അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Showing posts with label പിഡിപി. Show all posts
Showing posts with label പിഡിപി. Show all posts

Tuesday, May 19, 2009

പിഡിപിയും ബിജെപിയും പിന്നെ മോല്യാരും

ദുൽഫൂ

ആകാശത്ത്‌ നിന്നും വിമാനം പിടിച്ച്‌ അത്താണിക്ക്‌ വോട്ട്‌ ചെയ്യാൻ വന്ന മലക്കുകൾ, കോഴിക്കോട്‌ വിമാനത്താവളത്തിലെ പച്ചകൊടികണ്ട്‌ ഞെട്ടിയെന്ന് വാർത്ത. വിമാനം ഗിയർ മാറ്റി, കൊച്ചിയിലെത്തി. അവിടെ ദാ, കെടക്കണ്‌ കോൺഗ്രസിന്റെ പതാക. കേരളം മുഴുവൻ അവർ ഇറങ്ങാൻ ശ്രമിച്ചിട്ടും നടന്നില്ലെന്ന് രണ്ടത്താണി തന്നെ പറഞ്ഞല്ലോ അല്ലെ.

പിന്നെ, ഒരു കാര്യം ഓർത്താൽ നന്ന്. ലീഗ്‌ അത്മസംയമനം പാലിച്ചിട്ടുണ്ട്‌. പാലിക്കുന്നുമുണ്ട്‌. പക്ഷെ അതിര്‌വിട്ടാൽ...
തെറിക്കുത്തരം മുറിപത്തല്‌.
അത്‌ വീഴുന്നത്‌ നടുവിനാവും.

സംസ്കാരത്തിന്റെ കാര്യം പറയല്ലെ മോനെ. മോല്യാരുടെ കളികൾ യൂറ്റ്യൂബിലിട്ട്‌ കാണിക്കണോ?. മലർന്ന്‌കിടന്ന് തുപ്പരുതെന്ന് കരുതി മാത്രം ക്ഷമിക്കുന്നു. എന്നിട്ട്‌ നിങ്ങൾ ലീഗിനെ സംസ്കാരം പഠിപ്പിക്കുന്നോ?.

മുസ്ലിമാർ പള്ളിയും പള്ളിക്കുടവും നോക്കിയാൽ മതി. അതല്ല, രാഷ്ട്രിയം വേണമെങ്കിൽ ആണായിട്ട്‌ തെരുവിലിറങ്ങണം, അല്ലതെ പാത്രിരാത്രിയിൽ ചെറ്റപൊക്കുന്ന, രഹസ്യ നിർദ്ദേശംകൊടുക്കുന്ന പണി നിർത്ത്‌. ചങ്കുറപ്പോടെ വിളിച്ച്‌പറയുവാൻ കഴിയണം. ആർക്കാണ്‌ പിന്തുണയെന്ന്.

നിന്റെ മോല്യാരും നീയും വിതച്ചത്‌ കൊയ്യുന്നു. ഫലം അനുഭവിക്കുക മകനെ.

ഇനിയും വേണമെങ്കിൽ ചോദിക്കുക. തരാം. മർക്കസിന്റെ സ്വത്ത്‌ മരുമകന്‌ വേണ്ടി പലിശക്ക്‌ പണയം വെച്ച കഥയും, കോഴിക്കോട്‌ വിമാനത്താവളത്തിനടുത്തുള്ള രഹസ്യ ഭൂമിയും, ഗൾഫിലെ ബിസിനസുകളും തെളിവ്‌ സഹിതം ആണ്ണാക്കിലോട്ട്‌ തള്ളിതരാം. ചുവന്നകുന്ന് ഇപ്പോഴും അവിടെതന്നെയുണ്ട്‌.

വെറുതെ കുനുകുനാന്ന് പറയിപ്പിക്കല്ലെ. ഞങ്ങൾ ഇതോന്ന് ആഘോഷിച്ചോട്ടെ. പിഡിപിയും ബിജെപിയും പിന്നെ മുസ്ലിയാരും നടത്തിയിട്ടും ലീഗിന്റെ പ്രതാപത്തിന്‌ മങ്ങലേറ്റിട്ടില്ലെന്ന്. മുസ്ലിങ്ങളെന്നാൽ, ചുവന്ന സുന്നികൾ മാത്രമല്ലെന്ന്. മലപ്പുറം ജില്ലയിൽ മാത്രമല്ല, കേരളകരയാകെ ചുവന്ന സുന്നികൾ ഒന്നുമല്ലെന്ന്.

Monday, March 16, 2009

പിഡിപി വർഗ്ഗിയ കക്ഷിയല്ല. പാലോളി.

മു.കു.പാ. കാക്ക ഇങ്ങള്‌ പറഞ്ഞോളി, മലപ്പോർത്തെ കുട്ട്യള്‌ കേട്ടോളും. ഹംസാക്കാന്റെ മാപ്പള പാട്ട്‌ കേട്ട്‌ട്ട്‌, ഹാർട്ടിന്‌ ഒരു കേടും വരാത്ത, മലപ്പോർത്തെ കുട്ട്യൊൾക്ക്‌, ഇങ്ങള്‌ പറയണത്‌ കേക്കാൻ പാങ്ങ്‌ണ്ട്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക