അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Thursday, March 19, 2009

അപ്പളും പറഞ്ഞില്ലെ പോകണ്ടാന്ന്, പോകണ്ടാ, കരാട്ടെന്ന്.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം മതേതര സർക്കാർ രൂപീകരണത്തില്‍ പങ്കാളിയാകുന്നതിന്‌ കോൺഗ്രസുമായി ചർച്ച നടത്തു‍ന്നതിന്‌ തയ്യാറാണെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഒരു ടി.വി.ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാരാട്ട്‌.

ബി.ജെ.പി അധികാരത്തി‍ലേറുന്നത്‌ തടയാൻ ഒരു മതേതര സർക്കാർ ആവശ്യമാണ്‌. അതിന്‌ കോൺഗ്രസുമായി ധാരണയാവുന്നതിൽ തെറ്റില്ല. സർക്കാരിന്‌ പിന്തുണ അഭ്യർത്ഥിക്കുന്നതിന്‌ കോൺഗ്രസിനോട്‌ തൊട്ടുകൂടായ്‌മയില്ലെന്നും, എന്നാൽ അത്‌ ജനവിധിയുടെ അടിസ്ഥാനത്തി‍ലായിരിക്കും- കാരാട്ട്‌ പറഞ്ഞു.
കടപ്പാട്‌: കൗമുദി . കോം
-----------

എന്റെ അത്താണിയില്ലാതായ രണ്ടത്താണീ,ഇങ്ങളെ നേതാവ്‌ ശൈഖുന കാരാട്ടിന്റെ പുതിയ ഫത്‌വ കണ്ടോ?.

ലീഗ്‌ എന്തെ മന്ത്രികുപ്പായം വലിച്ചെറിഞ്ഞ്‌ പോന്നില്ല എന്ന് ചോദിക്കരുടെ അണ്ണാക്കിൽ, ദാ, കാരാറ്റിന്റെ മറുപടി തിരുകി വെക്കുക.

ചരിത്ര പണ്ഡിതനായിട്ട്‌ പോലും, ഈ ചരിത്ര സത്യം അറിയതെപോയല്ലോ ഹുസൈൻകാ.

ഇതിന്റെ അർത്ഥം, മൻമോഹൻ സിങ്ങിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇടതൻ പിന്തുണക്കുന്നു എന്നല്ലെ അത്താണിയില്ലാത്ത സഖാകളെ.

അപ്പോ, ഞമ്മക്ക്‌ വോട്ട്‌ ചോദിക്കാം.
ബി ജെ പി യെ തഴെ തള്ളിയിടാൻ,
ഓരോ വോട്ടും യു.പി.എ. സർക്കാറിന്‌.

3 comments:

Vote4Koni said...

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷം മതേതര സർക്കാർ രൂപീകരണത്തില്‍ പങ്കാളിയാകുന്നതിന്‌ കോൺഗ്രസുമായി ചർച്ച നടത്തു‍ന്നതിന്‌ തയ്യാറാണെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഒരു ടി.വി.ചാനലിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാരാട്ട്‌.

ബി.ജെ.പി അധികാരത്തി‍ലേറുന്നത്‌ തടയാൻ ഒരു മതേതര സർക്കാർ ആവശ്യമാണ്‌. അതിന്‌ കോൺഗ്രസുമായി ധാരണയാവുന്നതിൽ തെറ്റില്ല. സർക്കാരിന്‌ പിന്തുണ അഭ്യർത്ഥിക്കുന്നതിന്‌ കോൺഗ്രസിനോട്‌ തൊട്ടുകൂടായ്‌മയില്ലെന്നും, എന്നാൽ അത്‌ ജനവിധിയുടെ അടിസ്ഥാനത്തി‍ലായിരിക്കും- കാരാട്ട്‌ പറഞ്ഞു.

കൂതറ തിരുമേനി said...

കുട്ടികള്‍ ഇതും കൂടി വായിച്ചോ

പാവപ്പെട്ടവൻ said...

കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍