അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Sunday, April 12, 2009

യു.ഡി.എഫിന്‌ മികച്ച നേട്ടം

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.

8 comments:

Vote4Koni said...

യു.ഡി.എഫിന്‌ മികച്ച നേട്ടം

Arun said...

എന്റെ കോണീ,
കഴിഞ്ഞ ലോകസഭാ ഇലക്ഷന്‍ സമയത്തും ഇതേ സര്‍വ്വേ ഫലമല്ലായിരുന്നോ.
എന്നിട്ടെന്തായി? കഷ്ട്ടി എട്ടോ ഒന്‍പതോ സീറ്റ് കിട്ടും എന്ന് പറഞ്ഞ എല്‍ ഡി എഫിന് പതിനെട്ടും കിട്ടിയില്ലേ? ഇനിയെന്കിലും ഇതിന്റെയൊക്കെ പിന്നാലെ പോയി സമാധാനിക്കാതെ ആ അഹമ്മദ് സായിബിനെയെങ്കിലും ജയിപ്പിക്കാന്‍ നോക്ക്. പൊന്നാനിയില്‍ നിന്നും ഓടിയതല്ലേ? ഇനി എവിടേക്കും ഓടാതെ നോക്ക് കോണീ

കടത്തുകാരന്‍/kadathukaaran said...

എക്ക്‌സിറ്റ് പോളുകളില്‍ ശ്രദ്ധിക്കാതിരിക്കുക, യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിക്കുക, വിജയം നൂറു ശതമാനമാക്കി എല്‍ ഡി എഫിന്‍റെ
അവസരവാദ-വര്‍ഗ്ഗീയ-അഴിമതി കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുക

Unknown said...

കടത്തുകാരണ്ണന്‍ ഈ നാട്ടിലെങ്ങുമല്ലീ? ഈ പോളുകളല്ലീ പയലുകള്‍ക്ക് യേക ആശ്വാസം. ലതും വ്യേണ്ടന്ന് പറഞ്ഞാ, പയലുകളു യെന്തരു ചെയ്യും. യു.ഡി.എഫിനു 18 കിട്ടും എന്നൊരു സര്‍വെയും ഉണ്ടണ്ണാ. യു,ഡി.എഫിനു 21 സീറ്റുകളു കിട്ടണ സര്‍വെകള്‍ക്കായി കാത്തിരിപ്പല്ലായോ.

എല്‍ ഡി എഫിന്‍റെ
അവസരവാദ-വര്‍ഗ്ഗീയ-അഴിമതി കൂട്ടുകെട്ടിനെ കെട്ടുകെട്ടിക്കുക

അണ്ണന്‍ ചിരിപ്പിച്ചേ അടങ്ങൂ..എന്‍.ഡി.എഫ് എന്നടിച്ചത് ത്യെറ്റിപ്പോയാണാ?

പാഞ്ഞിരപാടം............ said...

ഇടതു പക്ഷത്തിനു "എട്ടൊ"? എവിടെ ? അന്നു പറഞ്ഞതു (2004) ആറ് പോലും കിട്ടില്ലാ എന്നാ!
പിന്നെയല്ലെ വംബിച്ച സ്താനര്‍ത്തിനിറ്ണ്ണയം ഉണ്ടായതു !! അതിനു ശേഷം വന്ന ഒരു പോളിലും യു ഡി എഫിനു ഭൂരിപക്ഷം ആരും (കരുണാകരനും,മുരളിയും,പത്മജയും)ഒഴിച്ച്കൊടുത്തിട്ടില്ലാ...

പിന്നെ ഇത്തവണ, അതു ഒരു മാതിരി തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് ജനം , ഒരു മാധ്യമവും മറിച്ചു രിപ്പോറ്ട്ടു ചെയ്തിട്ടുമില്ല !!

ലാവ്ലിന്‍ പിണറായിയിയുടെ ആശ ഈ മാധ്യമങ്ങള്‍ നാട്ടില്‍ ഇല്ലായിരുന്നെങ്കില്‍ എന്നാണു."തോല്‍ക്കുന്നതിനു തൊട്ട്മുന്നു വരെ ആത്മവിശ്വാസം വളരെ നല്ലതാണു"

"സംഭവാമി യുഗേ യുഗേ" "സത്യമേവ മദനി ജയ്തേ"

ഗള്‍ഫ് വോയ്‌സ് said...

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്
യു ഡി എഫും കോണ്‍ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്‍ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ
ധീരരായ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന്‍ നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണം
സാമ്രാജ്യത്ത അധിനിവേശ ശക്തികള്‍ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്‍ഗ്ഗിയ കലാപങളും വം‍ശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്‍ക്ക് എന്നും എതിരുനില്‍ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്.നാട്ടുകാരുടെ വിജയമാണ്.

ഗള്‍ഫ് വോയ്‌സ് said...

കോണ്‍ഗ്രസിനും ലീഗിനും ഇത്തവണ പൂജ്യം. പിണറായി [Photo]





കണ്ണൂര്‍: കോണ്‍ഗ്രസിനും മുസ്ളിംലീഗിനും ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് കോഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. അതില്‍ മാറ്റമുണ്ടാകില്ല. അതോടൊപ്പം ലീഗിനും സീറ്റ് നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന സൂചനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ളബ്ബിന്റെ 'മീറ്റ് ദ പ്രസി'ല്‍ സംസാരിക്കുകയായിരുന്നു പിണറായി. ജനകീയ പ്രശ്നങ്ങളൊന്നും ഉയര്‍ത്താനില്ലാതെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍,അതൊന്നും ഏശിയില്ല. സാമാന്യമര്യാദയ്ക്ക് നിരക്കാത്ത പ്രചാരണമാണ് അവര്‍ നടത്തിയത്. എറണാകുളത്ത് മകളുടെ പ്രായമുള്ള വനിതാ സ്ഥാനാര്‍ഥിയെക്കുറിച്ച് എന്തൊക്കെ അസംബന്ധങ്ങളാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. ഒരു പെകുട്ടിയോട് ഇങ്ങനെയൊക്കെ ആകാമോയെന്ന് യുഡിഎഫിലുള്ളവര്‍തന്നെ ചോദിക്കുന്ന നിലയുണ്ടായി. ഈ പ്രചാരണങ്ങള്‍ യുഡിഎഫിനെ ജനങ്ങളില്‍നിന്നു കൂടുതല്‍ ഒറ്റപ്പെടുത്താനേ സഹായിച്ചിട്ടുള്ളൂ. പണക്കൊഴുപ്പില്‍ മത്സരപ്രതീതി ഉണ്ടാക്കാനാകുമോയെന്നാണ് നോക്കിയത്. യുഡിഎഫിനോട് പഴയ സമീപനം തന്നെയാണ് ജനങ്ങള്‍ക്ക്. എല്‍ഡിഎഫിന് അനുകൂല വികാരമാണ് പൊതുവില്‍. യുഡിഎഫ് തീര്‍ത്തും ഒറ്റപ്പെട്ട ഘട്ടത്തിലാണ് എന്‍ഡിഎഫ് പിന്തുണ തേടിയത്. കഴിഞ്ഞ തവണയും ഇവരുടെ പിന്തുണ യുഡിഎഫിനായിരുന്നു. ഇപ്പോള്‍ പരസ്യമായെന്നു മാത്രം. എല്‍ഡിഎഫിന് അതുകൊണ്ട് ദോഷമൊന്നും സംഭവിക്കില്ല. എന്നാല്‍, എന്‍ഡിഎഫ് പിന്തുണ തേടിയത് ശരിയല്ലെന്ന് യുഡിഎഫിലുള്ളവര്‍തന്നെ പറയുന്നു. രാജ്യത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഊന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. ജനങ്ങളുടെ താല്‍പ്പര്യത്തിനാണ് ഊന്നല്‍. അമേരിക്കന്‍ താല്‍പ്പര്യത്തിനനുസരിച്ച് സാമ്രാജ്യത്വത്തിനു കീഴടങ്ങിയ യുപിഎ ഭരണം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. രാജ്യത്തിന് ദോഷമായ ആണവകരാര്‍, അമേരിക്കയ്ക്കു വേണ്ടി ഇസ്രയേലുമായി ഉണ്ടാക്കിയ സൈനിക കരാര്‍, ഇസ്രയേല്‍ ആയുധ ഇടപാടിലെ അഴിമതി ഇതൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച ജനക്ഷേമ നടപടികളും ജനങ്ങളെ എല്‍ഡിഎഫിനൊപ്പം അണിനിരക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 250 രൂപയാക്കിയത് പാവങ്ങള്‍ക്ക് വലിയ സഹായമായി. മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍. രാജ്യത്തെ 70 ശതമാനം വരുന്ന പാവപ്പെട്ടവരെ അവഗണിച്ച ഭരണമായിരുന്നു യുപിഎയുടേത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലായി ജനക്ഷേമ പദ്ധതികളുമായാണ് എല്‍ഡിഎഫ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഇപ്പോഴും എല്‍ഡിഎഫിനൊപ്പമാണ്- പിണറായി പറഞ്ഞു.

Vote4Koni said...

Where is Arun and konjira.