമുള്ള ആദ്യത്തെ വാർത്ത. അത്‌ മദനിക്ക്‌ സന്തോഷപ്രദമായിരിക്കില്ല. നാല്‌ വോട്ടിന്‌ വേണ്ടി, താൽക്കാലികമായി മാത്രമാണ്‌ മാർക്കിസ്റ്റുകാർ ഒരു ഭൂതത്തിന്‌ കാവലിരിക്കുന്നത്‌. അത്‌ തുറക്കുവാനുള്ള സമയവും സന്ദർഭവും, ഇടതന്റെ തെരഞ്ഞെടുപ്പിന്റെ തിരകഥയിലുണ്ട്‌.

സ്വന്തം നിലനിൽപ്പിന്‌ വേണ്ടി, പലരുടെയും ആസനം താങ്ങുന്ന നേതാവിനോടും, അയാളെ മൂഡമായി വിശ്വസിക്കുന്ന അനുയായികളോടും സഹതാപം തോന്നുന്നു.

കുതറെ, ഇനിയും മനസിലായില്ലെങ്കിൽ, ഒരു കാര്യം ശ്രദ്ധിക്കുക. മതവും രാഷ്ട്രിയവും രണ്ടും രണ്ടാണ്‌. മതത്തെ കൂട്ട്‌പിടിച്ച്‌ രാഷ്ട്രിയകുപ്പഴമിടാനുള്ള, മദനിയുടെ പ്രവർത്തിയിൽ മാത്രമാണ്‌ എനിക്കെതിർപ്പ്‌. അല്ലാതെ, മലപ്പുറത്ത്‌ പിഡിപിക്കാർ ഒലത്തും എന്ന പേടികൊണ്ടല്ല.

ഇനിയും വേണമെങ്കിൽ പറയുക. കാര്യകാരണങ്ങളും തെളിവുകളും സഹിതം, കുതറയുടെ ആണ്ണാക്കിലേക്ക്‌ ഞാൻ തിരുകി തരാം.

15 comments:

Vote4Koni said...

തിരുമേനി,
പണ്ട്‌ മദനി അങ്ങനെയായിരുന്നു, ഇന്ന് അങ്ങനെയല്ല എന്നോന്നും പറഞ്ഞ്‌ തടിയൂരല്ലെ.

അപ്പോ ന്യായമായും മറ്റോരു ചോദ്യം നാളെ മദനി എന്താവും?.

ഞങ്ങൾ ദുബൈക്കാർ പറയാറുണ്ട്‌.
പാക്കിസ്ഥാനികളുടെ .... ഇടരുതെന്ന്. അതിന്‌ വലിപ്പം കൂടും.
മദനിക്ക്‌ അങ്ങനെ ഒരു വലിയത്‌ കണ്ടപ്പോൾ, എടുതിടാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ, അതിന്‌ എന്തിന്‌, മുസ്ലിങ്ങളെ ഹോമിച്ചു?.

പോരാളി said...

പരാജയ ഭീതി നന്നായി നിഴലിക്കുന്നല്ലോ വരികളില്‍. നിയന്ത്രണം വിട്ട് അശ്ലിലത്തിലേക്ക് വരെ എത്തുന്നുവല്ലേ സുഹൃത്തെ. ഈ താങ്കള്‍ തന്നെയല്ലേ കുറച്ച് മുമ്പ് അല്ലാഹുവിന്റെ റസൂലിനെ (സ0 ക്കുറിച്ച് വല്ലാതെ വാ‍ചാലനായതും. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതും കലര്‍ത്തിക്കൊണ്ടിരിക്കുന്നതും ആരാണെന്ന് കേരള മുസ്‌ലിംകള്‍ക്ക് പകല്‍ വെളിച്ചം പോലെ വ്യക്തമാണല്ലോ. പിന്നെ പൊന്നാണിയില്‍ പി ഡി പിയുടെ വോട്ട് കൊണ്ട് രണ്ടത്താണിയുടെ ഭൂരിപക്ഷം വര്‍ധിക്കുന്നതില്‍ നിങ്ങളിങ്ങനെ ഹാലിളകുന്നതെന്തിന്. നിങ്ങളും നേടിയതല്ലേ അവരുടെ വോട്ടുകള്‍ കുറച്ചു മുമ്പ് വരെ.

Vivek said...

If congress and Muslim league knows so many things, why they are still silent?

Again, who is afraid of Madani ?

Vote4Koni said...

വിവേക്,
കോണ്‍ഗ്രസിനും ലീഗിനും മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ ഇന്നറിയാം, ഇലക്‌ക്ഷന് ശേഷമുള്ള മദനിയുടെ ഭാവി.

ലീഗ് മൌനം പാലിക്കുന്നത്, ഭീരുത്വംകൊണ്‍ദല്ല. ശവത്തില്‍കുത്തുന്ന പാരമ്പര്യം ലീഗിനില്ല. അത്‌കൊണ്‍ദ് മാത്രമാണ്, ഞങ്ങള്‍ സഹിക്കുന്നതും ക്ഷമിക്കുന്നതും.

Vote4Koni said...

കുഞ്ഞിക്ക,
പരജായഭീതി ലീഗിനോ?. അതും പൊന്നാനിയില്‍. അതും ഒരത്താണിയുമില്ലാത്തവനെ കണ്‍ദിട്ടോ?.

പോരാളി said...

കോണീ, ഈ ഉശിര് ഫലം വന്നതിന് ശേഷവും ഉണ്ടാവണേ. ഇവിടെയൊക്കേ കാണുമല്ലോ. അതോ ബ്ലോഗും പൂട്ടി ഓടുമോ. നിങ്ങളുടെ വീമ്പും അഹങ്കാരവുമൊക്കെ നിങ്ങളെ ഈ പരുവത്തിലാക്കിയാത്.. കണ്ടറിയാത്തവന്ന് കൊണ്ണ്ടറിയുമെന്നാ ചൊല്ല്.

Vote4Koni said...

കുഞ്ഞിക്ക,
നട്ടുച്ചക്ക് പുറത്തിറങ്ങിനിന്ന്, നട്ടപാതിരയാണെന്ന് വിളിച്ച് പറയല്ലെ സഖവെ.

വിഷംതുപ്പുന്ന നാവ്‌കൊണ്ട്, മദനി പലപ്രവശ്യം പറഞ്ഞതാണ്,
"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

ആസനം താങ്ങുവാന്‍ അത്താണികിട്ടിയപ്പോള്‍, ഛര്‍ദിക്കുന്നത് വിഴുങ്ങേണ്ടി വന്ന, പിഡിപിക്കാരുടെ ഗതികേടില്‍ സഹതാപമുണ്‍ദ്.

പിഡിപിക്ക് എന്ന് മുതലാണ് ഭൌതിക മേഖലയുണ്ടെന്ന് തോന്നിതുടങ്ങിയത്?. കരിം‌പൂച്ചകളുടെ നടുവിലൂടെ പള്ളി പണിയാന്‍ കല്ലും മണ്ണും കൊണ്ട്പോയവന്‍ എന്നാണ് മതേത്വര വാദിയായത്?.

Vote4Koni said...

കുഞ്ഞിക്കാ,
കൊല്ലകുടിയിലെ മുയലിനെ ഉട്‌ക്ക് കൊട്ടി പേടിപ്പിക്കല്ലെ.

കാലം said...

വിനാശ കാലേ വിപരീത ബുദ്ധി!

വിമര്‍ശനത്തിനാണെങ്കിലും അത്പം മാന്യതയും നിലവാരവും പ്രതിപക്ഷ ബഹുമാനവുമൊക്കെ നല്ലതല്ലേ പ്രിയ സഹോദരാ.

താങ്കള്‍ ലീഗിന്റെ ഉള്ള വോട്ട് കൂടി കളയുമെന്നാ തോന്നുന്നത്. :(

Rafeeq Babu said...

മാനം ഇടിഞ്ഞുവീണാലും മഞ്ചേരിക്കും പൊന്നാനിക്കും ഒന്നും പറ്റില്ല എന്നായിരുന്നു മുമ്പ്‌ വീമ്പിളക്കിയിരുന്നത്‌.. എന്നിട്ട്‌ എന്തു പറ്റി ?.. ഇനിയും വീമ്പിളക്കുന്നത്‌ നല്ലതാ.. എതിര്‍ കക്ഷിക്ക്‌ ഗുണം ചെയ്യും.. ഇപ്പോ മലപ്പുറത്തെ കാക്കമാരും ഇത്താത്തമാരും കണ്ണുംചിമ്മി കോണിക്ക്‌ കുത്താറില്ല എണ്റ്റെ കോണീീീ.. കാലം മാറി.. തിരൂറ്‍ പൊന്നാനി മണ്ടലത്തിലാണെന്ന്‌ ഇ.ടി ക്ക്‌ അറിയാം.. ഈ കോണിക്കാരന്‌ അറിയില്ലെങ്കിലും..

അഭിപ്രായങ്ങള്‍ said...

ഇത് കൂതറയുടെ പോസ്റ്റില്‍ ഇട്ടിരുന്ന കമന്റായിരുന്നു. അവിടെ വരും എന്ന് ഒരു വിശ്വാസവും ഇല്ലാത്തത് കൊണ്ട് ഇവിടെ ഇടുന്നു.

മദനിയെ എങ്ങനെ വേണമെങ്കിലും ന്യായീകരിക്കാം. പക്ഷേ അയാള്‍ തീവ്രത പ്രസംഗിച്ച് വഴിതെറ്റിച്ച ഒരുപാട് യുവാക്കള്‍ ഇപ്പോഴും അതേ മനസ്ഥിതിയോടെ ജീവിക്കുന്നതിനെ കുറിച്ച് അയാളെപ്പോലെ കൂതറക്ക്കും ഒന്നും പറയാന്‍ ഉണ്ടാവില്ലായിരിക്കും.

മദനിയാണ് ഈ സ്വാഭാവം സമൂഹത്തില്‍ കുത്തിവെച്ചത്. കോയമ്പത്തൂരിലേക്ക് പോയ മദനിയല്ല തിരിച്ചെത്തിയത് എന്ന് പ്രസംഗിക്കുന്നവര്‍ മറന്ന ഒരു കാര്യമുണ്ട്. പോവും മുമ്പ് അയാള്‍ വിതച്ച വിത്ത് വളര്‍ന്ന് വരുന്നതിന്റെ ഉത്തരാവാദിത്തം അയാള്‍ക്കില്ലേ.

അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാണ് കേരളത്തില്‍ അന്ന് ഐ എസ് എസ് രൂപികരിക്കപ്പെട്ടപ്പോലെ തന്നെ ആര്‍ എസ്സ് എസ്സും സജീവമായത്. അല്ല എന്ന് നിഷേധിക്കാന്‍ ആര്‍ക്കും കഴിയും എന്ന് തോന്നുന്നില്ല.

അവസാനം കഥ മാറിയപ്പോള്‍ മുസ്ലിം ലീഗില്‍ നിന്ന് മിതവാദികള്‍ തീവ്ര മുസ്ലിംവാദത്തിലേക്കും കോണ്‍ഗ്രസ്സിലും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടായിരുന്ന മിതവാദികളില്‍ ഒരു ശതമാനം തീവ്ര ഹിന്ദുത്വത്തിലേക്കും ചേക്കേറിത്തുടങ്ങി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കുന്ന ഒരു നാടകം കൂടി സ്ഥിരമായി ഉണ്ടായിരുന്നു. നിലനില്പിന്റെ ആവശ്യം. പക്ഷേ ഈ കാലിനടിയിലെ മണ്ണൊലിച്ച് പോക്ക് തിരീച്ചറിഞ്ഞ പാര്‍ട്ടി അനുഭാവികളെ ന്യൂനപക്ഷങ്ങളില്‍ തേടുന്നു. തെക്കെ കേരളത്തേക്കാളും അതിന് പറ്റിയ മണ്ണ് മലബാറണെന്ന് അവര്‍ മനസ്സിലാക്കി.

അത് കൊണ്ടാണ് കാന്തപുരം മുസ്ല്യാര്‍ക്കും മദനിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ അവസരം ലഭിച്ചത്.


ഇതൊക്കെയാണ് വര്‍ത്തമാന കാല രാഷ്ട്രീയം.. മതത്തെ പാര്‍ട്ടികള്‍ പങ്കിട്ടെടുക്കുന്നു. മുസ്ലിങ്ങളുടെ കുത്തക മുസ്ലിം ലീഗില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഒഴുക്കണം എന്നാണ് പിണറായിയുടെ ഉന്നം. അത് തടഞ്ഞ് നിര്‍ത്തുന്നതാവും കുഞ്ഞാലികുട്ടിയുടെ ഉന്നവും.

പക്ഷേ ഇതില്‍ രണ്ടും കെട്ട ഒരു റോളായിരിക്കും അബ്ദുന്നാസര്‍ മദനിക്ക്. കാര്യം കഴിഞ്ഞാല്‍ സുന്ദരമായി എടുത്ത് കളയാവുന്ന കവിവേപ്പില.


ഓഫ് :
കേരളത്തില്‍ ആര് ക്ഷമിച്ചാലും വിവരമുള്ള മുസ്ലിം മദനിയോട് ക്ഷമിക്കില്ല. കാരണം ഇവിടെ മതസ്പര്‍ദ്ധയുടെ ഉദ്ഘാടകന്‍ അയാളായിരുന്നു.

K.P.Sukumaran said...

മദനി മാറി എന്നു പറയുന്നവര്‍ ഒന്നുകൂടി പറയണം. മദനിയുടെ അനുയായികള്‍ കൂടി മാറി മതേതരരായി എന്ന് പറയാമോ? തീവ്രവാദസ്ക്ക്വാഡ് പിരിച്ച് വിട്ടത് മതേതരമദനിയെ സന്തോഷിപ്പിക്കാനല്ലേ? മദനിയുടെ അനുയായികളെ പ്രീണിപ്പിക്കാനല്ലെ? ഇടത്-മദനി സഖ്യം വിജയിച്ചാല്‍ അത് കേരളത്തിന്റെ അധ:പതനത്തിന്റെ ആരംഭമായിരിക്കും!

Anonymous said...

Ende You said .... this is the fact.....

:))))

മദനി തള്ളിവിട്ട എത്രയോ പേര്‍ ഇന്നും തീവ്രവാദി, അനുകൂല നിലപാടുമായി ജീവിക്കുന്നവര്‍‍ ഉണ്ട്. ഇത് നേരില്‍‍ കാണാനും ഈയുള്ളവന് സാധിച്ചിട്ടുണ്ട്.

മതതീവ്രവാദത്തിന് ഇയാള്‍ക്ക് മൂടുതാങ്ങുന്നവര്ക്ക് ഇതൊന്നും അറിയില്ലല്ലോ.

കൂതറ തിരുമേനിക്ക് സൂറത്തുല്‍ ബഖറയും കാഫിറൂനും അറിയാം. പാവം... ഇതൊന്നും മുസ്ലിമായ ഞാന്‍‍ നേരത്തെ കണ്ടില്ല.

adboy said...

നിയന്ത്രണം വിട്ട് അശ്ലിലത്തിലേക്ക് വരെ എത്തുന്നുവല്ലേ സുഹൃത്തെ.

yousufpa said...

സഹോദരമതങ്ങള്‍ക്ക് ചിരിക്കാനുള്ള വഹയുണ്ട്. എന്തൊരു ഈമാന്‍...