തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മികച്ച നേട്ടമുണ്ടാക്കുമെന്ന് ഏഷ്യാനെറ്റ്- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ് 13 മുതൽ 15 സീറ്റ് വരെ നേടിയേക്കും. എൽ.ഡി.എഫിന് അഞ്ചു മുതൽ ഏഴ് സീറ്റുവരെയാണ് പ്രവചിച്ചിരിക്കുന്നത്. യു.ഡി.എഫിന് 45 ശതമാനം വോട്ട് ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന് 36 ശതമാനവും മറ്റുള്ളവർക്ക് 19 ശതമാനം വോട്ടും ലഭിക്കും.
സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന് 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത് കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന് 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന് 54 ശതമാനം പേരും ഗുണകരമാകുമെന്ന് 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം മാത്രമാണ്.
കേന്ദ്രത്തിൽ യു.പി.എയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് 28 ശതമാനം പേരും എൻ.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.
Showing posts with label സർവേ. Show all posts
Showing posts with label സർവേ. Show all posts
Sunday, April 12, 2009
Subscribe to:
Posts (Atom)