അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Sunday, April 5, 2009

പിഡിപി ബന്ധം തിരിച്ചടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്കു തിരിച്ചടിയാകുമെന്ന്‌ സി.പി.എം ഘടകങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണ അവലോകന റിപ്പോർട്ടിൽ വിലയിരുത്തൽ. മലബാർ മേഖലയിൽ നിഷ്പക്ഷരായ മുസ്ലിംകളെ ഇടതു മുന്നണിയിൽ നിന്നകറ്റാൻ പി.ഡി.പി ബന്ധം കാരണമായെന്നു പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നു. സി.പി.എം പ്രവർത്തകർ തന്നെ ഈ ബന്ധത്തെ മനസിൽ സ്വീകരിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പി.ഡി.പി പ്രവർത്തകരുമായി ബന്ധപ്പെട്ട്‌ ഇടതു മുന്നണിക്കു വേണ്ടി പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർ മടിക്കുന്നു. ലീഗിനെതിരേ നടത്തിയ കടുത്ത വിമർശനങ്ങൾ ലീഗ്‌ നേതൃത്വവുമായി ഭിന്നിച്ചു നിന്നിരുന്ന പ്രവർത്തകരെപ്പോലും തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാകാൻ പ്രേരിപ്പിച്ചു. പാർട്ടിക്കുളിലെ വിവാദങ്ങളും ലാവ്ലിൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമാക്കാതിരിക്കാൻ വേണ്ടിയുള തന്ത്രമാണ്‌ പി.ഡി.പി ബന്ധം എന്ന ആക്ഷേപത്തിന്‌ പാർട്ടി അംഗങ്ങൾക്ക്‌ മറുപടി പറയാനാകുന്നില്ല.

പ്രതീക്ഷിക്കുന്നതുപോലെ പി.ഡി.പിക്ക്‌ നിർണായക സ്വാധീനം അവകാശപ്പെടാൻ ആവില്ലെന്നും പാർട്ടി ഘടകങ്ങളുടെ വിലയിരുത്തലിലുണ്ട്‌. ചില പോക്കറ്റുകളിൽ കുറെ പ്രവർത്തകർ ഉണെ്ടന്നല്ലാതെ പി.ഡി.പിയുടെ ശക്തികേന്ദ്രങ്ങൾ എന്നു പറയാൻ പറ്റുന്ന പ്രദേശങ്ങൾ വിരളമാണ്‌. മഅദനി ജയിലിലായിരുന്ന കാലത്തെല്ലാം സംഘടന നിർജീവമായിരുന്നു. മഅദനി പുറത്തു വന്നതിനു ശേഷമാണ്‌ കുറച്ച്‌ സജീവമായത്‌. പി.ഡി.പിയെ മറ്റു ഘടകകക്ഷികളെക്കാൾ കൂടുതൽ വിശ്വസിക്കുന്നത്‌ മുന്നണി സംവിധാനത്തിനുതന്നെ കോട്ടമായി തീരുമെന്നും വിലയിരുത്തലുണ്ട്‌. അടുത്ത കാലത്ത്‌ പി.ഡി.പി നേതൃത്വത്തിലെ ചിലർക്കെതിരെ ഉയർന്ന തീവ്രവാദി ബന്ധ ആരോപണങ്ങൾ പിഡിപിയുമായി ബന്ധപ്പെടുന്ന പാർട്ടിയേയും ദോഷകരമായി ബാധിക്കും. മറ്റു സമുദായങ്ങളുടെയും സമാധാന കാംക്ഷികളായ മുസ്ലിം ജനവിഭാഗത്തിന്റെയും വോട്ടുകൾ ഇടതു മുന്നണിയ്ക്കെതിരായി ധ്രുവീകരിക്കപ്പെടാനുള സാധ്യതയുണെ്ടന്നും വിലയിരുത്തൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്‌ കടന്ന അവസരത്തിലാണ്‌ സി.പി.എമ്മിന്റെ വിവിധ ഘടകങ്ങൾ വിലയിരുത്തൽ നടത്തി ജില്ലാ കമ്മിറ്റികൾക്ക്‌ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

അതേസമയം, പാർട്ടിയെ വേണ്ട വോട്ടു മതിയെന്ന സി.പി.എം നേതാക്കളുടെ നിലപാടിനെതിരെ പി.ഡിപിയിലും ഭിന്നത ഉടലെടുത്തു. പാർട്ടി നേതൃത്വവുമായി ഉണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണ്‌ സി.പി.എം നേതാക്കളുടെ പ്രസ്താവനയെന്നു പി.ഡി.പി നേതാക്കളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പലയിടത്തും ഇടതു മുന്നണിക്കു വേണ്ടി സജീവമായി രംഗത്തിറങ്ങാൻ പി.ഡി.പി പ്രവർത്തകർ തയാറായിട്ടില്ല. അണികളുടെ ഈ നിസംഗത അകറ്റുന്നതിനു വേണ്ടിയാണ്‌ മഅദനി ഇന്നലെ മുതൽ "സത്യമേവ ജയതേ യാത്ര" കേരളമൊട്ടാകെ നടത്തുന്നത്‌. പാർട്ടി അണികളെ ഊർജ്ജസ്വലരാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. വോട്ട്‌ മാത്രം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെ നടപടിയ്ക്കെതിരേ താഴെ തട്ടിലുള പി.ഡി.പി പ്രവർത്തകരിൽ അമർഷം ശക്തമാണ്‌
----------------
സഖാവ് മദനിയുടെ പഴഞ്ചോല്ല്: എല്ലാരുടെ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്.
എല്ലാവരും കസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക്,
മദനി തിരിച്ചും.

എന്താവുമോ എന്തോ?

6 comments:

Vote4Koni said...

ലോക്സഭാ തെരഞ്ഞെടുപ്പിൽ പിഡിപിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്കു തിരിച്ചടിയാകുമെന്ന്‌ സി.പി.എം ഘടകങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ്‌ പ്രചാരണ അവലോകന റിപ്പോർട്ടിൽ വിലയിരുത്തൽ. മലബാർ മേഖലയിൽ നിഷ്പക്ഷരായ മുസ്ലിംകളെ ഇടതു മുന്നണിയിൽ നിന്നകറ്റാൻ പി.ഡി.പി ബന്ധം കാരണമായെന്നു പാർട്ടി ഘടകങ്ങളിൽ അഭിപ്രായമുയർന്നു.

Manoj മനോജ് said...

പണ്ടും ആരാണ്ടും ഇതു പോലെ നടന്നില്ലായിരുന്നോ?
പിന്നെ എന്‍.ഡി.എഫ്. ആണോ പി.ഡി.പി.യാണോ നല്ലത്?

ഗള്‍ഫ് വോയ്‌സ് said...

ഇസ്രേയല്‍ ആയുധ ഇടപാടിലെ അഴിമതി , ഇ. അഹമ്മദിന്ന് നേരിട്ട് പങ്ക് ?

പെരിന്തല്‍മണ്ണ: പ്രതിരോധവകുപ്പില്‍ നടന്ന അറുനൂറ്‌ കോടിയുടെ അഴിമതി സംബന്ധിച്ച്‌ വിദേശകാര്യവകുപ്പ്‌ കൈകാര്യംചെയ്‌തിരുന്ന ഇ. അഹമ്മദ്‌ മറുപടി പറയണമെന്ന്‌ സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം എം.കെ. പാന്ഥേ പറഞ്ഞു. മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ടി.കെ. ഹംസയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം പെരിന്തല്‍മണ്ണയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം യു.പി.എ കേന്ദ്രത്തില്‍ കോര്‍പ്പറേറ്റ്‌ ഭരണമാണ്‌ നടത്തിയത്‌. കേന്ദ്രത്തില്‍ ഒരു മൂന്നാംമുന്നണി അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
വി. ശശികുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമകൃഷ്‌ണന്‍, കെ.ടി. സെയ്‌ത്‌, കെ. അജയ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

മരത്തലയന്‍ said...

‍ഇതൊന്നു വായിക്കുമോ കോണിച്ചേട്ടായീ

ഗള്‍ഫ് വോയ്‌സ് said...

ഇസ്രയേലിന്റെ 'പ്രിയ പുത്രന്‍'.
[Photo]

രാജ്യത്തിന്റെ നയതന്ത്ര ദൂതന്‍' എന്ന് മുസ്ളിംലീഗ് വിശേഷിപ്പിക്കുന്ന ഇ അഹമ്മദിനെ ശരിക്കും നമ്മള്‍ തിരിച്ചറിയാതെ പോകുകയാണോ. 'സ്വതന്ത്ര ഭാരതത്തിലെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുന്ന ആദ്യ മുസ്ളിംലീഗ് പ്രതിനിധിയാണ് ഇ അഹമ്മദ്. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കനുസൃതമായി അറബ് രാഷ്ട്രങ്ങളുമായും മറ്റു ഇസ്ളാമിക രാഷ്ട്രങ്ങളുമായും ഇന്ത്യയുടെ ബന്ധം സുദൃഢമാക്കുന്നതില്‍ അഹമ്മദ് വഹിച്ച പങ്ക് നിസ്സീമമായിരുന്നു.' ഇ അഹമ്മദിന്റെ വിദേശ സഹമന്ത്രിയെന്ന നിലയിലുള്ള നേട്ടങ്ങളെക്കുറിച്ച് 'ചന്ദ്രിക' പത്രത്തിലെ വിശേഷണങ്ങള്‍ ഇങ്ങനെ പോകുന്നു. എന്നിട്ടും നമ്മളെങ്ങനെ അമേരിക്കയുടെ സാമന്ത രാജ്യമായി. എങ്ങനെ ഇസ്രയേലെന്ന തെമ്മാടി രാജ്യം നമ്മുടെ ഉറ്റമിത്രമായി. ലോകത്ത് ഇസ്രയേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുകയും ന്യായീകരിക്കുകയും ചെയ്തിരുന്ന ഒരേ ഒരു രാജ്യം അമേരിക്കയായിരുന്നു. ഇപ്പോഴിതാ അവര്‍ക്ക് ഇന്ത്യയും കൂട്ടാളിയായിരിക്കുന്നു. ഇന്ന് അമേരിക്കയും ഇസ്രയേലുമാണ് നമുക്ക് പ്രിയപ്പെട്ട കൂട്ടുകാര്‍. ലോകത്തെ മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ പ്രസ്ഥാനങ്ങളും പറയുന്നത് ഇസ്രയേല്‍-അമേരിക്ക-ഇന്ത്യ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നുവെന്നാണ്. ഇന്ത്യ എന്നും പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിനൊപ്പമായിരുന്നു. യാസര്‍ അറഫാത്തിന്റെ പലസ്തീന്‍ ലബറേഷന്‍ ഓര്‍ഗനൈസേഷനെ(പിഎല്‍ഒ) ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യം ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായ ഇന്ത്യയാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനും ഇന്ത്യ താല്‍പര്യമെടുത്തില്ല. പൂര്‍ണതോതില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് 1992ല്‍ നരസിംഹറാവുവിന്റെ കോഗ്രസ് സര്‍കാരാണ്. പിന്നീട് ബിജെപി സര്‍കാര്‍ ബന്ധം കൂടുതല്‍ സുദൃഢമാക്കി. ഇ അഹമ്മദ് കൂടി ഉള്‍പ്പെട്ട യുപിഎ സര്‍കാരാകട്ടെ ആവേശപൂര്‍വം ഇസ്രയേലിനെ പുണരുന്നതാണ് കണ്ടത്. അരനൂറ്റാണ്ടോളം കാത്തുസൂക്ഷിച്ച ചേരിചേരാ നയം ഉപേക്ഷിച്ച് ഇസ്രയേല്‍-അമേരിക്ക അച്ചുതണ്ടിനൊപ്പമായി ഇന്ത്യ. നയതന്ത്ര, രാഷ്ട്രീയ, സൈനിക തലത്തിലേക്കെല്ലാം ഈ ബന്ധം വളര്‍ന്നു വികസിച്ചത് ഇ അഹമ്മദിന്റെ കാര്‍മികത്വത്തിലാണ്. ഇസ്രയേലില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമാണിപ്പോള്‍ ഇന്ത്യ. വാണിജ്യ മേഖലയിലും ഈ മാറ്റം പ്രകടം. 1992ല്‍ ഇന്ത്യ-ഇസ്രയേല്‍ വ്യാപാരം 20.2 കോടി ഡോളറിന്റേതായിരുന്നു. 2008ല്‍ അത് 330 കോടിയായി. ഈ വര്‍ഷമാകട്ടെ 440 കോടി ഡോളറായി കുത്തനെ ഉയര്‍ന്നു. 1992ലാണ് ആദ്യമായി ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്നത്. ആ വര്‍ഷം തന്നെ 160 കോടി ഡോളറിന്റെ റെക്കോഡ് ഇടപാട്. 2006 എത്തുമ്പോഴേക്കും ഇത് 440 കോടി ഡോളറിലെത്തി. ഈ കാലയളവിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രിമാരും സൈെനിക മേധാവികളും ഇന്ത്യ സന്ദര്‍ശിച്ചത്. ആദ്യമായി ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് 2003ലാണ്. ഏരിയല്‍ ഷാരോണിന്റെ ഈ സന്ദര്‍ശനത്തോടെ നയതന്ത്ര, സൈനിക ബന്ധം പൂത്തുലയുകയായിരുന്നു. യുപിഎ മന്ത്രിസഭയിലെ ശിവരാജ് പാട്ടീല്‍, ശരത്പവാര്‍, പ്രണബ് മുഖര്‍ജി, കമല്‍നാഥ്, കപില്‍ സിബല്‍, കുമാരി ഷെല്‍ജ, അശ്വിനികുമാര്‍, മണിശങ്കര്‍ അയ്യര്‍, ഡോ. രഘുവംശപ്രസാദ് എന്നിവരെല്ലാം ഇസ്രയേല്‍ ദേശത്തെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ കര, നാവിക, വ്യോമ സേനാ മേധാവികളും ഇസ്രയേല്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി എഹൂദ് ബരാക്, ഡെപ്യൂട്ടി പ്രധാനമന്ത്രി സില്‍വ ഷാലോം, ചീഫ് ജസ്റ്റിസ് ഷാരോ ബരാക്, ഉപപ്രധാനമന്ത്രി യഹൂദ് ഒള്‍മര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘങ്ങളുടെ നിര തന്നെ ഇന്ത്യയിലെത്തി. ഇസ്രയേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ജിയോറ എയ്ലന്റ് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനുമായി ചര്‍ച്ച നടത്തിയത് 2006 ഫെബ്രുവരിയിലാണ്. ഊഷ്മളമായ ഈ ബന്ധത്തിന് ഇസ്രയേല്‍ വിദേശമന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസിദ്ധികരണം ഇന്ത്യയുടെ വിദേശ മന്ത്രാലയത്തെ വാനോളം പ്രകീര്‍ത്തിക്കുന്നുണ്ട്.
ഇ കെ പത്മനാഭന്‍'

കലികാലം said...

ജീവിചിരിപ്പുണ്ടായിരുന്നോ എന്‍ ഡി എഫ് ലീഗിനെ പിന്തുണച്ചതില്‍ പ്രേതിഷേടിച്ചു രാജി വച്ച ലീഗ് കൌന്‍സിലരുടെ കൂടെ പോയി കാണും എന്ന് വിചാരിച്ചു. എന്‍ ഡി എഫ് തീവ്ര വാദികള്‍ ആണ് എന്ന് മലപ്പുറം ഒട്ടാകെ പ്രസംഗിച്ചു നടന്ന യൂത്ത് ലീഗ് നേതാവ് ഷാജി ഇപ്പഴും അവിടെതന്നെ ഉണ്ടോ?എന്ത് പറയുന്നു പുള്ളി ഇപ്പോള്‍ .അങ്ങേരുടെ അഭിപ്രായം മാറിയോ അതോ എന്‍ ഡി എഫ് തീവ്രവാദം അവസാനിപ്പിച്ചോ?