അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Showing posts with label പി.ഡി.പി. Show all posts
Showing posts with label പി.ഡി.പി. Show all posts

Thursday, March 26, 2009

പി.ഡി.പി ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

എൽ.ഡി.എഫിൽ ചർച്ച ചെയ്‌ തു തീരുമാനിക്കാതെയാണ്‌ സി. പി.എം സംസ്ഥാന ഘടകം ഈ നീക്കം നടത്തിയത്‌. പി.ഡി.പിയുമായി വേദിപങ്കിടുന്നത്‌ കനത്ത തിരിച്ചടിക്ക്‌ ഇടയാക്കുമെന്നും വി.എസ്‌ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മഅദനിക്കെതിരേയുള്ള സാക്ഷി മൊഴികളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെയാണ്‌ പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ഘടക കക്ഷികളെ മറികടന്ന്‌ പി.ഡി.പിയുമായി ബന്ധം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം നേതൃത്വം വെട്ടിലായി. മഅദനിയുമായി കൈകോർത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ സി.പി.എമ്മിന്‌ കടുത്ത തിരിച്ചടിയാണ്‌ വി.എസിന്റെ പുതിയ നിലപാട്‌ സമ്മാനിക്കുന്നത്‌. പ്രതി പക്ഷത്തുനിന്നും ഘടകകക്ഷികളിൽനിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന വസ്തുതയാണ്‌ ഇതോടെ പുറത്തുവന്നിരിക്കുന്നത്‌.

മുഖ്യമന്ത്രി മഅദനി പ്രശ്നത്തിൽ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതോടെ ഇനി പ്രചാരണ രംഗത്ത്‌ മഅദനി ബന്ധത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വത്തിന്‌ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇന്നലെ രാവിലെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പി.ഡി.പി ബന്ധത്തിലുള്ള വിയോജിപ്പ്‌ പ്രകടമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മഅദനിയെക്കുറിച്ചു അന്വേഷണമില്ലെന്നു പറഞ്ഞതു താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ടു പി.ഡി.പി നേതാവ്‌ അ ബ്ദുൾ നാസർ മഅദനിക്കെ തിരേ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ വ്യക്തമാക്കി. മദനിയെക്കുറിച്ച്‌ മാധ്യമങ്ങളിൽ ആക്ഷേ പങ്ങൾ ഉയ ർന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ, കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു മഅദനിക്കെതിരേ ഉയർന്ന ആ ക്ഷേപങ്ങൾ നിലനിൽക്കുന്നതല്ലെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാൽ, പത്ര വാർത്തകളിലൂടെ പുറത്തു വന്ന വിവരങ്ങൾ നിഷേധിക്കാനോ അംഗീകരിക്കാനോ ഇപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ട്‌ അന്യസംസ്ഥാനങ്ങ ളിൽ അറസ്റ്റിലായ മലയാളി ഭീകരരട ക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങ ൾ ലഭ്യമാകുകയുള്ളു. ഇക്കാര്യ ത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ്‌ ഭീകരവിരു ദ്ധ സ്ക്വാഡിന്റെ തലവൻ അറിയിച്ചത്‌. ജയിലിൽ മഅദനിയെ ശുശ്രൂഷിച്ചിരുന്ന മണി എന്ന ക്രിമിനൽ പുള്ളി ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം യൂസഫായി മാറി. ഇയാൾ മഅദനിയുടെ വീട്ടുകാരിയുടെ പർദാ കടയിൽ ജോലിക്കാരനായി നിന്നിരുന്നു.

അതേക്കുറിച്ചെല്ലാം അന്വേഷിച്ചിട്ടുണ്ട്‌. കൂടുതൽ കാര്യങ്ങൾ പരി ശോധിക്കേണ്ടതുണ്ട്‌. തുടർച്ചയായി അന്വേഷണവും പരിശോധനയും നടത്തിക്കൊണ്ടിരിക്കുകയാണ്‌- മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഇപ്പോഴത്തെ നിലപാട്‌ ന്യായീകരിക്കാൻ മഅദനിക്ക്‌ സ്വാതന്ത്യമുണ്ട്‌.

പരസ്പരം വെല്ലുവിളിയുടെ അടിസ്ഥാനത്തിലല്ല അതു നടത്തേണ്ടത്‌. മഅദനിയുടെ പൊന്നാനിയിലെ പ്രസംഗത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രഖ്യാപനങ്ങൾ നടത്തി. അതു ന്യായീകരിക്കാൻ വേണ്ടിയാണ്‌.

എന്നാൽ, അതുകൊണ്ട്‌ മാത്രമാകുന്നില്ല. മഅദനിയാണ്‌ ന്യായീകരിക്കപ്പെടേണ്ടത്‌. അതിന്‌ അവസരം കൊടുക്കണം. ബി.ജെ. പി പറയുന്നതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താനും തയാറല്ല. എന്നാ ൽ, അന്വേഷണം വേണെ്ടന്നും വയ്ക്കില്ല. മഅദനി യുടെ മുൻകാല പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. എന്നാൽ, അവർ അത്‌ തിരുത്തുകയാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കണം. മുമ്പ്‌ ആർ.എസ്‌.എസിനെ പ്പോലെ പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു മഅദനിയുടേത്‌.

മഅദനി ജയിലിൽനിന്നുവന്നതിനു ശേഷമുള്ള സ്ഥിതിഗതികളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മനസിലാക്കിയായിരിക്കും അവർ പഴയ നിലപാട്‌ തിരുത്താൻ തയ്യാറായിരിക്കുന്നത്‌. ഭീകരവാദം തെറ്റും അപകടകരവുമാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിയാനുള്ള ശ്രമങ്ങൾ നടത്തുന്നത്‌ നല്ല കാര്യമാണ്‌. അതിന്‌ അവർക്ക്‌ സമയം നൽകണം- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Courtesy: Deepika.com