അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Thursday, March 26, 2009

പി.ഡി.പി ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

എൽ.ഡി.എഫിൽ ചർച്ച ചെയ്‌ തു തീരുമാനിക്കാതെയാണ്‌ സി. പി.എം സംസ്ഥാന ഘടകം ഈ നീക്കം നടത്തിയത്‌. പി.ഡി.പിയുമായി വേദിപങ്കിടുന്നത്‌ കനത്ത തിരിച്ചടിക്ക്‌ ഇടയാക്കുമെന്നും വി.എസ്‌ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മഅദനിക്കെതിരേയുള്ള സാക്ഷി മൊഴികളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെയാണ്‌ പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ഘടക കക്ഷികളെ മറികടന്ന്‌ പി.ഡി.പിയുമായി ബന്ധം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം നേതൃത്വം വെട്ടിലായി. മഅദനിയുമായി കൈകോർത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ സി.പി.എമ്മിന്‌ കടുത്ത തിരിച്ചടിയാണ്‌ വി.എസിന്റെ പുതിയ നിലപാട്‌ സമ്മാനിക്കുന്നത്‌. പ്രതി പക്ഷത്തുനിന്നും ഘടകകക്ഷികളിൽനിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന വസ്തുതയാണ്‌ ഇതോടെ പുറത്തുവന്നിരിക്കുന്നത്‌.

മുഖ്യമന്ത്രി മഅദനി പ്രശ്നത്തിൽ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതോടെ ഇനി പ്രചാരണ രംഗത്ത്‌ മഅദനി ബന്ധത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വത്തിന്‌ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇന്നലെ രാവിലെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പി.ഡി.പി ബന്ധത്തിലുള്ള വിയോജിപ്പ്‌ പ്രകടമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മഅദനിയെക്കുറിച്ചു അന്വേഷണമില്ലെന്നു പറഞ്ഞതു താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ടു പി.ഡി.പി നേതാവ്‌ അ ബ്ദുൾ നാസർ മഅദനിക്കെ തിരേ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ വ്യക്തമാക്കി. മദനിയെക്കുറിച്ച്‌ മാധ്യമങ്ങളിൽ ആക്ഷേ പങ്ങൾ ഉയ ർന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ, കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു മഅദനിക്കെതിരേ ഉയർന്ന ആ ക്ഷേപങ്ങൾ നിലനിൽക്കുന്നതല്ലെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാൽ, പത്ര വാർത്തകളിലൂടെ പുറത്തു വന്ന വിവരങ്ങൾ നിഷേധിക്കാനോ അംഗീകരിക്കാനോ ഇപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ട്‌ അന്യസംസ്ഥാനങ്ങ ളിൽ അറസ്റ്റിലായ മലയാളി ഭീകരരട ക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങ ൾ ലഭ്യമാകുകയുള്ളു. ഇക്കാര്യ ത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ്‌ ഭീകരവിരു ദ്ധ സ്ക്വാഡിന്റെ തലവൻ അറിയിച്ചത്‌. ജയിലിൽ മഅദനിയെ ശുശ്രൂഷിച്ചിരുന്ന മണി എന്ന ക്രിമിനൽ പുള്ളി ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം യൂസഫായി മാറി. ഇയാൾ മഅദനിയുടെ വീട്ടുകാരിയുടെ പർദാ കടയിൽ ജോലിക്കാരനായി നിന്നിരുന്നു.

അതേക്കുറിച്ചെല്ലാം അന്വേഷിച്ചിട്ടുണ്ട്‌. കൂടുതൽ കാര്യങ്ങൾ പരി ശോധിക്കേണ്ടതുണ്ട്‌. തുടർച്ചയായി അന്വേഷണവും പരിശോധനയും നടത്തിക്കൊണ്ടിരിക്കുകയാണ്‌- മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഇപ്പോഴത്തെ നിലപാട്‌ ന്യായീകരിക്കാൻ മഅദനിക്ക്‌ സ്വാതന്ത്യമുണ്ട്‌.

പരസ്പരം വെല്ലുവിളിയുടെ അടിസ്ഥാനത്തിലല്ല അതു നടത്തേണ്ടത്‌. മഅദനിയുടെ പൊന്നാനിയിലെ പ്രസംഗത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രഖ്യാപനങ്ങൾ നടത്തി. അതു ന്യായീകരിക്കാൻ വേണ്ടിയാണ്‌.

എന്നാൽ, അതുകൊണ്ട്‌ മാത്രമാകുന്നില്ല. മഅദനിയാണ്‌ ന്യായീകരിക്കപ്പെടേണ്ടത്‌. അതിന്‌ അവസരം കൊടുക്കണം. ബി.ജെ. പി പറയുന്നതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താനും തയാറല്ല. എന്നാ ൽ, അന്വേഷണം വേണെ്ടന്നും വയ്ക്കില്ല. മഅദനി യുടെ മുൻകാല പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. എന്നാൽ, അവർ അത്‌ തിരുത്തുകയാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കണം. മുമ്പ്‌ ആർ.എസ്‌.എസിനെ പ്പോലെ പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു മഅദനിയുടേത്‌.

മഅദനി ജയിലിൽനിന്നുവന്നതിനു ശേഷമുള്ള സ്ഥിതിഗതികളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മനസിലാക്കിയായിരിക്കും അവർ പഴയ നിലപാട്‌ തിരുത്താൻ തയ്യാറായിരിക്കുന്നത്‌. ഭീകരവാദം തെറ്റും അപകടകരവുമാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിയാനുള്ള ശ്രമങ്ങൾ നടത്തുന്നത്‌ നല്ല കാര്യമാണ്‌. അതിന്‌ അവർക്ക്‌ സമയം നൽകണം- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Courtesy: Deepika.com

4 comments:

Vote4Koni said...

പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

ഗള്‍ഫ് വോയ്‌സ് said...

vote for koni.....
അഹമ്മദ് സാഹിബിന്നും ലീഗിന്നും അഭിമാനിക്കാം.ലീഗ് അണികള്‍ക്ക് ആവേശം കൊള്ളാം. കോണിക്ക് മേലെ കയറിനിന്ന് ഇസ്രേയലിന്ന് സിന്ദാബാദ് വിളിക്കൂ....VOTE FOR KONI

ഇസ്രയേലുമായി 10,000 കോടിയുടെ പ്രതിരോധ ഇടപാടില്‍ ഒപ്പുവച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രയേലുമായി പതിനായിരം കോടിരൂപയുടെ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ രഹസ്യമായി ഒപ്പുവച്ചു. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ഇടപാടില്‍ നടന്നതായി സംശയിക്കുന്നു. കരാര്‍വഴി ലഭിക്കുന്ന വന്‍തുകയുടെ കമീഷന്‍ കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബറാക് മിസൈല്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐഎഐക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടരവെയാണ് അതേ കമ്പനിയുമായി മറ്റൊരു മിസൈല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഈ കമ്പനിയില്‍നിന്ന് വാങ്ങുന്ന മിസൈല്‍ ഇതുവരെ പരീക്ഷിക്കുകയോ അത് നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കുണ്ടോ എന്ന് നോക്കുകയോ ചെയ്യാതെയാണ് ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി എ കെ ആന്റണി കരാറുമായി മുന്നോട്ടുപോയത്. എംആര്‍എഎസ്എഎമ്മിന് സമാനമോ അതിനേക്കാള്‍ ശേഷിയുള്ളതോ ആയ ഇന്ത്യയുടെ അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈലിനെയും ആകാശ് മിസൈലിനെയും തകര്‍ക്കുന്നതാണ് ഇസ്രയേലുമായുള്ള ഈ ഇടപാട്. അതുകൊണ്ടുതന്നെ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന് ഫെബ്രുവരി പത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. ഈ എതിര്‍പ്പിനെയെല്ലാം മറികടന്നാണ് കരാറിലൊപ്പിട്ടത്. സിബിഐ അന്വേഷണം നടത്തുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവയ്ക്കപ്പെട്ട ഈ നീക്കം 2008 മാര്‍ച്ചിലാണ് സജീവമായത്. കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തിനായി പ്രതിരോധമന്ത്രാലയത്തിനുപകരം ഡിആര്‍ഡിഒ ആണ് സമീപിച്ചത്. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കരാര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമീഷനില്‍നിന്നും നിയമ മന്ത്രാലയത്തില്‍നിന്നും സംഘടിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ഐഎഐയുമായി കരാറിലെത്തരുതെന്ന പ്രതിരോധമന്ത്രാലയത്തിന്റെ മാര്‍ഗരേഖ മറികടന്നുള്ളതാണ് ഈ തീരുമാനം. ഇസ്രയേലില്‍നിന്ന്ം വാങ്ങുന്ന മിസൈല്‍ഭാഗങ്ങള്‍ ഡിആര്‍ഡിഒയും നോവ എന്ന പേരിലുള്ള സ്വകാര്യകമ്പനിയും സംയുക്തമായി ഘടിപ്പിക്കും. ഇത്തരം കമ്പനികള്‍ നേരത്തെ പൊതുമേഖലാ കമ്പനികള്‍മാത്രമെ നടത്തിയിരുന്നുള്ളൂ. ആദ്യമായാണ് ഒരു സ്വകാര്യകമ്പനിയെ ഇതില്‍ പങ്കെടുപ്പിക്കുന്നത്. വാണിജ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ സുധീര്‍ ചൌധരിയാണ് ഈ ഇടപാടിലെ മധ്യസ്ഥന്‍. ആര്‍ട്ടിലറി ഗ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രയേലിലെ സോള്‍ട്ടം കമ്പനിയുമായി നടത്തിയ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്നയാളാണ് ചൌധരി.

കാലം said...

ലീഗിന്റെയും കോണ്‍ഗ്രസുകാരുടെയും അന്ധമായ വിമര്‍ശനങ്ങള്‍ ഒരു ബൂമറാംഗിനെ പോലെ അവര്‍ക്ക് തന്നെ വിനയായി കൊണ്ടിരിക്കുന്ന വളരെ ദയനീയമായ ഒരവസ്ഥയിലാണ് യു.ഡി എഫ് എന്ന് ഈ കോണിക്കാരന്‍ മനസ്സിലാക്കിയാല്‍ നല്ലത്.

ഇന്നത്തെ മദനിയുടെ മുഖാമുഖം പരിപാടി കണ്ടവര്‍ക്കെല്ലാം -അവര്‍ മാന്യമായി ചിന്തിക്കുന്നവരാണെങ്കില്‍ -സംഗതിയുടെ കിടപ്പ് വശം എവിടെയാണെന്ന് പിടികിട്ടികാണും. വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്നതും ഒരു വിഷയമാണല്ലോ. യോഗ്യതയില്ലാത്തവര്‍ വിമര്‍ശിക്കുമ്പോള്‍, അവര്‍ സ്വയം പരിഹാസ്യരായി തീരുന്നത് തിരിച്ചറിയപെടാതെ പോകുന്നതാണ് ഏറ്റവും വലിയ കഷ്ടം/ :(

ഗള്‍ഫ് വോയ്‌സ് said...

കൊണ്ടോട്ടി: ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെ ജന്മനാട്ടില്‍ മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് ഊഷ്മള സ്വീകരണം. വികസനകാര്യങ്ങളോടൊപ്പം മാപ്പിളപ്പാട്ടിന്റെ വരികള്‍ കൂടിയായപ്പോള്‍ സ്വീകരണം ഹൃദ്യം. സ്വീകരിക്കാനെത്തിയ ആബാലവൃദ്ധം അദ്ദേഹത്തിന്റെ പ്രസംഗത്തിന് കാത് കൂര്‍പ്പിച്ചു. ലളിതമായ പ്രസംഗത്തിന് തലകുലുക്കി ഓരോരുത്തരും പിന്തുണ ഉറപ്പാക്കി. കൊണ്ടോട്ടി നിയോജകമണ്ഡലത്തിലെ ഞായറാഴ്ചത്തെ പര്യടനത്തില്‍ ഓരോ സ്വീകരണകേന്ദ്രത്തിലും തൊഴിലാളികളും വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മിക്ക സ്വീകരണകേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേറ്റത്. ഓരോ കേന്ദ്രങ്ങളിലും കുശലംപറഞ്ഞും നര്‍മം കലര്‍ന്ന വാക്കുകളില്‍ ഹൃദ്യമായി സംസാരിച്ചും ജനങ്ങളില്‍ ഒരുവനായി ഹംസക്ക മാറി. കൊണ്ടോട്ടി തുറക്കല്‍ പനയംപറമ്പ് ഹരിജന്‍ കോളനിയിലെ സ്വീകരണത്തിനിടെ പ്രായംചെന്ന കുഞ്ഞക്കി ഹംസാക്കയെ അനുഗ്രഹിക്കാനും മറന്നില്ല. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വന്‍ ജനമുന്നേറ്റമാണ് ദൃശ്യമായത്. ഞായറാഴ്ച രാവിലെ എട്ടരയോടെ മുതുവല്ലൂര്‍ പഞ്ചായത്തിലെ പാപ്പത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. പരതക്കാട്, തനിയമ്പുറം, ഒന്നാംമൈല്‍, വിളയില്‍ ചീക്കോട് പഞ്ചായത്തിലെ എളങ്കാവ്, കുനിത്തലക്കടവ്, പറപ്പൂര്, ചെറിയാപറമ്പ്, വാവൂര്, വെട്ടുപാറ, വാഴക്കാട്, അവുഞ്ഞിക്കാട്, വെട്ടത്തൂര്‍, എളമരം, പണിക്കരപ്പുറായ, വാലില്ലാപ്പുഴ, അനന്തായൂര്, കൊണ്ടോട്ടി കൂനതടായി, പനയംപറമ്പ്, മേലങ്ങാടി, നെടിയിരുപ്പ് കൊട്ടുക്കര, മുസ്ള്യാരങ്ങാടി, എന്‍എച്ച് കോളനി, മേലേപറമ്പ്, പുളിക്കല്‍ കൊടികുത്തിപറമ്പ്, പുളിക്കല്‍, അന്തിയൂര്‍കുന്ന്, ചെവിട്ടാണികുന്ന്, അരൂര്‍, ചെറുകാവ് കൊട്ടപ്പുറം, പറവൂര്, മിനി, ഐക്കരപ്പടി, പുതുക്കോട്, വാഴയൂര്‍ പള്ളിപ്പടി, കാരാട്, ഈസ്റ്റ് കാരാട്, കോട്ടുപ്പാടം, കക്കോവ്, പുഞ്ചപ്പാടം, മുണ്ടകശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വാഴയൂരില്‍ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ വി പ്രഭാകരന്‍, എന്‍ പ്രമോദ്ദാസ്, പാറപ്പുറം അബ്ദുറഹ്മാന്‍, പി സി നൌഷാദ്, ഒ കെ അയ്യപ്പന്‍, തടായില്‍ അയ്യപ്പന്‍, ആലുങ്ങല്‍ ആസിഫലി, നീലകണ്ഠന്‍, കല്ലുങ്ങല്‍ ബഷീര്‍, അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി പി വാസുദേവന്‍, അസൈന്‍ കാരാട്, എം പി അബ്ദുല്ലലി, എ പി സുകുമാരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.