അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Wednesday, April 15, 2009

മദനി കണ്ണിരോടെ വിടപറഞ്ഞു

മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രൂക്ഷമായ പ്രസംഗത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനി അവസാന നിമിഷം പ്രതിരോധത്തിലേക്ക്‌. ഇന്നലെ മലപ്പുറത്തു നടന്ന പത്രസമ്മേളനത്തിലാണ്‌ മാധ്യമങ്ങളെ വിമർശിച്ചതിനെ മാപ്പുപറഞ്ഞു നഷ്ടപ്പെട്ട കാൽ പത്രക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചു മഅദനി കണ്ണീരൊഴുക്കിയത്‌. തന്റെ ഭാര്യക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ പ്ര ചരിപ്പിക്കുന്നതെന്നും ഇതിനേക്കാ ൾ നല്ലത്‌ അവരെ വെടിവച്ചു കൊല്ലുകയാണെന്നും പറഞ്ഞാണ്‌ മഅദനി വിലപിച്ചത്‌.

ഇതുകണ്ടു കൂടെയുണ്ടായിരുന്ന പൂന്തുറ സിറാജും കണ്ണീരൊഴുക്കി പത്രസമ്മേളനം ശോകമൂകമാക്കി. മഅദനിയുടെ പ്രചാരണജാഥയായ 'സത്യമേവ ജയതേ' മലപ്പുറം ജില്ലയിൽ പ്രവേശിക്കുമ്പോൾ മഅദനിക്കു വധഭീഷണിയെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാണ്‌ പൂന്തുറ സിറാജ്‌ ആദ്യവെടിപൊട്ടിച്ചത്‌.

വധഭീഷണി കെട്ടിച്ചമച്ചതാണെന്നു തമിഴ്‌നാട്‌ ഇന്റലിജൻസ്‌ വ്യക്തമാക്കിയതോടെ വധഭീഷണി നനഞ്ഞ പടക്കമായി.
--------------
പൂരപറമ്പിലെ വെടിക്കെട്ട്പോലെ, മലപ്പുറം മുഴുവൻ ഇപ്പോൾ പിടിച്ചടക്കും എന്ന് വിമ്പിളക്കിയവന്റെ, ദാരുണമായ അന്ത്യം.

മലപ്പുറത്തിന്റെ മക്കളെക്കുറിച്ച്‌, പഠിച്ചതൊക്കെയും തെറ്റ്‌, അല്ലെ മദനി.

ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിപ്പിച്ച, ആരാധ്യരായ ഞങ്ങളുടെ ധീരനേതാകളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നത്‌കൊണ്ട്‌, മദനി, നിനക്ക്‌ കപഠനാടകത്തിലെ, ഒറ്റകാലന്റെ വേഷം, ആടിതിമർക്കാൻ കഴിയുന്നു.

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?

4 comments:

Vote4Koni said...

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?

ഗള്‍ഫ് വോയ്‌സ് said...

കോണ്‍ഗ്രസിനും ലീഗിനും ഇത്തവണ പൂജ്യം. പിണറായി [Photo]





കണ്ണൂര്‍: കോണ്‍ഗ്രസിനും മുസ്ളിംലീഗിനും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് കോഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. അതില്‍ മാറ്റമുണ്ടാകില്ല. അതോടൊപ്പം ലീഗിനും സീറ്റ് നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ളബ്ബിന്റെ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു പിണറായി. ജനകീയ പ്രശ്നങ്ങളൊന്നും ഉയര്‍ത്താനില്ലാതെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍,അതൊന്നും ഏശിയില്ല. സാമാന്യമര്യാദയ്ക്ക് നിരക്കാത്ത പ്രചാരണമാണ് അവര്‍ നടത്തിയത്. എറണാകുളത്ത് മകളുടെ പ്രായമുള്ള വനിതാ സ്ഥാനാര്‍ഥിയെക്കുറിച്ച് എന്തൊക്കെ അസംബന്ധങ്ങളാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഒരു പെകുട്ടിയോട് ഇങ്ങനെയൊക്കെ ആകാമോയെന്ന് യുഡിഎഫിലുള്ളവര്‍തന്നെ ചോദിക്കുന്ന നിലയുണ്ടായി. ഈ പ്രചാരണങ്ങള്‍ യുഡിഎഫിനെ ജനങ്ങളില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. പണക്കൊഴുപ്പില്‍ മത്സരപ്രതീതി ഉണ്ടാക്കാനാകുമോയെന്നാണ് നോക്കിയത്. യുഡിഎഫിനോട് പഴയ സമീപനം തന്നെയാണ് ജനങ്ങള്‍ക്ക്. എല്‍ഡിഎഫിന് അനുകൂല വികാരമാണ് പൊതുവില്‍. യുഡിഎഫ് തീര്‍ത്തും ഒറ്റപ്പെട്ട ഘട്ടത്തിലാണ് എന്‍ഡിഎഫ് പിന്തുണ തേടിയത്. കഴിഞ്ഞ തവണയും ഇവരുടെ പിന്തുണ യുഡിഎഫിനായിരുന്നു. ഇപ്പോള്‍ പരസ്യമായെന്നു മാത്രം. എല്‍ഡിഎഫിന് അതുകൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. എന്നാല്‍, എന്‍ഡിഎഫ് പിന്തുണ തേടിയത് ശരിയല്ലെന്ന് യുഡിഎഫിലുള്ളവര്‍തന്നെ പറയുന്നു. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഊന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് ഊന്നല്‍. അമേരിക്കന്‍ താല്‍പ്പര്യത്തിനനുസരിച്ച് സാമ്രാജ്യത്വത്തിനു കീഴടങ്ങിയ യുപിഎ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. രാജ്യത്തിന് ദോഷമായ ആണവകരാര്‍, അമേരിക്കയ്ക്കു വേണ്ടി ഇസ്രയേലുമായി ഉണ്ടാക്കിയ സൈനിക കരാര്‍, ഇസ്രയേല്‍ ആയുധ ഇടപാടിലെ അഴിമതി ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ജനക്ഷേമ നടപടികളും ജനങ്ങളെ എല്‍ഡിഎഫിനൊപ്പം അണിനിരക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 250 രൂപയാക്കിയത് പാവങ്ങള്‍ക്ക് വലിയ സഹായമായി. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍. രാജ്യത്തെ 70 ശതമാനം വരുന്ന പാവപ്പെട്ടവരെ അവഗണിച്ച ഭരണമായിരുന്നു യുപിഎയുടേത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായി ജനക്ഷേമ പദ്ധതികളുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്- പിണറായി പറഞ്ഞു.

Unknown said...

dont forget to say aameen when your league leaders pray for the victory of UDF candidates like Sasi tarur and Kv thomas,

http://www.elfarra. org/gallery/ gaza.htm

Unknown said...

മദനി ജനം കാൺകെ കരഞു.
ലീക്കുകാർ ഒറ്റക്കിരുന്ന് കരയുന്നു.